ഇന്നത്തെ വിപണി വിശകലനം

അസ്ഥിരമായി നിന്ന  വിപണിയിൽ ഉച്ചയ്ക്ക്  ശേഷം  നേരിയ പതർച്ച അനുഭവപ്പെട്ടു.

നേരിയ ഗ്യാപ്പ് ഡൗണിൽ  15066 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ മണിക്കൂറിൽ തന്നെ മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ഇന്നലത്തെ ഉയർന്ന നില മറികടക്കാനായില്ല. 15050ൽ സപ്പോർട്ട് എടുത്ത് കൊണ്ട് 70 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ വ്യാപാരം നടത്തിയിരുന്ന സൂചിക ഉച്ചയോടെ താഴേക്ക് വീഴാൻ തുടങ്ങി.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 77 പോയിന്റുകൾ/ 0.52 ശതമാനം താഴെയായി  15030  എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് ഡൗണിൽ 33765 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 34000ന് മുകളിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. 350 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ സൂചിക അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 237  പോയിന്റ്/ 0.70 ശതമാനം താഴെയായി 33685 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി മീഡിയ, നിഫ്റ്റി റിയൽറ്റി  എന്നിവ ഇന്ന് രണ്ട് ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. നിഫ്റ്റി ഫാർമ 1.22 ശതമാനം ഉയർന്നു. മറ്റ് എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഫിൻസർവ് 0.98 ശതമാനവും നിഫ്റ്റി മെറ്റൽ 0.92 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന്  ബ്രസീലിൽ കോഫി ഉത്പാദനം പ്രതിസന്ധിയിലായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോഫി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീൽ. ഇതിനാൽ തന്നെ ആഗോള തലത്തിൽ കോഫിയുടെ വില ഉയർന്നേക്കും. ഇതിന് പിന്നാലെ Tata Coffee 8 ശതമാനവും CCL 4 ശതമാനവും നേട്ടം കെെവരിച്ചു. അതേസമയം Coffee Day 7 ശതമാനം ഇടിവ് രേഖപ്പെടുത്തി.

സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത  റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Central Bank ഇന്ന് 4 ശതമാനവും Bank of India 4 ശതമാനവും IOB 5 ശതമാനവും നേട്ടം കെെവരിച്ചു.

റോബോട്ടിക് ഓട്ടോമേഷനെ സഹായിക്കാൻ   കൊക്കോകോള ബോട്ട്ലിംഗ് കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതിന് പിന്നാലെ Happiest Minds ഓഹരി  ഇന്ന് 1.5 ശതമാനം ഉയർന്നു.

Coal India ഓഹരി ഇന്ന് 3.7 ശതമാനം ഉയർന്നു. അതേസമയം നിഫ്റ്റി മെറ്റൽ ഓഹരി ദുർബലമായി കാണപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി കമ്പനി 23 ശതമാനത്തിന്റെ നേട്ടം മാത്രമാണ് കെെവരിച്ചിട്ടുള്ളത്. അതിനാൽ തന്നെ കമ്പനി മികച്ച ഫലം പുറത്തുവിടുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.

നാലാം പാദത്തിൽ അറ്റാദായം 8800 കോടി രൂപയായതിന് പിന്നാലെ Indian Oil Corp ഓഹരി ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ചു. കമ്പനി പോയവർഷം 5188 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

നാലാം പാദത്തിൽ 7585 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ  Tata Motors ഓഹരി ഇന്ന് 5.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. 

നാലാം പാദത്തിൽ ഏകീകൃത അറ്റാദായം 39.57 കോടി രൂപയായതിന്  പിന്നാലെ Brigade Enterprises ഓഹരി  ഇന്ന് 10 ശതമാനം ഇൻട്രാഡേ നേട്ടം കെെവരിച്ചെങ്കിലും 3.9 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഫാർമ ഓഹരികൾ ഏറെയും ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. SunPharma 2.21 ശതമാനവും  Cipla 2.21 ശതമാനവും നേട്ടം കെെവരിച്ചു. ദിവസങ്ങളോളം താഴേക്ക് വീണ ഫാർമ സൂചിക തിരികെ കയറാനുള്ള ശ്രമത്തിലാണ്.

ഉച്ചയോടെ സ്റ്റീൽ ഓഹരികൾ എല്ലാം തന്നെ താഴേക്ക് വീണു. Jindal Steel 4 ശതമാനവും National Aluminium 3.15 ശതമാനവും  SAIL  2.5 ശതമാനവും നഷ്ടം രേഖപ്പെടുത്തി.  JSW Steel, Tata Steel എന്നിവ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപെട്ടു.

സാമ്പത്തിക ഓഹരികൾ ഏറെയും ഇന്ന് കൂപ്പുകുത്തി. HDFC 1.7 ശതമാനവും  HDFC Bank  1.25  ശതമാനവും Kotak Bank 1.4  ശതമാനവും Bajaj Finserv  1.6  ശതമാനവും നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപെട്ടു.

WockPharma ഇന്ന് 7.7 ശതമാനം നേട്ടം കെെവരിച്ച് രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.

വിപണി മുന്നിലേക്ക് 

നിഫ്റ്റിയുടെ  ഇന്നലത്തെ ഉയർന്ന നിലയിൽ ഇന്ന് ശക്തമായ പ്രതിരോധം അനുഭവപ്പെട്ടതിനെ തുടർന്ന് കാളകൾ വിശ്രമം ആരംഭിച്ചു. ഇതോടെ അസ്ഥിരമായ വിപണിയിൽ അവസാന നിമിഷം നേരിയ ഇടിവ് സംഭവിച്ചു.

Reliance  ഇന്ന് 2000 മറികടന്നു. ഇത് ഇന്നലെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ ഓഹരി പിന്നീട് താഴേക്ക് വന്നു. നിഫ്റ്റിയെ ഇന്ന് 15000 മുകളിൽ നിലനർത്തുന്നതിന്  റിലയൻസ്, എസ്.ബി.ഐ ഓഹരികൾ നിർണായക പങ്കുവഹിച്ചു.



രൂപയുടെ മൂല്യം സ്ഥിരത കെെവരിച്ചതോടെ ഫാർമ ഓഹരികൾ വീണ്ടും മുകളിലേക്ക് കയറി. നിഫ്റ്റി ഫാർമ സൂചിക എക്കാലത്തെയും ഉയർന്ന നിലയുടെ സമീപത്തായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിക്ക് 15000 ഇന്ന് ശക്തമായ സപ്പോർട്ട് ആയി നിലകൊണ്ടു. 14900 നാളെ സപ്പോർട്ട് ആയി പരിഗണിക്കാവുന്നതാണ്. 

യുഎസ് ഫെഡറലുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് മുമ്പായി വിപണിയിൽ ഉണ്ടായ മാറ്റം മാത്രമാണ്  നിഫ്റ്റിയിൽ കാണപ്പെട്ട ഇടിവ്. പണപ്പെരുപ്പം വർദ്ധിച്ചാലും പലിശ നിരക്ക് പഴയപടി തന്നെ നിലനിർത്താനാണ് സാധ്യത. ഇതിനാൽ തന്നെ സ്വർണത്തിന്റെ വില കുതിച്ചുകയറുകയാണ്. സ്വർണ നിക്ഷേപത്തെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.


നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് വിപണി നാളെ 14900നും 15100നും ഇടയിലായി വ്യാപാരം അവസാനിപ്പിക്കാനാണ് സാധ്യത. എന്നാൽ ആഗോള വിപണികൾ ദുർബലമായാൽ 14900 എന്ന സപ്പോർട്ട് തകർക്കപെട്ടേക്കും. അങ്ങനെയെങ്കിൽ 14800 അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement