മെറ്റാവേർസ് ഫൗണ്ടറി ആരംഭിച്ച് ഇൻഫോസിസ്

സംരംഭങ്ങളുടെ മെറ്റാവേർസ് പര്യവേക്ഷണം എളുപ്പമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി മെറ്റാവേർസ് ഫൗണ്ടറി ആരംഭിച്ച് ഇൻഫോസിസ് ലിമിറ്റഡ്. ഉപഭോക്താക്കൾ, ജോലിസ്ഥലം, ഉൽപ്പന്നങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയ്‌ക്കായുള്ള വെർച്വൽ ഓഗ്‌മെന്റഡ് പരിസ്ഥിതികളും പര്യവേക്ഷണത്തിൽ ഉൾപ്പെടുന്നു. ഐടി കമ്പനി ഇതിനകം 100 ഉപയോഗ കേസുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ക്ലയന്റുകളുമായി സജീവമായി പ്രവർത്തിക്കുകയാണ് കമ്പനി. എആർ/ വിആർ, ബ്ലോക്ക്‌ചെയിൻ, എൻഎഫ്ടി, ഐഒടി, അപ്ലൈഡ് എഐ, സൈബർ സുരക്ഷ, 5G തുടങ്ങിയ സാങ്കേതികവിദ്യകളുടെ ശക്തി മെറ്റാവേഴ്സിലെ മുൻകൂർ മൂല്യ പര്യവേക്ഷണത്തിനായി ഫൗണ്ടറി ഉപയോഗിക്കുന്നു.

ബ്ലോക്ക്ചെയിൻ ടെക് സ്റ്റാർട്ടപ്പ് അക്കിലിസിന്റെ ഓഹരികൾ ഏറ്റെടുത്ത് ഭാരതി എയർടെൽ

‘ബ്ലോക്ക്‌ചെയിൻ ആസ് എ സർവീസ്’ കമ്പനിയായ അക്കിലിസിന്റെ തന്ത്രപ്രധാനമായ ഓഹരികൾ ഏറ്റെടുത്ത് ഭാരതി എയർടെൽ ലിമിറ്റഡ്. അതിവേഗം വളരുന്ന ആഡ്‌ടെക് (എയർടെൽ പരസ്യങ്ങൾ), ഡിജിറ്റൽ എന്റർടൈൻമെന്റ് (വിങ്ക് മ്യൂസിക്, എയർടെൽ എക്‌സ്ട്രീം), ഡിജിറ്റൽ മാർക്കറ്റ് പ്ലേസ് (എയർടെൽ താങ്ക്സ് ആപ്പ്) ഓഫറുകൾ എന്നിവയിലുടനീളം അക്കിലിസിന്റെ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യകൾ വിന്യസിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ‘ആറ്റം’ എന്ന പേരിൽ പേറ്റന്റ് നേടിയ ഹൈബ്രിഡ് ബ്ലോക്ക്ചെയിൻ പ്ലാറ്റ്‌ഫോം അക്കിലിസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ജെഎസ് ഓട്ടോകാസ്റ്റ് ഫൗണ്ടറി ഇന്ത്യയെ ഏറ്റെടുക്കാൻ ഭാരത് ഫോർജ്

ജെഎസ് ഓട്ടോകാസ്റ്റ് ഫൗണ്ടറി ഇന്ത്യയെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് വാഹന ഘടക നിർമാതാക്കളായ ഭാരത് ഫോർജ് ലിമിറ്റഡ്. കൂടാതെ കമ്പനിയും അതിന്റെ അനുബന്ധ സ്ഥാപനമായ ബിഎഫ് ഇൻഡസ്‌ട്രിയൽ സൊല്യൂഷൻസും ചേർന്ന് ജെഎസ് ഓട്ടോയെ ഏറ്റെടുക്കാൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കാറ്റ്, ഹൈഡ്രോളിക്, ഓഫ്-ഹൈവേ, ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകൾ എന്നിവയ്‌ക്കായി മെഷീൻ ചെയ്‌ത ഡക്‌ടൈൽ അയേൺ കാസ്റ്റിംഗുകളുടെ മുൻനിര വിതരണക്കാരാണ് ജെഎസ് ഓട്ടോ.

ഫെബ്രുവരി 25 മുതൽ T+1 സെറ്റിൽമെന്റ് സൈക്കിൾ നടപ്പിലാക്കാൻ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചസ്

ഫെബ്രുവരി 25 മുതൽ ഘട്ടം ഘട്ടമായി T+1 സെറ്റിൽമെന്റിലേക്ക് മാറാൻ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചസ്. ഒരു ഇടപാട് പൂർത്തിയാക്കി ഒരു ദിവസത്തിനുള്ളിൽ തന്നെ വ്യാപാരവുമായി ബന്ധപ്പെട്ട സെറ്റിൽമെന്റുകൾ പൂർത്തിയാക്കുന്നതാണ് T+1 സെറ്റിൽമെന്റ്. നിലവിൽ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ഇടപാടുകൾ ഇടപാട് പൂർത്തിയായതിന് ശേഷം രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിലായാണ് തീർപ്പാക്കുന്നത് (T+2). തുടക്കത്തിൽ പുതിയ സെറ്റിൽമെന്റ് സൈക്കിളിന് കീഴിൽ 100 ​​സ്മോൾ ക്യാപ് സ്റ്റോക്കുകൾ മാത്രമേ സ്ഥാപിക്കൂ.

സൈബർ ഡിഫൻസ് സ്യൂട്ട് അവതരിപ്പിച്ച് ടിസിഎസ്

സൈബർ ഡിഫൻസ് സ്യൂട്ടിന്റെ ലോഞ്ച് പ്രഖ്യാപിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). മോഡുലാർ സൈബർ സുരക്ഷാ സേവനങ്ങളുടെ ഒരു കൂട്ടമാണിത്. സംയോജിത പ്ലാറ്റ്ഫോം സംരംഭങ്ങളുടെ ഡിജിറ്റൽ പരിവർത്തന യാത്രകൾ ഇത് സുരക്ഷിതമാക്കും. 360 ഡിഗ്രി ദൃശ്യപരതയും പ്രവചനാത്മക ബുദ്ധിയും ഇത് വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടും 10,000-ലധികം സൈബർ സ്പെഷ്യലിസ്റ്റുകളും 12-ലധികം ത്രെറ്റ് മാനേജ്മെന്റ് സെന്ററുകളും ടിസിഎസിനുണ്ട്.

വില ഇടിഞ്ഞതിന് ശേഷം ആദ്യമായി റഷ്യൻ യുറൽസ് ക്രൂഡ് വാങ്ങി ഐഒസി

രണ്ട് വർഷത്തിനിടെ ആദ്യമായി റഷ്യൻ യുറൽസ് ക്രൂഡ് വാങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസി). ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് ഡിസ്കൗണ്ട് 2005 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതിന് ശേഷമാണ് റഷ്യയുടെ മുൻനിര ക്രൂഡ് കൂടുതൽ വാങ്ങാൻ ഇന്ത്യക്ക് അവസരം ലഭിച്ചത്. റഷ്യയുടെ ഉക്രെയ്ൻ ആക്രമത്തോടെ ആഗോള എണ്ണ വില കുതിച്ചുയരുകയാണ്.

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ നിന്ന് 693 കോടി രൂപയുടെ പദ്ധതി സ്വന്തമാക്കി അശോക ബിൽഡ്‌കോൺ

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ നിന്ന് അസമിലെ റെയിൽവേ ലൈനുകളുടെ വൈദ്യുതീകരണം ഉൾപ്പെടുന്ന പ്രോജക്റ്റ് സ്വന്തമാക്കി അശോക ബിൽഡ്‌കോൺ ലിമിറ്റഡ്. 692.50 കോടി രൂപയുടേതാണ് പദ്ധതി. റോഡുകളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നാസിക് ആസ്ഥാനമായുള്ള കമ്പനിയാണ് അശോക ബിൽഡ്‌കോൺ.

ടി-90 ടാങ്ക് റെട്രോ മോഡിഫിക്കേഷനായി 1,075 കോടി രൂപയുടെ കരാറിൽ ബിഇഎല്ലുമായി ഒപ്പുവച്ച് കേന്ദ്രം

കമാൻഡർ സൈറ്റ് ഓഫ് ബാറ്റിൽ ടാങ്ക്‌സ്-ടി-90-ന്റെ റെട്രോ പരിഷ്‌ക്കരണത്തിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി (ബിഇഎൽ) 1,075 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം. ഇന്ത്യൻ ആർമിയുടെ 957 ടി-90 ടാങ്കുകളിലാണ് റെട്രോ മോഡിഫിക്കേഷൻ നടത്തുക. ഇത് ഇന്ത്യൻ സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കൂടുതൽ ഉത്തേജനം നൽകും.

വിആർ പ്ലാറ്റ്‌ഫോം കമ്പനിയായ 8 ചില്ലി ഇൻകുമായി പങ്കാളികളായി അപ്പോളോ ഹോസ്പിറ്റൽസ്

8chili Inc എന്നിവയുമായി സഹകരിച്ച് മെറ്റാവേർസിൽ സാന്നിധ്യം ഉറപ്പാക്കാൻ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ്. ഈ സംരംഭം വെർച്വൽ റിയാലിറ്റിയിൽ (വിആർ) രോഗികളുടെ കൗൺസിലിംഗ് നടപ്പാക്കാൻ സഹായിക്കും. വികാരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കഴിവുകൾ ശക്തിപ്പെടുത്താൻ വിആർ പ്രവർത്തനങ്ങളിൽ ഇത് ഉപയോക്താക്കളെ ഉൾപ്പെടുത്തും. യുഎസ് ആസ്ഥാനമായുള്ള ഡീപ്-ടെക് സ്റ്റാർട്ടപ്പാണ് 8chili. മെറ്റാവേർസ് ഉള്ളടക്കം സൃഷ്ടിക്കുന്നതിനും വിതരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇത് നിർമ്മിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement