ഇന്നത്തെ വിപണി വിശകലനം
ഗ്യാപ്പ് അപ്പിൽ തുറന്നതിന് പിന്നാലെ താഴക്ക് വീണ നിഫ്റ്റി അസ്ഥിരമായി തുടർന്നു.
ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 18156 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസത്തെ ഉയർന്ന നില കെെവരിച്ചു. ഉച്ചയോടെ 130 പോയിന്റുകൾ താഴേക്ക് വീണ സൂചിക പിന്നീട് അസ്ഥിരമായി കാണപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 7 പോയിന്റുകൾ/ 0.04 ശതമാനം മുകളിലായി 18109 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റിയും നിഫ്റ്റിക്ക് സമാനമായി നീക്കം കാഴ്ചവച്ചു. 38924 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക 39000 മറികടന്നെങ്കിലും ഇത് നിലനിർത്താൻ സാധിച്ചില്ല. താഴേക്ക് വീണ സൂചിക അസ്ഥിരമായി കാണപ്പെട്ടു. കഴിഞ്ഞ ദിവസത്തെ ഉയർന്ന നില മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 31 പോയിന്റുകൾ/ 0.08 ശതമാനം താഴെയായി 38702 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫാർമ (+1.4%), നിഫ്റ്റി എഫ്.എം.സി.ജി(0.94) എന്നിങ്ങനെ നേട്ടം കെെവരിച്ചു. നിഫ്റ്റി മെറ്റൽ(-1.8), നിഫ്റ്റി പിഎസ്.യു ബാങ്ക്(-1.4) എന്നിങ്ങനെ താഴേക്ക് വീണു. മറ്റു മേഖലാ സൂചികൾ അസ്ഥിരമായി കാണപ്പെട്ടു.
ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
എനർജ്ജി അനുബന്ധ ഓഹരികളിൽ ഇന്ന് ശക്തമായ ബെെയിംഗ് നടന്നതായി കാണാം. PowerGrid(+3.4%),ONGC(+2%) എന്നീ ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. പോയ ആഴ്ച ഒൻജിസി മികച്ച ഫലങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഫാർമ സൂചിക ചാർട്ടിൽ ഒരു ബ്രേക്ക് ഔട്ട് സൂചിപ്പിക്കുന്നു. Cipla(+2.4%), DivisLab(+1.3%) എന്നീ ഓഹരികൾ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Laurus Labs(+8.5%), Biocon(+4.4%), Gland Pharma(+5.1%) എന്നിവ നേട്ടത്തിൽ അടച്ചു.
അറ്റാദായം നാലിരട്ടി വർദ്ധിച്ചതിന് പിന്നാലെ Apollo Hospital(+8.8%) നേട്ടത്തിൽ അടച്ചു. Fortis(+7.4%), Max Healthcare(+7.8%), MetroPolis(+7.8%) എന്നീ ഓഹരികൾ നേട്ടം കെെവരിച്ചു.
എഫ്.എം.സി.ജി സൂചികയ്ക്ക് ഒപ്പം ITC(+2.2%), Nestle India(+1.7%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.
Coal India(-4.3%), Tata Steel(-3.2%), Hindalco(-2.7%), JSW Steel(-1.4%) എന്നീ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ADR-ൽ ലിസ്റ്റുചെയ്യുന്നതിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ CoForge(+1.4%) ലാഭത്തിൽ അടച്ചു.
19 ശതമാനത്തിന്റെ പ്രീമിയത്തിൽ PB Fintech ഓഹരി ഇന്ന് 1163 രൂപ നിരക്കിൽ വിപണിയിൽ ലിസ്റ്റ് ചെയ്തു. അവസാന നിമിഷം ഓഹരി വില ഉയർന്ന് 1202 ലേക്ക് എത്തി.
നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനമായ Manappuram(-9.7%), M&M Finance(-5.9%), Chola Finance(-2.1%), Ujjivan(-9.2%) എന്നിവയിൽ ഇന്ന് ശക്തമായ വിൽപ്പന അരങ്ങേറി. കുറഞ്ഞ പലിശയെ തുടർന്ന് മണപ്പുറത്തിന്റെ അറ്റാദായം ഇടിഞ്ഞിരുന്നു.
ധനമന്ത്രി ഇന്ന് വെെകിട്ട് 7 മണിക്ക് മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രിമാരുമായും ഗവർണർമാരുമായും സംസ്ഥാന ധനമന്ത്രിമാരുമായും നടത്തിയ ചർച്ചയുടെ വിശദാശംങ്ങൾ പങ്കുവച്ചേക്കും.
IEX(+2.4%), BSE(+5.1%), IRCTC(+4.4%0 and MCX(+1.1%) എന്നീ ഓഹരികളിലും ഇന്ന് ബെെയിംഗ് അരങ്ങി.
ഇവി അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി നിക്ഷേപകരുമായി ചർച്ച നടത്തുന്നതായി പറഞ്ഞതിന് പിന്നാലെ Ashok Leyland(+4.3%) നേട്ടത്തിൽ അടച്ചു.
ജോയിന്റ് എംഡിയും സിഎഫ്ഒയുമായ എസ്.സി.ശ്രീനിവാസൻ രാജിവച്ചതിന് പിന്നാലെ Bosch India(-1.5%) ഓഹരി താഴേക്ക് വീണു.
Adani Enterprises(+2.6%) ബ്രേക്ക് ഔട്ടിനെ തുടർന്ന് എക്കാലത്തെയും ഉയർന്ന നിലകെെവരിച്ചു.
വിപണി മുന്നിലേക്ക്
തുടർച്ചയായ രണ്ടും തവണയും നിഫ്റ്റി 18080ന് മുകളിലായി തന്നെ വ്യാപാരം അവസാനിപ്പിച്ചു. സൂചിക ലാഭത്തിൽ അടച്ചെങ്കിലും ഗ്യാപ്പ് അപ്പിന് ശേഷം ബെയറിഷായി കാണപ്പെട്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച മുഴുവനായി നോക്കിയാൽ ഇവർ ക്യാഷ് മാർക്കറ്റിൽ മൊത്തമായി ഓഹരികൾ വിറ്റഴിച്ചതായി കാണാം. വിപണിയിൽ ഇപ്പോൾ നിക്ഷേപ സ്ഥാപനങ്ങൾക്ക് പ്രത്യേക താത്പര്യം ഉള്ളതായി തോന്നുന്നില്ല. 38500, 38350 എന്ന പ്രധാന നിലയ്ക്ക് മുകളിലായാണ് ബാങ്ക് നിഫ്റ്റി ഇപ്പോൾ നിലകൊള്ളുന്നത്. എല്ലാം ശുഭമായാൽ സൂചികയിൽ ശക്തമായ ബെെയിംഗ് നടന്നേക്കാൻ സാധ്യതയുണ്ട്.
ഉപഭോക്തൃ വിലക്കയറ്റ സൂചിക കണക്കുകൾ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് വന്നിട്ടുള്ളത്. രണ്ടാം പാദ ഫലങ്ങൾ എല്ലാം തന്നെ വന്നു കഴിഞ്ഞു. ഉപഭോക്തൃ വിലക്കയറ്റ സൂചിക ഡേറ്റ 12.54 ആയി രേഖപ്പെടുത്തി. പോയ മാസം ഇത് 10.66 ശതമാനമായിരുന്നു. 11.14 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
വാർത്താധിഷ്ഠിത നിക്കങ്ങൾ ഇല്ലാത്തതിനാൽ തന്നെ ഇപ്പോൾ വിപണിയിൽ ഉണ്ടാകുന്ന നീക്കങ്ങൾ നിർണായകമാകും.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

