പേടിഎം ക്യു 2 ഫലം, അറ്റ നഷ്ടം 473 കോടി രൂപയായി വർദ്ധിച്ചു

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 473 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 437 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 64 ശതമാനം വർദ്ധിച്ച് 1,090 കോടി രൂപയായി. കമ്പനിയുടെ ചെലവ് 37.75 ശതമാനം വർദ്ധിച്ച് 1,600 കോടി രൂപയായിട്ടുണ്ട്. അതേസമയം രണ്ടാം പാദത്തിൽ മൊത്ത വ്യാപാര മൂല്യം (ജിഎംവി) രണ്ടാം പാദത്തിൽ 107 ശതമാനം വർദ്ധിച്ച് 1,95,600 കോടിയായി.

പുതിയ കൊവിഡ് വകഭേദം; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ കോവിഡ് വകഭേദം ഒമിക്‌റോണിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച കോവിഡ് -19 സംബന്ധിച്ച് ഉന്നത തലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നും പൗരന്മാർ ജാഗ്രത പുലർത്തണമെന്നും മോദി പറഞ്ഞു. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അന്താരാഷ്‌ട്ര ആഗമനങ്ങളെ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൊവിഡ് ടെസ്റ്റ് നെറ്റ് നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.

26 ശതമാനം വരെ പ്രൊമോട്ടർ ഹോൾഡിംഗ് അനുവദിക്കാനുള്ള ആർബിഐ നീക്കത്തെ സ്വാഗതം ചെയ്ത് ഹിന്ദുജാസ്

സ്വകാര്യമേഖലയിലെ വായ്പക്കാരിൽ 26 ശതമാനം വരെ പ്രൊമോട്ടർ ഹോൾഡിംഗ് അനുവദിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നീക്കത്തെ സ്വാഗതം ചെയ്ത് ഹിന്ദുജ ഗ്രൂപ്പ്. ഇൻഡസ്ഇൻഡ് ബാങ്കിന്റെ പ്രൊമോട്ടറായ ഹിന്ദുജാസിന്റെ സ്ഥാപനമായ ഐഐഎച്ച്എൽ മൗറീഷ്യസ് കൈവശാവകാശം മുൻകാല പരിധിയായ 15 ശതമാനത്തിൽ നിന്ന് 26 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആർബിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. നിലവിൽ ആർബിഐയിൽ നിന്നുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ് ഐഐഎച്ച്എൽ.

പ്രീപെയ്ഡ് പ്ലാനുകളിലെ അധിക ഡാറ്റാ ആനുകൂല്യങ്ങൾ പിൻവലിച്ച് എയർടെൽ

പ്രീപെയ്ഡ് പ്ലാനുകളിൽ ആപ്പ് വഴി നൽകിയിരുന്ന ഡാറ്റാ ഇൻ-ആപ്പ് കൂപ്പണുകൾ പിൻവലിച്ച് ഭാരതി എയർടെൽ ലിമിറ്റഡ്. വിവിധ പ്ലാനുകളും ഓഫറുകളും സംബന്ധിച്ച് ഉപഭോക്താക്കളിലുള്ള ആശയക്കുഴപ്പം ഇല്ലാതാക്കാനാണിത്. തിരഞ്ഞെടുത്ത പാക്കുകളിലാണ് ഇൻ-ആപ്പ് കൂപ്പണുകൾ പിൻവലിക്കുന്നത്. താരിഫ്ഡ് വോയ്‌സ് പ്ലാനുകൾ, അൺലിമിറ്റഡ് വോയ്‌സ് ബണ്ടിലുകൾ, ഡാറ്റ ടോപ്പ്-അപ്പുകൾ എന്നിവയുൾപ്പെടെ വിവിധ പ്രീപെയ്ഡ് ഓഫറുകളിൽ 20 മുതൽ 25 ശതമാനം വരെ താരിഫ് വർദ്ധനവ് കമ്പനി പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച മുതൽ നിലവിൽ വന്നിട്ടുണ്ട്.

തമിഴ്‌നാട് സർക്കാരുമായി 500 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ച് ജിഎച്ച്സിഎൽ

തമിഴ്‌നാട് സർക്കാരുമായി 500 കോടി രൂപ നിക്ഷേപിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ച് ജിഎച്ച്സിഎൽ ലിമിറ്റഡ്. കരാർ പ്രകാരം നെയ്ത്ത് വിഭാഗങ്ങൾക്കായി സിന്തറ്റിക്, സിന്തറ്റിക് കലർന്ന നൂൽ എന്നിവ നിർമ്മിക്കുന്നതിനായി തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയിൽ ജിഎച്ച്സിഎൽ 40,000 റിംഗ് സ്പിൻഡിലുകൾ സ്ഥാപിക്കും. 100 ശതമാനം കോട്ടൺ നൂലിൽ നെയ്ത തുണിത്തരങ്ങൾ നിർമ്മിക്കുന്നതിനായി മധുര ജില്ലയിലെ പരവൈയിലിൽ 24 നെയ്തിംഗ് മെഷീനുകളുള്ള 40,000 റിംഗ് സ്പിൻഡിലുകളും കമ്പനി സ്ഥാപിക്കും.

ആറാഴ്ചയ്ക്കിടെ മൂന്നാം തവണയും ഗ്യാസ് വില വർധിപ്പിച്ച് മഹാനഗർ ഗ്യാസ്

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) എന്നിവയുടെ വില വർദ്ധിപ്പിച്ച് മഹാനഗർ ഗ്യാസ് ലിമിറ്റഡ്. മുംബൈ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ സിഎൻജിയുടെ അടിസ്ഥാന വില കിലോഗ്രാമിന് 3.06 രൂപയും ആഭ്യന്തര പിഎൻജിക്ക് സ്റ്റാൻഡേർഡ് ക്യൂബിക് മീറ്ററിന് (എസ്‌സിഎം) 2.26 രൂപയും വർധിപ്പിച്ചു. മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നത്.

ഡിസംബറിൽ 700 കോടി രൂപയുടെ ഐപിഒ ആരംഭിക്കാൻ ശ്രീറാം പ്രോപ്പർട്ടീസ്

ഡിസംബർ രണ്ടാം വാരത്തിൽ 600-700 കോടി രൂപയുടെ പൊതു ലിസ്റ്റിംഗ് ശ്രീറാം പ്രോപ്പർട്ടീസ് ലിമിറ്റഡ് ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകൾ. റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്കുള്ള ഡിമാൻഡ് വർധിക്കുകയും സെഗ്‌മെന്റിൽ നിക്ഷേപകരുടെ താൽപ്പര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നത് പരമാവധി ഉപയോഗപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നത്.

മുൻഗണനാ ഇഷ്യൂ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ സെബി

പ്രിഫറൻഷ്യൽ ഷെയർ ഓഫറുകളുടെ വിലനിർണ്ണയ മാനദണ്ഡങ്ങളിലും പ്രൊമോട്ടർമാർക്കുള്ള ലോക്ക്-ഇൻ ആവശ്യകതകളിലും ഇളവ് വരുത്തിക്കൊണ്ട് നിയമങ്ങൾ പരിഷ്‌കരിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഇത് കമ്പനികൾക്ക് ഫണ്ട് സ്വരൂപിക്കുന്നത് എളുപ്പമാക്കും. നിക്ഷേപകർക്ക് മുൻ‌ഗണനയുള്ള ഓഹരികൾ അനുവദിച്ചതിന് ശേഷം നിയന്ത്രണത്തിൽ മാറ്റം വരുമ്പോഴെല്ലാം കമ്പനികൾ മൂല്യനിർണ്ണയ റിപ്പോർട്ട് നേടണമെന്നും സെബി നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement