5ജി ട്രയൽ നെറ്റ്വർക്കിൽ ക്ലൗഡ് ഗെയിമിംഗ് നടപ്പിലാക്കി ഭാരതി എയർടെൽ
5ജി നെറ്റുവർക്കിൽ ഇന്ത്യയിലെ ആദ്യത്തെ ക്ലൗഡ് ഗെയിമിംഗ് സെഷൻ വിജയകരമായി നടപ്പിലാക്കി ഭാരതി എയർടെൽ. ടെലികമ്യൂണിക്കേഷൻസ് വകുപ്പ് അനുവദിച്ച സ്പെക്ട്രം ഉപയോഗിച്ച് കൊണ്ട് നടത്തുന്ന 5 ജി പരീക്ഷണങ്ങളുടെ ഭാഗമാണിത്.
മധ്യപ്രദേശിൽ 330 മെഗാവാട്ട് സോളാർ പദ്ധതി സ്ഥാപിക്കാൻ ഒരുങ്ങി ടാറ്റാ പവർ
മധ്യപ്രദേശിലെ നീമച്ച് സോളാർ പാർക്കിൽ 330 മെഗാവാട്ടിന്റെ സോളാർ പദ്ധതി സ്ഥാപിക്കാൻ ഒരുങ്ങി ടാറ്റാ പവർ ലിമിറ്റഡ്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടാറ്റാ പവർ സൗര്യ ലിമിറ്റഡിലൂടെയാണ് ടാറ്റയുടെ നീക്കം. താരിഫ് അടിസ്ഥാനമാക്കിയുള്ള മത്സര ലേലത്തിലൂടെയും, ഇ-റിവേഴ്സ് ലേലത്തിലൂടെയും പദ്ധതിക്ക് അംഗീകാരം ലഭിച്ചു.
റിലയൻസ് റീട്ടെയിലിന് 2 കോടി ഓഹരികൾ അനുവദിക്കാൻ അനുമതി നൽകി ജസ്റ്റ് ഡയൽ
റിലയൻസ് റീട്ടെയിലിന് 2.12 കോടി ഓഹരികൾ അനുവദിക്കാൻ അനുമതി നൽകി ജസ്റ്റ് ഡയൽ ഡയറക്ടർ ബോർഡ്. ഒരു ഓഹരി ഒന്നിന് 1,022.25 രൂപ നിരക്കിൽ സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തിൽ മുൻഗണനാ അലോട്ട്മെന്റ് വഴിയാണ് അനുവദിച്ചത്.
ഗ്രീൻ ബോണ്ട് വഴി 750 മില്യൺ ഡോളർ സമാഹരിച്ച് അദാനി ഗ്രീൻ എനർജ്ജി
ഗ്രീൻ ബോണ്ട് വഴി 750 മില്യൺ ഡോളർ സമാഹരിച്ച് അദാനി ഗ്രീൻ എനർജ്ജി ലിമിറ്റഡ്. ബോണ്ട് ഇഷ്യു 4.7 തവണ അധിക സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. നിർമാണത്തിലിരിക്കുന്ന കമ്പനിയുടെ പദ്ധതികൾക്കുള്ള മൂലധനച്ചെലവ് ആവശ്യകതകൾ നിറവേറ്റുന്നതിനായി ഈ ഫണ്ട് ഉപയോഗിക്കും.
സെമികണ്ടക്ടർ ക്ഷാമത്തെ തുടർന്ന് ഉത്പാദനം 25 ശതമാനമായി വെട്ടിക്കുറച്ച് എംആഡ്എം
സെമികണ്ടക്ടർ ക്ഷാമത്തെ തുടർന്ന് ഉത്പാദനം 25 ശതമാനമായി വെട്ടിക്കുറച്ച് എംആഡ്എം. സെപ്റ്റംബറിലെ 7 ദിവസം ‘നോ പ്രൊഡക്ഷൻ ഡേയായി’ കമ്പനി ആചരിക്കും. ഉത്പാദന അളവിലെ ഇടിവ് മഹീന്ദ്രയുടെ വരുമാനത്തെയും ലാഭത്തെയും സാരമായി ബാധിക്കും.
ഇ -പാസ്പോർട്ട് സേവനം നൽകുന്നതിനായി ഫിലിപ്പൈൻസ് വിദേശകാര്യ വകുപ്പുമായി കരാർ ഒപ്പുവച്ച് ബിഎൽഎസ് ഇന്റർനാഷണൽ
ഇറ്റലി, ഖത്തർ, മലേഷ്യ എന്നിവിടങ്ങളിൽ ഇ -പാസ്പോർട്ട് പുതുക്കൽ സേവനം നൽകുന്നതിനായി ഫിലിപ്പൈൻസ് വിദേശകാര്യ വകുപ്പുമായി കരാർ ഒപ്പുവച്ച് ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡ്. കമ്പനി ആപ്ലിക്കേഷൻ നടപടിക്രമം ലളിതമാക്കുകയും പ്രോസസ്സിംഗ് സമയം ചുരുക്കുകയും ചെയ്യും. ഇതിലൂടെ ഉപഭോക്താവിന് മെച്ചപ്പെട്ട സേവനം ലഭിക്കും.
ക്യാൻസറിനുള്ള മരുന്ന് അവതരിപ്പിച്ച് നാക്റ്റോ ഫാർമ
കനേഡിയൻ വിപണിയിൽ നാറ്റ്-ലെനലിഡോമൈഡ് കാപ്സ്യൂളുകൾ അവതരിപ്പിച്ച് നാക്റ്റോ ഫാർമ. വെളുത്ത രക്തകോശത്തിൽ രൂപം കൊള്ളുന്ന മൾട്ടിപ്പിൾ മൈലോമ എന്ന ക്യാൻസർ ചികിത്സയ്ക്കായാണ് മരുന്ന് ഉപയോഗിക്കുക.
229 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി അലുവാലിയ കോൺട്രാക്റ്റ്സ്
വെസ്റ്റ് ബംഗാൾ ഹൗസിംഗ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്നും 229 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി അലുവാലിയ കോൺട്രാക്റ്റ്സ് ലിമിറ്റഡ്. കൊൽക്കത്തയിൽ ചുരുങ്ങിയ ചെലവിലുള്ള ഭവന പദ്ധതിയുടെ നിർമാണത്തിനാണ് ഉത്തരവ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് അലുവാലിയ കോൺട്രാക്റ്റ്സ്.

