പ്രധാനതലക്കെട്ടുകൾ

Yes Bank: പുതിയ ഓഹരി വിതരണത്തിലൂടെ 10,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശം അംഗീകരിച്ച് ബാങ്ക്.

Burger King India: ക്യുഐപി വഴി 1,500 കോടി രൂപ സമാഹരിക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടി കമ്പനി.

JSW Energy: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജെ.എസ്.ഡബ്ല്യു എനർജി (ബാമർ) ലിമിറ്റഡ് 1,000 കോടി രൂപയുടെ ഷെയർ ബെെ ബാക്ക്  പൂർത്തിയാക്കി.

Zee Entertainment Enterprises: സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുമായുള്ള കമ്പനിയുടെ ലയനം ചൊവ്വാഴ്ച പൂർത്തിയായി.

IRB Infrastructure: 909 കോടി രൂപയുടെ ആറുവരിപ്പാതയായ ചിറ്റൂർ-തച്ചൂർ ഹൈവേക്കായി ദേശീയ ഹെെവേ അതോറിറ്റിയുമായി കൺസഷൻ കരാർ ഒപ്പുവച്ച് കമ്പനി.

HCL Tech:
  ഐടി ലൈഫ് സൈക്കിൾ മാനേജ്‌മെന്റിന്റെ എൻഡ്-ടു-എൻഡ് പരിവർത്തനത്തിനായി CEMEX-മായി അഞ്ച് വർഷത്തെ കരാർ ഒപ്പുവച്ച് കമ്പനി.

Indian Oil Corporation: കമ്പനിയുടെ ഹാൽദിയ റിഫൈനറിയിൽ നടന്ന തീപിടിത്തത്തിൽ 44 പേർക്ക് പൊള്ളൽ ഏൽക്കുകയും 3 പേർ മരണപ്പെടുകയും ചെയ്തു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വലിയ ഗ്യാപ്പ് അപ്പിൽ 16782 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ഉച്ചയോടെ 16930 എന്ന ഉയർന്ന നില കെെവരിച്ച സൂചിക പിന്നീട് ശക്തി നഷ്ടപ്പെട്ടു താഴേക്ക് വീണു. ദിവസത്തെ താഴ്ന്ന നില ഉൾപ്പെടെ തകർത്ത സൂചിക അവസാന നിമിഷം 16700ൽ നിന്നും നേരിയ തോതിൽ തിരികെ കയറി. തുടർന്ന് 57 പോയിന്റുകൾക്ക് മുകളിലായി 16771 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 34871 എന്ന നിലയിൽവ്യാപാരം ആരംഭിച്ചെങ്കിലും നിഫ്റ്റിയുടെ അത്രയും ശക്തമായി കാണപ്പെട്ടില്ല. എങ്കിലും 35000 മറികടന്നു. ഇവിടെ അസ്ഥിരമായി നിന്ന സൂചിക പിന്നീട് വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. 34400ൽ സപ്പോർട്ട് എടുത്ത സൂചിക പിന്നീട് 168 പോയിന്റുകൾ/ 0.49 ശതമാനം മുകളിലായി 34608 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ(+2.94%), നിഫ്റ്റി ഐടി(+1.98%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. മറ്റു എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണുള്ളത്.

യുഎസ് വിപണി ലാഭത്തിലാണുള്ളത്. ഡൌ ജോൺസ് 35000ന് അടുത്തും നാസ്ഡാക് 2.4 ശതമാനം ലാഭത്തിലുമാണുള്ളത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ലാഭത്തിലാണുള്ളത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY 16,878-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,700, 16,600, 16,500, 16,410 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.16,800, 16,900, 16,930, 17,000, 17,100 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.



ബാങ്ക് നിഫ്റ്റിയിൽ 34,400, 34,300, 34,000, 33,900, 33,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,800, 35,000, 35,230, 35,350 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17200-ലാണ്  നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 34000-ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

വിക്സ് 17.54 ആയി കാണപ്പെടുന്നു. ഇന്നലെ 7.5 ശതമാനത്തിന്റെ ഇടിവാണ് വിക്സിൽ ഉണ്ടായത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,210  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,405 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി

ഒമെെക്രോൺ പ്രതികൂലമായി ബാധിച്ച ബിസിനസുകൾക്ക് യുകെ സർക്കാർ 1 ബില്യൺ പൗണ്ട് സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചു. ഇത് വിപണിക്ക് മികച്ച പിന്തുണ നൽകുന്ന കാര്യമാണ്. ഡെൽറ്റ വേരിയന്റിനേക്കാൾ മൂന്നിരട്ടി വ്യാപന ശേഷി ഉണ്ട് ഒമെെക്രോണിനെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ സർക്കാർ കത്ത് അയച്ചിട്ടുണ്ട്. 

നാറ്റോ വിപുലീകരണം തുടർന്നാൽ യുഎസിനു സൈനിക നടപടിയുണ്ടാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയതോടെ ഉക്രൈനിൽ സംഘർഷാവസ്ഥ തുടരുകയാണ്. എന്നിരുന്നാലും, ഒരു നയതന്ത്ര പരിഹാരം പ്രതീക്ഷിക്കുന്നതിനാൽ വിപണികൾ അതിനോട് പ്രതികരിച്ചേക്കില്ല.

നിഫ്റ്റി ഇന്ന് 16400-17000 എന്ന റേഞ്ചിനുള്ളിൽ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടേക്കാം. ഈ നിലമറികടക്കുക എന്നത് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം കഠിനകരമായേക്കും. ബാങ്ക് നിഫ്റ്റി ഇതിനോട് അകം അനേകം തവണ 35000 പരീക്ഷിച്ച് കഴിഞ്ഞു. ഒരു ബ്രേക്ക് ഔട്ടിനായി ശ്രദ്ധിക്കാം. 34000 സൂചികയ്ക്ക് ശക്തമായ സപ്പോർട്ടാണ്.



തിരുത്തലിന് ശേഷം വിപണി തിരികെ കയറുന്ന സൂചന കാണാം. ഈ അവസരം നിങ്ങളുടെ പ്രിയപ്പെട്ട, ഫണ്ടമെന്റലി ശക്തമായ ഓഹരികൾ കൂടുതൽ സ്വന്തം ആക്കുന്നതിനായി ഉപയോഗപ്പെടുത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement