പ്രധാനതലക്കെട്ടുകൾ
Tata Steel: കമ്പനിയുടെ വാർഷിക ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം 13 ശതമാനം ഉയർന്ന് 1.9 കോടി ടണ്ണായി രേഖപ്പെടുത്തി. നാലാം പാദത്തിൽ ക്രൂഡ് ഉത്പാദനം 2 ശതമാനം വർദ്ധിച്ച് 49 ലക്ഷം ടണ്ണായി.
TVS Motor: പൊതു വൈദ്യുത-വാഹന പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി കമ്പനി ജിയോ-ബിപിയുമായി ചേർന്ന് പ്രവർത്തിക്കും.
UGRO Capital: 100 കോടി രൂപ വരെയുള്ള നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ പൊതു വിതരണത്തിനുള്ള കരട് പ്രോസ്പെക്ടസ് കമ്പനി സമർപ്പിച്ചു.
Dish TV: ശ്രീലങ്കൻ വിഭാഗത്തിലെ ഓഹരി വിറ്റഴിക്കാൻ കമ്പനിക്ക് ആർബിഐയുടെ അനുമതി ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം ഗ്യാപ്പ് അപ്പിൽ 18090 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായി. അവസാന നിമിഷം വരെ സൂചിക അസ്ഥിരമായി കാണപ്പെട്ടുവെങ്കിലും പിന്നീട് താഴേക്ക് വീണു. തുടർന്ന് 96 പോയിന്റുകൾ/0.53 ശതമാനം താഴെയായി 17957 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 38759 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ദുർബലമായി കാണപ്പെട്ടു. അവസാന നിമിഷം ശക്തമായ പതനമാണ് സൂചികയിൽ അനുഭവപ്പെട്ടത്. തുടർന്ന് 567 പോയിന്റുകൾ/ 1.47 ശതമാനം താഴെയായി 38068 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മറ്റു മേഖലാ മേഖലാ സൂചികൾ ലാഭത്തിൽ അടച്ചു.
യൂഎസ് വിപണികൾ ഇന്നലെ താഴേക്ക് വീണു. FTSE ഒഴികെ യൂറോപ്യൻ വിപണികളും താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണ് കാണപ്പെടുന്നത്.
SGX NIFTY 17,868 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,890, 17,800, 17,700 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,965, 18,000, 18,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,000, 37,400, 36,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,200, 38,300, 38,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18500, 18000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 18000, 17500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 37500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 18.5 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 400 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഇന്നലത്തെ വിപണിയുടെ പതനത്തിന് കാരണമായത് റിലയൻസ്, എച്ച്.ഡി.എഫ്.സി ഓഹരികളുടെ വീഴ്ചയാണ്. എന്നാൽ മറ്റു വിപണികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
അദാനി ഓഹരികളും മിന്നുംപ്രകടനം കാഴ്ചവച്ചു. ടാറ്റാ പവറും നേട്ടത്തിൽ അടച്ചു.
തങ്ങളുടെ രാജ്യങ്ങളിലേക്ക് റഷ്യൻ ട്രക്കുകൾ കടക്കാൻ അനുവദിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.
സമാധാന ചർച്ചയിൽ യാതൊരു പുരോഗതിയുമില്ല. പ്രസിഡന്റുമാരുടെ യോഗം നടക്കാനുള്ള സാധ്യത കുറവാണെന്നും സെലെൻസ്‌കി പറഞ്ഞു. മൃതദേഹങ്ങളുടെ വീഡിയോ പ്രചരിപ്പിച്ച് കൊണ്ട് സെലെൻസ്കി യുഎൻ ഉടൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം അത് പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ടു.
യുഎസിലെ 10 വർഷത്തെ ബോണ്ട് വരുമാനം 2019 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി.
18000ൽ മികച്ച സ്ട്രാഡിൽ ബിൽഡ്അപ്പ് ഉള്ളതായി കാണാം. 18090 എന്നത് മുകളിലേക്ക് ഒരു മികച്ച ലെവലാണ്. 17890 മറികടന്ന് താഴേക്ക് വരുന്നത് ബുള്ളുകൾക്ക് ശുഭകരമാകില്ല. 17800 ശക്തമായ സപ്പോർട്ട് ആയി കാണപ്പെട്ടേക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

