ഇവി ചാർജിംഗ് സൊല്യൂഷനുകൾക്കായി ടിവിഎസ് മോട്ടോറുമായി സഹകരിക്കാൻ ജിയോ-ബിപി

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കുമായി രാജ്യത്ത് ഉടനീളം പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ ടിവിഎസ് മോട്ടോർ കമ്പനിയുമായി സഹകരിച്ച് ജിയോ-ബിപി. ടിവിഎസ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോക്താക്കൾക്ക് ജിയോ-ബിപിയുടെ ചാർജിംഗ് നെറ്റ്‌വർക്ക് ഫലപ്രദമായി ഉപയോ​ഗിക്കാം. ഇരു കമ്പനികളും ആ​ഗോള തലത്തിൽ നിന്നും പഠിച്ചെടുത്ത വൈദ്യുതീകരണ സാങ്കേതികവിദ്യയിലെ ഏറ്റവും മികച്ചത് ലഭ്യമാക്കുകയും വ്യത്യസ്തമായ ഉപഭോക്തൃ അനുഭവം സൃഷ്ടിക്കുന്നതിന് ഇന്ത്യൻ വിപണിയിൽ ഉപയോ​ഗിക്കുകയും ചെയ്യും.

രാജസ്ഥാനിൽ 160 മെഗാവാട്ട് സോളാർ പദ്ധതി കമ്മീഷൻ ചെയ്ത് ടാറ്റ പവർ

രാജസ്ഥാനിലെ ജെറ്റ്‌സ്റ്റാറിൽ 160 മെഗാവാട്ട് എസി സോളാർ പദ്ധതി കമ്മീഷൻ ചെയ്ത് ടാറ്റ പവർ സോളാർ സിസ്റ്റംസ് (TPSS). ഏകദേശം 6.75 ലക്ഷം മോണോക്രിസ്റ്റലിൻ ഫോട്ടോവോൾട്ടെയ്ക് (പിവി) മൊഡ്യൂളുകൾ ഉപയോഗിച്ചാണ് ഇൻസ്റ്റാളേഷൻ. പദ്ധതി പ്രതിവർഷം 387 ദശലക്ഷം യൂണിറ്റ് ഊർജ്ജം ഉത്പാദിപ്പിക്കും. 15 മാസത്തിനുള്ളിലാണ് ജെറ്റ്‌സ്റ്റാർ പ്രോ​ഗ്രാം പൂർത്തിയാക്കിയത്. ടാറ്റ പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ടിപിഎസ്എസ്.

ട്രാൻസ്പോർട്ടേഷൻ ഇൻഫ്രാ ബിസിന് കീഴിൽ ഓർഡറുകൾ സുരക്ഷിതമാക്കി എൽ&ടി

ട്രാൻസ്പോർട്ടേഷൻ ഇൻഫ്രാസ്ട്രക്ചർ ബിസിനസിന് കീഴിൽ ഓർഡറുകൾ (1,000-2,500 കോടി രൂപ പരിധിയിൽ) നേടി ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആൻഡ് ടി) നിർമാണ വിഭാഗം. ചെന്നൈ പെരിഫറൽ റിംഗ് റോഡ് ഇപിസി-02 സെക്ഷൻ-2 പാക്കേജ് നിർമ്മിക്കാൻ തമിഴ്‌നാട് റോഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്ന് കമ്പനിക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്. കൂടാതെ ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (യുപിഎംആർസിഎൽ) ലിമിറ്റഡിൽ നിന്നുള്ള ഓർ‌ഡറും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

യുഎസിൽ ജനറിക് മെഥിൽപ്രെഡ്നിസോലോൺ സോഡിയം സക്സിനേറ്റ് പുറത്തിറക്കി ഡോ. റെഡ്ഡീസ്‌

കുത്തിവയ്പ്പിനായി ഉപയോ​ഗിക്കുന്ന ജനറിക് മെഥൈൽപ്രെഡ്‌നിസോലോൺ സോഡിയം സക്സിനേറ്റ് അമേരിക്കൻ വിപണിയിൽ പുറത്തിറക്കി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. സന്ധിവാതം, രക്തത്തിലെ പ്രശ്നങ്ങൾ, കഠിനമായ അലർജി പ്രതിപ്രവർത്തനങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി മരുന്ന് ഉപയോ​ഗിക്കുന്നു. ഐക്യുവിഐഎ ഡാറ്റ അനുസരിച്ച് 2022 ഫെബ്രുവരിയിൽ അവസാനിച്ച പന്ത്രണ്ട് മാസങ്ങളിൽ മരുന്നിന്റെ ജനറിക് പതിപ്പിന് യുഎസിൽ 144 മില്യൺ ഡോളർ (~ 1,083 കോടി രൂപ) വിപണിമൂല്യമുണ്ട്.

രാജസ്ഥാൻ ഡിസ്‌കോമുകളിൽ നിന്ന് കുടിശ്ശിക ഇനത്തിൽ അദാനി പവറിന് 3,000 കോടി ലഭിച്ചു

ഉയർന്ന ഇന്ധനച്ചെലവിനുള്ള നഷ്ടപരിഹാരമായി അദാനി പവർ ലിമിറ്റഡിന് രാജസ്ഥാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനികളിൽ നിന്ന് (ഡിസ്‌കോം) കുടിശ്ശിക ഇനത്തിൽ പലിശ സഹിതം 3,000 കോടി രൂപ ലഭിച്ചു. ഫെബ്രുവരി 25 ന് സുപ്രീം കോടതി രാജസ്ഥാൻ ഡിസ്‌കോമുകളോട് 3,048.63 കോടി രൂപ പലിശ സഹിതം നാലാഴ്ചയ്ക്കകം നൽകണമെന്ന് ഉത്തരവിട്ടിരുന്നു. അല്ലാത്തപക്ഷം കോടതിയലക്ഷ്യത്തിന് ഡിസ്കോമുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നും കോടതി അറിയിച്ചിരുന്നു.

യുഎസ് ആസ്ഥാനമായുള്ള ബിറ്റ്ക്രാഫ്റ്റ് വെഞ്ച്വേഴ്സിൽ 19 കോടി രൂപ നിക്ഷേപിക്കാൻ നസാര ടെക്

യുഎസ് ആസ്ഥാനമായുള്ള ബിറ്റ്‌ക്രാഫ്റ്റ് വെഞ്ച്വേഴ്‌സ് എന്ന ഗെയിം ഫണ്ടിൽ 2.5 മില്യൺ ഡോളർ (18.81 കോടി രൂപ) നിക്ഷേപിക്കാൻ പദ്ധതിയിട്ട് നസറ ടെക്‌നോളജീസ് ലിമിറ്റഡ്. നസറ ടെക്കിന്റെ സിംഗപ്പൂർ വിഭാഗമാണ് നിക്ഷേപം നടത്തിയത്. തുകയുടെ മൂന്നിൽ രണ്ട് ഭാഗം മൂന്ന് വർഷത്തേക്കായിരിക്കും നിക്ഷേപിക്കുക. ഗെയിമിംഗ്, വെബ് 3, ഇമ്മേഴ്‌സീവ് ടെക്‌നോളജി എന്നിവയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന പ്രാരംഭ ഘട്ട നിക്ഷേപ സ്ഥാപനമാണ് ബിറ്റ്‌ക്രാഫ്റ്റ് വെഞ്ചേഴ്‌സ്.

കലിംഗനാർ പദ്ധതിക്കായി യന്ത്രസാമഗ്രികൾ എത്തിക്കാൻ ഉൾനാടൻ ജലപാതകൾ ഉപയോഗപ്പെടുത്താൻ ടാറ്റ സ്റ്റീൽ

കലിംഗനഗർ പ്ലാന്റ് വിപുലീകരണ പദ്ധതിക്കായി ഭാരമേറിയ യന്ത്രങ്ങൾ കൊണ്ടുവരാൻ ഒഡീഷയിലെ ഉൾനാടൻ ജലപാതകൾ ഉപയോഗിക്കാൻ ടാറ്റ സ്റ്റീൽ ലിമിറ്റഡ്. സ്റ്റീൽ വ്യവസായത്തിനായി ഉൾനാടൻ ജലപാതകൾ വികസിപ്പിക്കുന്നതിൽ സർക്കാരും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. റെയിൽ, റോഡ് എന്നിവയെ അപേക്ഷിച്ച് ഇതിന് ചിലവ് കുറവാണ്. ചെലവ് കുറഞ്ഞ സുസ്ഥിര ലോജിസ്റ്റിക് മോഡലിന് ഈ നീക്കം വഴിയൊരുക്കും.

135 കോടി രൂപയുടെ കയറ്റുമതി ഓർഡർ നേടി രാമകൃഷ്ണ ഫോർജിംഗ്സ്

യൂറോ ഏഷ്യൻ ഒറിജിനൽ ഉപകരണ നിർമ്മാതാക്കളിൽ നിന്ന് (OEM) 135 കോടി രൂപയുടെ കയറ്റുമതി ഓർഡർ നേടി രാമകൃഷ്ണ ഫോർജിംഗ്സ് ലിമിറ്റഡിന് ലഭിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹെവി-ഡ്യൂട്ടി വാണിജ്യ വാഹന ക്രാങ്ക്ഷാഫ്റ്റുകൾ വിതരണം ചെയ്യുന്നതിനാണ് ഓർഡർ.


2021 സാമ്പത്തിക വർഷത്തിൽ 1.25 ലക്ഷം കോടി കവിഞ്ഞ് കരൂർ വൈശ്യ ബാങ്കിന്റെ ബിസിനസ് വിറ്റുവരവ്

കഴിഞ്ഞ സാമ്പത്തിക വർഷാവസാനത്തോടെ 1.25 ലക്ഷം കോടി രൂപ കവിഞ്ഞ് കരൂർ വൈശ്യ ബാങ്കിന്റെ ബിസിനസ്. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങളും അഡ്വാൻസുകളും ഉൾക്കൊള്ളുന്നതാണിത്. 2022 മാർച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം നിക്ഷേപം 68,676 കോടി രൂപയും മൊത്തം അഡ്വാൻസുകൾ 58,086 കോടി രൂപയുമാണ്.

യുഎസ് കമ്പനിയുമായി ഒന്നിലധികം വർഷത്തെ കരാർ ഒപ്പിട്ട് ടിസിഎസ്

ക്ലൗഡ് പരിവർത്തന യാത്ര ത്വരിതപ്പെടുത്തുന്നതിനായി ദീർഘകാല പങ്കാളിത്തം വിപുലീകരിച്ചുകൊണ്ട് ഒരു യുഎസ് കമ്പനിയുമായി മെറ്റീരിയൽ മൾട്ടി-ഇയർ കരാറിൽ ഒപ്പിട്ട് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ബിസിനസ്സ് വിപുലീകരണം, പുതിയ ബിസിനസ് മോഡലുകൾ ഇൻകുബേറ്റ് ചെയ്യുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, മറ്റ് തന്ത്രപരമായ നേട്ടങ്ങൾ ഉണ്ടാക്കുക എന്നിങ്ങനെ കമ്പനിയുടെ ഭാവി വളർച്ചയ്ക്കുള്ള ഒരു പ്ലാറ്റ്ഫോമായി ഇത് മാറും. ക്ലൗഡ് പ്രവർത്തനക്ഷമമാക്കിയ ഓപ്പറേറ്റിംഗ് മോഡൽ അഡ്വാൻസ്ഡ് കോഗ്നിറ്റീവ് ഓട്ടോമേഷൻ ഉപയോ​ഗിച്ച് പ്രവർത്തിക്കും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement