ഇന്നത്തെ വിപണി വിശകലനം

ഇന്നലത്തെ മുന്നേറ്റത്തിന് ശേഷം ഇന്ന് അസ്ഥിരമായി നിന്ന സൂചിക ശേഷം നഷ്ടത്തിൽ അടച്ചു.

17089 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കത്തിൽ താഴേക്ക് നീങ്ങി. 18000ന് അടുത്തായി അസ്ഥിരമായി നിന്ന സൂചിക 1:30 ഓടെ ദിവസത്തെ ഉയർന്ന നിലരേഖപ്പെടുത്തി. ശേഷം യൂറോപ്യൻ വിപണികൾ താഴേക്ക് നീങ്ങിയതോടെ ഇന്ത്യൻ വിപണിയും താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 96 പോയിന്റുകൾ/ 0.53 ശതമാനം താഴെയായി 17957 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38759 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 700 പോയിന്റുകൾ താഴേക്ക് വീണു. നേരിയ തോതിൽ തിരികെ കയറിയ സൂചിക അവസാന നിമിഷം വീണ്ടും താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 567 പോയിന്റുകൾ/ 1.47 ശതമാനം താഴെയായി 38067 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്.എം.സി.ജി എന്നിവ ഇന്ന് ലാഭത്തിൽ അടച്ചു. ഫിൻ നിഫ്റ്റി, നിഫ്റ്റി ഫിൻസെർവ് എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

അദാനി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. Adani Ports (+3.6%) ഓഹരി നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

AWL (+5%), ATGL (+4.1%), Adani Power (+10%), Adani Green (+3.7%) എന്നീ ഓഹരികൾ എക്കാലത്തെയും ഉയർന്ന നില കൈവരിച്ചു.

NTPC (+3.3%), PowerGrid (+2.4%), ONGC (+2.2%) എന്നിവ ഊർജ്ജ മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു.

Tata Power (+8.5%), Torrent Power (+4.7%) എന്നീ ഓഹരികൾ അവസാന നിമിഷം ശക്തമായ മുന്നേറ്റം നടത്തി.

Polycab (+7.5%), Havells (+6.6%), Voltas (+3%), Blue Star (+3%), Dixon (+5.3%) എന്നീ ഇലക്ട്രിക് അനുബന്ധ ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു. രാജ്യത്തെ എസികളുടെ വില 2 മുതൽ 3 ശതമാനം വരെ ഉയർന്നേക്കുമെന്ന് ബ്ലൂ സ്റ്റാർ പറഞ്ഞു.

പുതിയ മൂന്ന് ഇവി വാഹനങ്ങൾ ഈ മാസം പ്രഖ്യാപിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Tata Motors (+2.5%) ഓഹരി നേട്ടത്തിൽ അടച്ചു.

HDFC Bank (-2.9%), HDFC (-2.1%)
എന്നീ ഓഹരികൾ ഇന്നലത്തെ മുന്നേറ്റത്തിന് പിന്നാലെ താഴേക്ക് വീണു. .Bajaj Finserv (-2.2%), Kotak Bank (-1.8%), IndusInd Bank (-1.4%), Bajaj Finance (-1.3%) എന്നീ ഓഹരികൾ സാമ്പത്തിക മേഖലയിൽ നിന്നും ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

നിക്ഷേപകരായ കാർലൈൽ ഗ്രൂപ്പ് 2,600 കോടി രൂപയ്ക്ക് കമ്പനിയുടെ മുഴുവൻ ഓഹരികളും വിറ്റതിന് പിന്നാലെ SBI Cards (-4.2%) കുത്തനെ താഴേക്ക് വീണു.

വിപണി മുന്നിലേക്ക് 

ഇന്നലത്തെ എച്ച്.ഡി.എഫ്.സി ഓഹരികളുടെ മുന്നേറ്റത്തിന് ശേഷം വിപണി ഇന്ന് പതുങ്ങിയതായി കാണാം. ഇന്നത്തെ നേരിയ തിരുത്തൽ വിപണിയിൽ താത്ക്കാലികമായ ബലക്ഷയം ഉള്ളതിന്റെ സൂചനയാകാം.

ബാങ്ക് നിഫ്റ്റി ഇപ്പോഴും 38000ന് മുകളിലാണുള്ളത്. ഫെബ്രുവരിക്ക് ശേഷം ഇത് ആദ്യമാണ്. എഫ്.എം.സി.ജി ഓഹരികൾ വീണ്ടെടുക്കൽ നടത്തിയേക്കും ശ്രദ്ധിക്കുക.

അദാനി ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഓഹരികൾ തുടർച്ചയായി റാലി നടത്തുകയാണ്. ഓഹരി വില ഉയർന്നതോടെ ഗൌതം അദാനി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായി മാറി.

നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഏറ്റവും അധികം പ്രകടനം കാഴ്ചവച്ച ഓഹരി ഏതാണ്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement