കല്യാൺ ജുവലേഴ്സ് ക്യു 4 ഫലം, അറ്റാദായം 54 ശതമാനം വർദ്ധിച്ച് 74 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ കല്യാൺ ജുവലേഴ്സിന്റെ പ്രതിവർഷ അറ്റാദായം 54 ശതമാനം വർദ്ധിച്ച് 74 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമനം 42.78 ശതമാനം വർദ്ധിച്ച് 3050.60 കോടി രൂപയായി. അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് 21 ഷോറൂമുകൾ തുറക്കുമെന്ന് കമ്പനി വ്യക്തമാക്കി. 

കൊവിഡ് രണ്ടാം തരംഗം, ആദ്യഘട്ടത്തെപ്പോലെ സമ്പദ്ഘടനയെ ബാധിച്ചിട്ടില്ലെന്ന് ആർബിഐ

കൊവിഡ് രണ്ടാം തരംഗം ഒന്നാം ഘട്ടത്തെപ്പോലെ സമ്പദ്ഘടനയെ ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. അനിശ്ചിതത്വങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നും ആർബിഐ വ്യക്തമാക്കി. എത്ര വേഗത്തിൽ രാജ്യത്തിന് കൊവിഡ് രണ്ടാം തരംഗം പിടിച്ചുകെട്ടാൻ കഴിയുമെന്നതിനെ ആശ്രയിച്ചാണ്  ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ സാധ്യതകൾ നിലനിൽക്കുന്നതെന്നും ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. 

കാഡില ഹെൽത്ത് കെയർ, അറ്റാദായം 73 ശതമാനം വർദ്ധിച്ച് 679 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ കാഡില ഹെൽത്ത് കെയറിന്റെ പ്രതിവർഷ അറ്റാദായം 73.25 ശതമാനം വർദ്ധിച്ച് 679 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 28.7 ശതമാനം വർദ്ധിച്ചു.  ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമനം 2.52 ശതമാനം വർദ്ധിച്ച് 3846.70 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 3.5 രൂപ വീതം കമ്പനി അവാസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

സ്ട്രൈഡസ് ഫാർമ ക്യു 4 ഫലം, അറ്റാദായം 46 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സ്ട്രൈഡസ് ഫാർമയുടെ ഏകീകൃത അറ്റാദായം 46.09 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 203.93 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമനം 46.85 ശതമാനം വർദ്ധിച്ച് 908.5 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഡിക്സൺ ടെക് ക്യു 4 ഫലം, അറ്റാദായം 60 ശതമാനം വർദ്ധിച്ച് 44.3 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഡിക്സൺ ടെക്കിന്റെ പ്രതിവർഷ അറ്റാദായം 60 ശതമാനം വർദ്ധിച്ച് 44.3 കോടി രൂപയായി.മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 28 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമനം 146 ശതമാനം വർദ്ധിച്ച് 2109.7 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1 രൂപ  വീതം കമ്പനി അവാസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

സൺ ഫാർമ ക്യു 4 ഫലം, അറ്റാദായം 123 ശതമാനം വർദ്ധിച്ച് 894 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സൺ ഫാർമയുടെ പ്രതിവർഷ അറ്റാദായം  123.6 ശതമാനം വർദ്ധിച്ച് 894 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 52 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമനം 4 ശതമാനം വർദ്ധിച്ച് 8522 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2 രൂപ  വീതം കമ്പനി അവാസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

3 മില്യൺ ഡോളറിന്റെ ഐപിഒയ്ക്ക് ഒരുങ്ങി പേടിഎം

3 മില്യൺ ഡോളറിന്റെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി പേടിഎം എന്ന് റിപ്പോർട്ടുകൾ. 21800 കോടി രൂപയുടെ ഐപിഒ നടത്താൻ കമ്പനി പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇത് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ഐപിഒ ആയേക്കും.

ഐആർബി ഇൻഫ്രാ ക്യു 4 ഫലം, അറ്റാദായം 36.85 ശതമാനം ഇടിഞ്ഞ് 97.46 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഐആർബി ഇൻഫ്രായുടെ പ്രതിവർഷ അറ്റാദായം 36.85 ശതമാനം ഇടിഞ്ഞ് 97.46 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 40.2 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമനം 1.35 ശതമാനം വർദ്ധിച്ച് 1605.85 കോടി രൂപയായി.

ഇൻഫിബീം അവന്യൂസ് ക്യു 4 ഫലം, അറ്റാദായം 32 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഇൻഫിബീം അവന്യൂസിന്റെ ഏകീകൃത അറ്റാദായം 32 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 24 കോടി രൂപയായിരുന്നു. കമ്പനിയുടെ  മൊത്തത്തിലുള്ള പ്രതിവർഷ വരുമാനം 42 ശതമാനം വർദ്ധിച്ച് 201 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന്  0.05 രൂപ  വീതം കമ്പനി അവാസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement