യുഎസ് വിപണി പതുക്കെ ഉയരുന്നു ; നാണയപ്പെരുപ്പ ഭീതി സൃഷ്ടിച്ച് ക്രൂഡ് ഓയിൽ റാലി

പണപ്പെരുപ്പ ഭീതി മൂലം കഴിഞ്ഞ ദിവസത്തേക്കാൾ താഴ്ന്ന മൂല്യത്തിൽ തുറക്കുകയും പതുക്കെ ഉയരുകയും ചെയ്ത് യുഎസ് വിപണി. കഴിഞ്ഞ ഏഴ് വർഷത്തിലെ ഏറ്റവും ഉയരത്തിലാണ് ക്രൂഡോയിൽ വില.

ടെക്-ഹെവി നാസ്ഡാക്ക് ഉൾപ്പെടെ യുഎസിലെ എല്ലാ 3 ബെഞ്ച്മാർക്ക് സൂചികകളും 2 മണിക്കൂർ വ്യാപാരത്തിന് ശേഷം പച്ചയിൽ തുടർന്നു. ആപ്പിളിന്റെ ഓഹരികൾ 1.2 ശതമാനത്തിലധികം ഉയർന്നു.

സ്റ്റോക്സ് യൂറോപ്പ് 0.026 ശതമാനം കുറഞ്ഞു, ഡൗ ജോൺസ് 0.39 ശതമാനം ഉയർന്നു, നാസ്ഡാക് 0.55% ഉയർന്നു

ഷാങ്ഹായ് ലിസ്റ്റിംഗ് ആപ്ലിക്കേഷൻ പിൻവലിച്ചതിന് ശേഷം ഇടിഞ്ഞ് ലെനോവയുടെ ഓഹരികൾ

17 ശതമാനത്തിലധികം ഇടിഞ്ഞ് ലെനോവയുടെ ഓഹരികൾ. ഷാങ്ഹായിലെ 10 ബില്യൺ യുവാൻ (11,644 കോടി രൂപ) ലിസ്റ്റിംഗിനായുള്ള അപേക്ഷ പിൻവലിച്ചതിനു പിന്നാലെയാണിത്. പത്ത് വർഷത്തിനിടയിൽ ഇത്രയും വലിയ ഇടിവ് സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ടായിട്ടില്ല. പ്രോസ്പെക്ടസിലെ സാമ്പത്തിക വിവരങ്ങളുടെ സാധുത‌കളിലെ പൊരുത്തക്കേടുകൾ കാരണമാണ് ഈ പിൻവലിക്കൽ.

കാറുകൾ വഴി വിദേശത്തേക്ക് അയച്ച ഡാറ്റ നിയന്ത്രിക്കാൻ ചൈന

വാഹനങ്ങൾ വഴി വിദേശത്തേക്ക് അയയ്ക്കുന്ന ഡാറ്റ നിയന്ത്രിക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ച് ചൈന. ഡാറ്റയും സ്വകാര്യതയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണിത്. വാഹന നിർമാതാക്കളും സാങ്കേതിക കമ്പനികളും വാഹനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇത് സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്നുണ്ടെന്നും ചൈന പറഞ്ഞു.

ഫെറസ് പ്രോസസ്സിംഗ് ആൻഡ് ട്രേഡിംഗ് കമ്പനി വാങ്ങിയതോടെ ഓഹരികൾ ഉയർന്ന് ക്ലീവ്ലാൻഡ്-ക്ലിഫ്സ്

ഫെറസ് പ്രോസസ്സിംഗ് ആൻഡ് ട്രേഡിംഗ് (എഫ്പിടി) കമ്പനി വാങ്ങാൻ തീരുമാനിച്ചതിന് ശേഷം NYSE യിൽ ക്ലീവ്ലാൻഡ്-ക്ലിഫ്സിന്റെ ഓഹരികൾ 5% ഉയർന്നു.‌ കമ്പനി പ്രൈം സ്ക്രാപ്പിലേക്ക് അനുമതി നൽകുകയും ഇരുമ്പയിരിന്റെയും മറ്റ് ഫെറസ് അസംസ്കൃത വസ്തുക്കളുടെയും ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. യുഎസിലെ ആഭ്യന്തര പ്രൈം സ്ക്രാപ്പ് മാർക്കറ്റിന്റെ 15% എഫ്പിടിയുടെ കൈകളിലാണ്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഫ്ലാറ്റ്-റോൾഡ് സ്റ്റീൽ വിതരണക്കാരാണ് ക്ലീവ്ലാൻഡ്-ക്ലിഫ്സ്

ജാപ്പനീസ് യെന്നിനെതിരെ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ ഡോളർ

തിങ്കളാഴ്ച ഉയർന്ന് യുഎസ് ഡോളർ. ജാപ്പനീസ് യെന്നിനെതിരെ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഡോളർ നിൽക്കുന്നത്. അടുത്ത മാസത്തോടെ യു‌എസ് ശമ്പളപ്പട്ടിക കണക്കുകൾ പരി​ഗണിക്കാതെ യുഎസ് ഫെഡറൽ റിസർവ് വൻതോതിൽ ബോണ്ട് വാങ്ങൽ പ്രഖ്യാപിക്കുമെന്നാണ് നിക്ഷേപകർ കരുതുന്നത്. ലണ്ടൻ വിപണിയിൽ 2018 ഡിസംബറിന് ശേഷം ആദ്യമായാണ് ഒരു ഡോളറിന് 113 യെൻ എന്ന മൂല്യത്തിലെത്തുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്.

ഫ്ലൈറ്റ് ട്രാഫിക് ഈ ആഴ്ചയോടെ സാധാരണ നിലയിലെത്തുമെന്ന് പ്രതീക്ഷിച്ച് സൗത്ത് വെസ്റ്റ് ‌

ഈയാഴ്ച യാത്രക്കാരുടെ തിരക്ക് സാധാരണ നിലയിലെത്തുമെന്ന് പ്രതീക്ഷിച്ച് അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയർലൈൻസ്. വാരാന്ത്യത്തിൽ ഷെഡ്യൂൾ ചെയ്ത 1,900 ലധികം ഫ്ലൈറ്റുകൾ എയർലൈൻസിന് റദ്ദാക്കേണ്ടിവന്നിരുന്നു. ഫ്ലോറിഡയിലെ പ്രതികൂല കാലാവസ്ഥയും എയർ ട്രാഫിക് പ്രശ്നങ്ങളുമായിരുന്നു റദ്ദാക്കലിന്റെ പ്രധാന കാരണം.

മോൾനുപിരവിറിനായി എഫ്ഡിഎയുടെ അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം തേടി മെർക്ക്

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും ആൻറിവൈറൽ മരുന്ന് മോൾനുപിരാവിർന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി മെർക്ക്. കഴിഞ്ഞ ആഴ്ചയാണ് മെർക്ക് കാപ്സ്യൂൾ രൂപത്തിലുള്ള മരുന്ന് അവതരിപ്പിച്ചത്. അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ കോവിഡ് -19 ചികിത്സയ്ക്കായുള്ള ആദ്യത്തെ ഓറൽ ആൻറിവൈറൽ ചികിത്സയാകും ഇത്. മോൾനുപിരവിർ ഇന്ത്യയിൽ വിതരണത്തിനായി മെർക്ക് ഇന്ത്യയിലെ ദിവിയുടെ ലാബുമായി ചർച്ച നടത്തിയിരുന്നു. മരുന്ന് ഉപയോ​ഗിച്ച 700 -ലധികം രോഗികളിൽ മരുന്ന് നന്നായി പ്രവർത്തിച്ചതായിട്ടാണ് പൂർത്തിയാകാത്ത ചില പഠനങ്ങൾ പറയുന്നത്. അതേസമയം ട്രയൽ ഡാറ്റ ഇതുവരെ വിശകലനം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

അതിർത്തികൾ തുറന്നതോടെ തകരാറിലായി സിംഗപ്പൂർ ട്രാവൽ വെബ്സൈറ്റുകൾ

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച അതിർത്തികൾ യുഎസിനും യുകെയ്ക്കുമായി തുറന്ന് കൊടുത്ത് സിംഗപ്പൂർ. ഇത് ലോകമെമ്പാടുമുള്ള ട്രാവൽ കമ്പനികൾക്ക് ഒരു വലിയ ആശ്വാസമാണ്. ക്വാറന്റീൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ എണ്ണം സിം​ഗപ്പൂർ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിർത്തികൾ തുറന്നപ്പോൾ യാത്രക്കാർ ഒരുമിച്ച് ലോഗിൻ ചെയ്തതോടെ രാജ്യത്തെ ട്രാവൽ വെബ്‌സൈറ്റുകൾ പണിമുടക്കുകയും ചെയ്തു.

അലൂമിനിയത്തിന് വില ഉയരുന്നു

ചൈനയിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അലൂമിനിയത്തിന്റെ വില കുതിച്ചുയർന്നു. 2008 -നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലാണ് അലൂമിനിയത്തിന്റെ വില. അലൂമിനിയം നിർമ്മാണത്തിന് ഉയർന്ന അളവിൽ ഊർജ്ജം ആവശ്യമാണ്. അതേസയം ബിയർ ക്യാനുകൾ മുതൽ ഐഫോണുകളിൽ വരെ അലൂമിനിയം ഉപയോഗിക്കുന്നുണ്ട്. ഇത് അലൂമിനിയത്തിന്റെ ആവശ്യകതയും വർധിപ്പിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement