മുൻ എൻഎസ്ഇ ചീഫ് ചിത്ര രാമകൃഷ്ണ അറസ്റ്റിൽ
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മേധാവി ചിത്ര രാമകൃഷ്ണയെ കസ്റ്റഡിയിലെടുത്ത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). അജ്ഞാതനായ ഹിമാലയൻ യോഗിയുടെ സ്വാധീനത്തിൽ എന്‌എസ്ഇയിലെ തീരുമാനങ്ങൾ എടുത്തതിനാണ് അറസ്റ്റ്. സിബിഐ അറസ്റ്റ് ചെയ്ത മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യനാണ് തീരുമാനങ്ങൾ ഒരു യോഗിയുടെ നിർദ്ദേശ പ്രകാരമായിരുന്നു എന്ന് വെളിപ്പെടുത്തിയത്. അതേസമയം ഇരുവരെയും ഒരുമിച്ചിരുത്തി സിബിഐ ചോദ്യം ചെയ്തപ്പോൾ ആനന്ദ് സുബ്രഹ്മണ്യനെ ‘അംഗീകരിക്കാൻ’ ചിത്ര വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
ആഗോള എണ്ണവില കുതിച്ചുയരുന്നു, എക്കാലത്തെയും താഴ്ന്ന നിലയിൽ ഇന്ത്യൻ രൂപ
ആഗോള എണ്ണവില കുതിച്ചുയർന്നതിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തി ഇന്ത്യൻ രൂപ. ഒരു യുഎസ് ഡോളറിന് (യുഎസ്ഡി) 76.96 രൂപയിലാണ് ഇന്ത്യൻ രൂപയുടെ ( ഐഎൻആർ) വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 124 ഡോളറും ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 123 ഡോളറുമായിരുന്ന 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ആഗോള എണ്ണവില.
ലയന ചർച്ചയിൽ ഏർപ്പെട്ട് പിവിആറും സിനിപോളിസും
ലയനത്തിനായി ചർച്ചകളിൽ ഏർപ്പെട്ട് പ്രമുഖ സിനിമാ ശൃംഖലയായ പിവിആറും മെക്സിക്കൻ കമ്പനിയായ സിനിപോളിസിന്റെ ഇന്ത്യൻ യൂണിറ്റും. എക്കണോമിക്സ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സിനസ് ടുഡേ റിപ്പോർട്ട് പ്രകാരം ലയിപ്പിച്ച സ്ഥാപനത്തിന്റെ മൂല്യം 13,500 കോടി രൂപയായിരിക്കും.
എൻഎസ്ഇയിൽ സാങ്കേതിക തകരാറുള്ളതായി നിക്ഷേപകർ
മാർച്ച് 7 ന് രാവിലെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്ഇ) സാങ്കേതിക തകരാർ നേരിട്ടതായി റിപ്പോർട്ടുകൾ. എൻഎസ്ഇ സ്റ്റോക്കുകളുടെ ഡാറ്റാ ഫീഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് തടസ്സപ്പെട്ടത്. എല്ലാ അംഗങ്ങളിൽ നിന്നുമുള്ള എക്സ്ചേഞ്ചിൽ നിന്നുള്ള എൻഎസ്ഇ സ്റ്റോക്കുകളുടെ ഡാറ്റാ ഫീഡുകളിൽ പ്രശ്നമുണ്ടായി. ഓർഡറുകൾ നൽകുന്നതിന് മുമ്പ് 20 മാർക്കറ്റ് ഡെപ്ത് പരിശോധിക്കുക അല്ലെങ്കിൽ ബിഎസ്ഇയിൽ ഓർഡറുകൾ നൽകുക എന്ന് എൻഎസ്ഇ ട്വീറ്റിൽ പറഞ്ഞു. തകരാർ പരിഹരിച്ചതായിട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
ഹരിയാനയ്ക്ക് 240 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്നതിനായി പിപിഎ ഒപ്പുവച്ച് ജെഎസ്ഡബ്ല്യു
ജലവൈദ്യുതിയിൽ നിന്നും 240 മെഗാവാട്ട് വിതരണം ചെയ്യുന്നതിനായി ഹരിയാന പവർ പർച്ചേസ് സെന്ററുമായി പവർ പർച്ചേസ് കരാറിൽ (പിപിഎ) ഒപ്പുവച്ച് ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്. 35 വർഷത്തേക്കാണ് കരാർ. കൂടാതെ ഒരു കിലോവാട്ട്-മണിക്കൂറിന് 4.50 രൂപ നിരക്കിൽ ലെവലൈസ്ഡ് സീലിംഗ് താരിഫിലും ഒപ്പുവച്ചിട്ടുണ്ട്.
വിട്ടുമാറാത്ത വൃക്കരോഗങ്ങൾക്കുള്ള സൈഡസിന്റെ മരുന്നിന് ഡിസിജിഐ അംഗീകാരം
ക്രോണിക് കിഡ്‌നി ഡിസീസുമായി (സികെഡി) ബന്ധപ്പെട്ട വിളർച്ചയ്ക്കുള്ള ഇന്ത്യയിലെ ആദ്യത്തെ മരുന്നായ ഓക്‌സീമിയയ്ക്ക് (ഡെസിഡുസ്റ്റാറ്റ്) സൈഡസ് സൈഡസ് ലൈഫ് സയൻസസിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (എൻഡിഎ) അംഗീകാരം ലഭിച്ചു.
600 കോടിയുടെ ഐപിഒയ്ക്ക് ഡിആർഎച്ച്പി ഫയൽ ചെയ്ത് ഇന്ത്യ എക്‌സ്‌പോസിഷൻ മാർട്ട്
600 കോടി രൂപ സമാഹരിക്കാൻ ഐപിഒയ്ക്കായി സെബിക്ക് മുൻപാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമർപ്പിച്ച് നോയിഡ ആസ്ഥാനമായുള്ള ഇന്ത്യ എക്‌സ്‌പോസിഷൻ മാർട്ട്. 450 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും നിലവിലുള്ള ഷെയർഹോൾഡർമാരുടെ 11,210,659 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും ഇതിൽ ഉൾപ്പെടുന്നു.
2021-22 ഏപ്രിൽ-ജനുവരിയിൽ 23% വർദ്ധിച്ച് കാർഷിക, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി
2021-22 ഏപ്രിൽ-ജനുവരി കാലയളവിൽ കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി 23% വർധിച്ച് 19.7 ബില്യൺ യുഎസ് ഡോളറായി. അരിയുടെ കയറ്റുമതിയിലൂടെ മാത്രം ഏകദേശം 7.7 ബില്യൺ ഡോളറാണ് ലഭിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിലെ 10 മാസത്തിനുള്ളിൽ മാംസം, പാൽ, കോഴി എന്നിവയുടെ കയറ്റുമതി 13 ശതമാനം വർധിച്ച് 3.40 ബില്യൺ ഡോളറിലെത്തി. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതാണ് കണക്കുകൾ.
500 കോടി രൂപയുടെ ഐപിഒയ്ക്ക് ഡിആർഎച്ച്പി ഫയൽ ചെയ്ത് സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ്
500 കോടി രൂപ സമാഹരിക്കുന്നതിനായി ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) ഫയൽ ചെയ്ത് സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ്. CY 2016-21 കാലയളവിൽ മുംബൈയുടെ സബർബൻ പ്രദേശങ്ങളായ മാഹിം, മാട്ടുംഗ, ദാദർ, പ്രഭാദേവി, പരേൽ മേഖലകളിൽ വിതരണം ചെയ്ത യൂണിറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സിന് 15.25 ശതമാനം ഓഹരിയുണ്ട്. 2021 ഒക്‌ടോബർ 31 ന് അവസാനിച്ച ഏഴ് മാസത്തിൽ 109.62 കോടിയുടെ മൊത്തം വരുമാനത്തോടെ 11.9 കോടി രൂപയുടെ അറ്റാദായം കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

