ഐഷർ മോട്ടോഴ്‌സ് ക്യു 3 ഫലം: അറ്റാദായം 7 ശതമാനം വർദ്ധിച്ച് 533 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ ഐഷർ മോട്ടോഴ്‌സിന്റെ അറ്റാദായം 7 ശതമാനം ഉയർന്ന് 533 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 19 ശതമാനം ഉയർന്ന് 2828 കോടി രൂപയായി. റോയൽ എൻഫീൽഡ് വിൽപ്പന 5 ശതമാനം ഉയർന്ന് 2 ലക്ഷം യൂണിറ്റായി.

വിമാന സർവീസുകൾക്കുള്ള പ്രെെസ് ബ്രാൻഡുകൾ പിൻവലിച്ചേക്കും

കൊവിഡിന് മുമ്പുള്ള  നിലയിലെത്തിയാൽ  വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പ്രെെസ് ബ്രാൻഡുകൾ പിൻവലിക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. കൊവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് യാത്രാ സമയത്തെ അടിസ്ഥാനമാക്കി വിമാന ടിക്കറ്റുകൾക്ക് കുറഞ്ഞതും കൂടിയതുമായ നിരക്ക് ഏർപ്പെടുത്തിയിരുന്നു. 

ഹിൻഡാൽകോ ക്യു 3 ഫലം : അറ്റാദായം 76 ശതമാനം ഉയർന്ന് 340 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  ഹിൻഡാൽകോയുടെ പ്രതിവർഷ അറ്റാദായം 76 ശതമാനം ഉയർന്ന് 340 കോടി രൂപയായി. വരുമാനം 11 ശതമാനം ഉയർന്ന് 11351 കോടി രൂപയായി. കമ്പനിയുടെ മാർജിൻ 12.6 ശതമാനത്തിൽ നിന്ന് ഉയർന്ന് 15.8 ശതമാനമായി.

സ്‌പൈസ് ജെറ്റ് ക്യു 3 ഫലം: 67 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി

ഡിസംബറിലെ മൂന്നാം പാദത്തിൽ സ്‌പൈസ് ജെറ്റ് 67 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 78 കോടി രൂപയുടെ ലാഭം നേടിയിരുന്നു. രണ്ടാം പാദത്തിൽ 108 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടിരുന്നത്. 

ടൈറ്റൻ ക്യു 3 ഫലം: അറ്റാദായം 11 ശതമാനം ഇടിഞ്ഞ് 419 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ ടെെറ്റാന്റെ അറ്റാദായം 11 ഇടിഞ്ഞ് 419 കോടി രൂപയായി. വരുമാനം 17 ശതമാനം വർദ്ധിച്ച് 7287 കോടി രൂപയായി. ആഭരണ വിൽപ്പനയിൽ നിന്നുമാണ് കമ്പനിക്ക് 90 ശതമാനം വരുമാനവും ലഭിക്കുന്നത്.  

കടപത്രങ്ങളിലൂടെ 2220 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഐആർബി ഇൻഫ്ര

കടപത്രങ്ങളിലൂടെ 2220 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഐആർബി ഇൻഫ്ര. ഇതിന്റെ ഭാഗമായി ഇന്ത്യ ടോൾ റോഡുകളുമായി കമ്പനി  കരാറിൽ ഏർപ്പെട്ടു. തുക നിലവിലെ 1600 കോടി രൂപ വായ്പ തിരിച്ചടവിനായി ഉപയോഗിക്കും. 

ഗെയിൽ ക്യു 3 ഫലം: അറ്റാദായം 18.9 ശതമാനം ഉയർന്ന് 1,487.3 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ ഗെയിലിന്റെ പ്രതിവർഷ അറ്റാദായം 18 ശതമാനം ഉയർന്ന് 1487 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ  വരുമാനം 13 കുറഞ്ഞ് 15454 കോടി രൂപയായി.

പോളിപ്ലെക്സ് ക്യു 3 ഫലം: അറ്റാദായത്തിന്  81 ശതമാനം ഉയർച്ച, ഓരോ ഷെയറിനും 100 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു

ഡിസംബറിലെ മൂന്നാം പാദത്തിൽ  പോളിപ്ലെക്സിന്റെ അറ്റാദായം 81 ശതമാനം ഉയർന്ന് 224 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 13 ശതമാനം ഉയർന്നു. കമ്പനി ഓഹരിക്ക് 100 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

ബാങ്ക് ഓഫ് ഇന്ത്യ ക്യു 3 ഫലം: അറ്റാദായം  541 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ   ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 541 കോടി രൂപയായി. പലിശ ഇനത്തിലുള്ള  പ്രതിവർഷ വരുമാനം 9 ശതമാനം ഉയർന്ന് 3740 കോടി രൂപയായി.

എബിബി ഇന്ത്യ ക്യു 4 ഫലം: അറ്റാദായം 4 ശതമാനം ഇടിഞ്ഞ് 62 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  എബിബി ഇന്ത്യയുടെ അറ്റാദായം 4 ശതമാനം കുറഞ്ഞ് 62 കോടി രൂപയായി. പോയവർഷം ഇത് 65 കോടി രൂപയായിരുന്നു. പ്രതിവർഷ  വരുമാനം 1701 കോടി രൂപയായി കുറഞ്ഞു. അതേസമയം ഓഹരിക്ക് 5 രൂപ വീതം ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement