2022 ലെ ധനകാര്യ ബിൽ ലോക്‌സഭ പാസാക്കി

2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് പൂർത്തിയാക്കുന്ന ധനകാര്യ ബിൽ ലോക്‌സഭ അംഗീകരിച്ചു. വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ (വിഡിഎ) ടാക്സുകളുമായി ബന്ധപ്പെട്ട നിയമങ്ങളും ക്രിപ്‌റ്റോകറൻസികളുടെമേൽ നികുതി ചുമത്തുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്ന വ്യവസ്ഥകളും ഇതിൽ ഉൾ‌പ്പെട്ടിട്ടുണ്ട്.

2015 ലെ സ്‌പെക്‌ട്രം കുടിശ്ശികയായ 8,815 കോടി മുൻകൂട്ടി അടച്ച് എയർടെൽ

ടെലികോം വകുപ്പിന് മുൻകൂറായി 8,815 കോടി രൂപ അടച്ച് ഭാരതി എയർടെൽ. 2015 ലെ സ്‌പെക്‌ട്രം ലേലവുമായി ബന്ധപ്പെട്ട കുടിശ്ശികയുടെ വലിയൊരു ഭാഗം എയർട്ടെൽ ഇതുവഴി അടച്ചു കഴിഞ്ഞു. 2027 സാമ്പത്തിക വർഷത്തിലും 2028 സാമ്പത്തിക വർഷത്തിലും അടയ്‌ക്കേണ്ട തവണകളാണ് മുൻകൂർ പേയ്‌മെന്റായി അടച്ചത്. കഴിഞ്ഞ നാല് മാസത്തിനിടെ 24,334 കോടിയുടെ മാറ്റിവച്ച സ്പെക്‌ട്രം ബാധ്യതകൾ ഭാരതി എയർടെൽ അടച്ചിട്ടുണ്ട്.

എച്ച്‌ഇഇസിയിലെ 2 ശതമാനത്തിലധികം ഓഹരികൾ വിറ്റ് എച്ച്‌ഡിഎഫ്‌സി

ഹിന്ദുസ്ഥാൻ ഓയിൽ എക്‌സ്‌പ്ലോറേഷൻ ലിമിറ്റഡിലുള്ള (എച്ച്ഒഇസി) കമ്പനിയുടെ 28.89 ലക്ഷം ഓഹരികൾ വിറ്റ് എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്. ഇത് എച്ച്‌ഡിഎഫ്‌സിയുടെ എച്ച്ഒഇസിയിലുള്ള ഓഹരികളുടെ 2% ആണ്. 61.04 കോടി രൂപയ്ക്കാണ് 28,89,638 ഓഹരികൾ വിറ്റത്. എണ്ണ, വാതക പര്യവേക്ഷണ മേഖലയിലെ ആദ്യത്തെ സ്വകാര്യ കമ്പനിയാണ് എച്ച്ഒഇസി.

രണ്ടാം ദിവസം 37% വരെ വരിക്കാരുമായി രുചി സോയ എഫ്പിഒ

രണ്ടാം ദിവസം 37% വരെ സബ്‌സ്‌ക്രൈബുചെയ്‌ത് രുചി സോയ ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്പിഒ). . 4,300 കോടി രൂപയുടെ എഫ്‌പിഒയ്‌ക്കായി ഏറ്റവും കൂടുതൽ ലേലം വിളിച്ചത് അതിന്റെ ജീവനക്കാർ തന്നെയാണ്. 3.15 ആണ് ജീവനക്കാർ സബ്സ്ക്രൈബ് ചെയ്തത്. അനുവദിച്ച ക്വാട്ടയുടെ 41% സബ്‌സ്‌ക്രൈബ് ചെയ്‌ത ക്വാളിഫൈഡ് ഇൻസ്റ്റ്റ്റ്യൂഷണൽ ബയേഴ്സ് വഴിയാണിത്. റീട്ടെയിൽ നിക്ഷേപകർ 39% സബ്‌സ്‌ക്രൈബ് ചെയ്‌തു.

ഫ്യൂച്ചർ റീട്ടെയിൽ ലോണുകൾ എഡൽവീസ് എആർസിക്ക് വിൽക്കാൻ ഇൻഡസ്ഇൻഡ് ബാങ്ക്

ഫ്യൂച്ചർ റീട്ടെയിൽ, ഏഷ്യൻ ഹോട്ടൽസ് (നോർത്ത്) എന്നിവയുടെ 247 കോടി രൂപയുടെ പ്രധാനപ്പെട്ട വായ്പകൾ 195 കോടി രൂപയ്ക്ക് എഡൽവീസ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് വിറ്റ് ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡ്. 15:85 അടിസ്ഥാനത്തിൽ ലോൺ പുനഃക്രമീകരിക്കും. ഇടപാടിൽ തുകയുടെ 15% ഇൻഡസ്ഇൻഡ് ബാങ്കിന് മുൻകൂറായി ലഭിക്കും. ബാക്കി 85% സെക്യൂരിറ്റി രസീതുകളായിരിക്കും.

എൻഎസ്ഇ കോ-ലൊക്കേഷൻ അഴിമതി: ആനന്ദ് സുബ്രഹ്മണ്യന്റെ ജാമ്യാപേക്ഷ തള്ളി

എൻഎസ്‌ഇ മുൻ ചീഫ് എക്‌സിക്യൂട്ടിവ് ചിത്ര രാമകൃഷ്ണയ്‌ക്കൊപ്പം കോ-ലൊക്കേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എൻഎസ്‌ഇ മുൻ എംഡി ആനന്ദ് സുബ്രഹ്മണ്യൻ സമർപ്പിച്ച ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി.

പിഎൻബിക്കും കാനറ ബാങ്കിനും 93.99 കോടി നൽകുന്നതിൽ ഫ്യൂച്ചർ എന്റർപ്രൈസസ് വീഴ്ച വരുത്തിയതായി റിപ്പോർട്ട്

ഒറ്റത്തവണ പുനഃക്രമീകരിക്കൽ (ഒടിആർ) പദ്ധതി പ്രകാരം പിഎൻബിക്കും കാനറ ബാങ്കിനും നൽകാനുള്ള 93.99 കോടി രൂപ നൽകുന്നതിൽ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് വീഴ്ച വരുത്തിയതായി വെളിപ്പെടുത്തി റെഗുലേറ്ററി. വെളിപ്പെടുത്തലിന് പിന്നാലെ കമ്പനിയുടെ ഓഹരി വില ഏകദേശം 5 ശതമാനമാണ് ഇടിഞ്ഞത്.

2022 ലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 4.6 ശതമാനമായി കുറച്ച് യുഎൻ

2022-ലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 2 ശതമാനത്തിലധികം വെട്ടിക്കുറച്ച് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓഫ് ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ്. 4.6% ആണ് പുതിയ സാമ്പത്തിക വളർച്ച നിരക്ക്. 2021 അവസാനത്തോടെ പല വികസ്വര രാജ്യങ്ങളിലും പണപ്പെരുപ്പ സമ്മർദങ്ങളുണ്ടായിട്ടുണ്ട്. യുക്രെയ്നിൽ തുടരുന്ന യുദ്ധം വികസിത രാജ്യങ്ങളിലെ സാമ്പത്തിക നിയന്ത്രണങ്ങളെ കൂടുതൽ കർശനമാക്കാനു സാധ്യയുണ്ടെന്ന് യിഎൻസിടിഎഡി റിപ്പോർട്ട് പറയുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement