റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ 4 ശതമാനമായി നിലനിർത്തി ആർ.ബി.ഐ

റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ 4 ശതമാനമായി നിലനിർത്തി ആർ.ബി.ഐയുടെ ധനനയ സമിതി. റിവോഴ്സ് റിപ്പോ നിരക്കും പഴയപടി 3.5 ശതമാനമായി തുടരും. അടുത്ത സാമ്പത്തിക വർഷം 10.5 ശതമാനം ജി.ഡി.പി വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും റിസർവ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്  പറഞ്ഞു.

എയർ കണ്ടീഷൻ, എൽ.ഇ.ഡി ലെെറ്റ് എന്നിവയ്ക്കുള്ള പി.എൽ.ഐ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

എയർ കണ്ടീഷൻ, എൽ.ഇ.ഡി ലെെറ്റ് എന്നിവയ്ക്കായുള്ള 6,238 കോടി രൂപയുടെ പി.എൽ.ഐ പദ്ധതിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ യോഗം. ഉയർന്ന സോളാർ പിവി മൊഡ്യൂളുകൾക്കായുള്ള  4,500 കോടി രൂപയുടെ പി‌എൽ‌ഐ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി.

ടെലികോം ഉത്പന്നങ്ങൾ നിർമിക്കാൻ  ഭാരതി എന്റെർപ്രെെസസുമായി കെെകോർത്ത് ഡിക്സൺ

ടെലികോം, നെറ്റ്‌വർക്കിംഗ് ഉത്പ്പന്നങ്ങൾ നിർമിക്കുന്നതിനുള്ള  പി.എൽ.ഐ പദ്ധതി ലഭിക്കുന്നതിനായി ഡിക്സൺ ടെക്, ഭാരതി എന്റെർപ്രെെസസ് എന്നീ കമ്പനികൾ സംയുക്ത സംരംഭം രൂപീകരിക്കുന്നതിനായി കരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം ഇതിന്റെ 74 ശതമാനം ഓഹരി ഡിക്സണും 26 ശതമാനം ഓഹരി ഭാരതി എന്റെർപ്രെെസസും കെെവശപ്പെടുത്തും. 

ക്യൂ.പി.ഐ  വഴി 3000 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്

ക്യൂ.പി.ഐ വിതരണത്തിലൂടെ 3000 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്. 52.31 കോടി ഇക്വിറ്റി ഷെയറുകൾ  ഓഹരി ഒന്നിന്  57.25 രൂപ വിലയ്ക്ക് നൽകാൻ കമ്പനി ബോർഡ് അംഗീകാരം നൽകി.

ഉത്പാദന ശേഷി 1,100 മെഗാവാട്ട് വർദ്ധിപ്പിച്ച് ടാറ്റാ പവർ  സോളാർ

ബെംഗളൂരു പ്ലാന്റിലെ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും ഉത്പാദന ശേഷി 1,100 മെഗാവാട്ട് വരെ ഉയർത്തിയതായി ടാറ്റാ പവറിന്റെ അനുബന്ധസ്ഥാപനമായ ടാറ്റാ പവർ  സോളാർ അറിയിച്ചു.
സോളാർ മൊഡ്യൂളുകൾക്കായുള്ള ആവശ്യകത ഗണ്യമായി വർദ്ധിച്ചതിനെ തുടർന്നാണ് കമ്പനിയുടെ അടിയന്തര നീക്കം.

രണ്ട് ക്ലെെന്റുകളിൽ നിന്നുമായി 34.37 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി റെയിൽടെൽ കോർപ്പറേഷൻ അറിയിച്ചു

രണ്ട് ക്ലെെന്റുകളിൽ നിന്നുമായി 34.37 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ഒരു നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ സ്ഥാപിക്കുന്നതിനായി കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ടിൽ  നിന്ന് 22.38 കോടി രൂപയുടെ ഓർഡർ കമ്പനി നേടി. ആക്സോം സാബ്ര ശിക്ഷ അഭിയാൻ മിഷനിൽ നിന്നും 11.99 കോടി രൂപയുടെ ഓർഡറും കമ്പനി നേടി.

ഭാരതി എയർടെൽ 5 ജി-റെഡി ഇൻറർനെറ്റ് ഓഫ് തിംഗ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു

ഭാരതി എയർടെൽ 5 ജി-റെഡി ഇൻറർനെറ്റ് ഓഫ് തിംഗ്സ്  പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഇതിലൂടെ വിലിയ ഉപകരണങ്ങളും നിരവധി ആപ്ലിക്കേഷനുകളും ഉപയോഗിക്കാനാകും. ഓട്ടോമൊബൈൽ, മാനുഫാക്ചറിംഗ്, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് യൂട്ടിലിറ്റി എന്നിവ കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നു.


അംബർല എന്റിറ്റിക്കായി സീറോഡ, ഉജ്ജിവൻ, എയർപേ എന്നിവരുമായി  കെെകോർത്ത് ചോളമണ്ഡലം ഫിനാൻസ്

പുതിയ അംബർല എന്റിറ്റിക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി സോഹോ, റേസർപേ, സീറോഡ, ഉജ്ജിവൻ, എയർപേ എന്നിവരുമായി  കെെകോർത്ത് ചോളമണ്ഡലം ഫിനാൻസ്. അംബർല എന്റിറ്റിയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക. 

യുഎസിൽ സാപ്രോപ്റ്റെറിൻ ഡൈഹൈഡ്രോക്ലോറൈഡ് പൗഡർ അവതരിപ്പിച്ച് ഡോ റിഡ്ഡി

യുഎസിൽ സാപ്രോപ്റ്റെറിൻ ഡൈഹൈഡ്രോക്ലോറൈഡ് പൗഡർ അവതരിപ്പിച്ച് ഡോ റിഡ്ഡി. രക്തത്തിലെ ഫെനിലലനൈൻ അളവ്
കുറയുന്നതിന്റെ സൂചന നൽകുന്നതിനാണ് മരുന്ന് ഉപയോഗിക്കുക.

രാജേഷ് എക്‌സ്‌പോർട്ട്സിന് ജർമ്മനിയിൽ നിന്നും 745 കോടി രൂപയുടെ ഓർഡർ ലഭിച്ചു

രാജേഷ് എക്‌സ്‌പോർട്ട്സ് ലിമിറ്റഡിന്  ജർമ്മനിയിൽ നിന്നും 745 കോടി രൂപയുടെ ഓർഡർ ലഭിച്ചു. 2021 ജൂലെെക്ക് മുമ്പായി  ഓർഡർ പൂർത്തിയാക്കും. സ്വർണ്ണ  ആഭരണങ്ങൾ  രൂപകൽപ്പന ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റീട്ടെയിൽ സ്ഥാപനമാണ്   രാജേഷ് എക്‌സ്‌പോർട്ട്സ്. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement