പ്രധാനതലക്കെട്ടുകൾ
വാണിജ്യ ബാങ്കുകൾക്ക് കൊവിഡിന് മുമ്പുള്ള ലാഭവിഹിതത്തിന്റെ 50 ശതമാനം വരെ നൽകാമെന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത് ബാങ്കുകൾക്ക് അത്ര നല്ലതല്ല.
Reliance Industries : ഇന്റർനാഷണൽ ഗ്രൂപ്പിൽ നിന്ന് ബ്രിട്ടന്റെ ആദ്യത്തെ കൗണ്ടി ക്ലബായ സ്റ്റോക്ക് പാർക്ക് ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. ഏകദേശം 600 കോടി രൂപയ്ക്കാണ് കമ്പനി ഇത് ഏറ്റെടുക്കുക.
Indus Towers : മാർച്ചിലെ നാലാം പാദത്തിൽ ഇൻഡുസ് ടവേഴ്സിന്റെ പ്രതിവർഷ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 1364 കോടി രൂപയായി.
Tata Motors : സെമികണ്ടക്ടർ ക്ഷാമം, കൊവിഡ് പ്രതിസന്ധി എന്നിവയെ തുടർന്ന് ഏപ്രിൽ 26 മുതൽ യുകെയിലെ ജാഗ്വാർ ലാൻഡ് റോവറിന്റെ രണ്ട് നിർമാണ പ്ലാന്റുകൾ അടച്ചിടുമെന്ന് കമ്പനി പറഞ്ഞു.
Gland Pharma : ജനറിക് ഫോസ്കാർനെറ്റ് സോഡിയം ഇൻജക്ഷന് യുഎസ് ഹെൽത്ത് റെഗുലേറ്ററിന്റെ അനുമതി ലഭിച്ചതായി ഫാർമ കമ്പനി പറഞ്ഞു. എയ്ഡ്സ് രേഗികളെ ചികിത്സിക്കുന്നതിനാണ് ഈ മരുന്ന് ഉപയോഗിക്കുക.
Tata Elxsi : മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 40.3 ശതമാനം വർദ്ധിച്ച് 115.16 കോടി രൂപയായി.
Torrent Power : 1250 കോടി മുതൽ മുടക്കിൽ ഗുജറാത്തിൽ 300 മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റെ നിർമിക്കുമെന്ന് കമ്പനി അറിയിച്ചു,
Angel Broking : കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നാരായൺ ഗംഗാധറിനെ ബോർഡ് നിയോഗിച്ചു. ഏപ്രിൽ 26ന് അദ്ദേഹം ചുമതല ഏറ്റെടുക്കും.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 14200 എന്ന നിർണായക സപ്പോർട്ട് തകർത്ത് കൊണ്ട് 14150 വരെ താഴേക്ക് പോയി. അവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക ദിവസം മുഴുവൻ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു കൊണ്ട് 14400ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും ഇന്നലെ ഏറെ ബുള്ളിഷായി കാണപ്പെട്ടു. 1000 പോയിന്റുകളുടെ മുന്നേറ്റമാണ് സൂചിക ഇന്നലെ കാഴ്ചവച്ചത്. ശേഷം
31800ന് മുകളിലായി ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിംഗ് ,ഫിനാൻഷ്യൽ ഓഹരികൾ എല്ലാം തന്നെ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. എന്നാൽ എഫ്.എം.സി.ജി സൂചിക വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്.
യൂറോപ്യൻ വിപണികൾ ഏറെയും ഒരു ശതമാനത്തിന് മുകളിൽ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് വിപണി വളരെ വലിയ ഒരു സെൽ ഓഫിന് സാക്ഷ്യംവഹിച്ചു കൊണ്ട് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ജോ ബെെഡന്റെ വികസന പദ്ധതികളുടെ ഭാഗമായി അതിസമ്പന്നരുടെ ആദായനികുതി നിരക്ക് വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതാണ് ഇതിന് കാരണമായത്. പ്രതിവർഷം ഒരു മില്യൺ ഡോളറിൽ കൂടുതൽ വരുമാനമുള്ളവർക്ക് മൂലധന നേട്ടത്തിന്റെ നികുതി 39.6 ശതമാനമായി ഉയർത്താൻ യുഎസ് അധികൃതർ പദ്ധതിയിടുന്നു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി നിൽക്കുകയാണ്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് ലാഭത്തിലാണ് കാണപ്പെടുന്നത്. SGX NIFTY 14,324-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
ഓരോ തവണ ലോവർ ലോസ് രൂപപ്പെടുത്തി കൊണ്ട് നിഫ്റ്റി താഴേക്ക് വീഴുന്നതാണ് കാണാനാകുന്നത്. വിപണി ദുർബലമാണെന്നാണ് കാണാൻ സാധിക്കുന്നത്.
ICICI ബാങ്കിന്റെ ഫലം നാളെ വരാനിരിക്കെയാണ് ആർബിഐയുടെ ഡിവിഡന്റ് സംബന്ധിച്ചുള്ള പുതിയ പ്രഖ്യാപനം. ബാങ്കിംഗ് ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
കൊവിഡ് കേസിൽ ആശ്വസിക്കാനായി ഒന്നും തന്നെയില്ല. ദിനംപ്രതിയുള്ള കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. വക്സിൻ സംബന്ധിച്ച ശുഭകരമായ വാർത്തകൾ ഒന്നും തന്നെയില്ല.
നിഫ്റ്റി 14150ന് താഴെ പോയാൽ മാത്രമെ പുതിയ താഴ്ന്ന നില കെെവരിക്കു. സമാനമായി ബാങ്ക് നിഫ്റ്റി 30500 തകർത്ത് താഴേക്ക് പോയാൽ 29500, 29000 എന്നിവ അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം.
14,350, 14,450, 14,500 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 32,000, 32,350 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും ശക്തമായ പ്രതിരോധം നിലനിൽക്കുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 909 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 850 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങി കൊണ്ട് വിപണിയെ താങ്ങി നിർത്തുന്നതാണ് കാണാനാകുന്നത്.
ഇന്നത്തെ ദിവസം വളരെ നിർണായകമായേക്കാം. വിപണിയിലെ ചാഞ്ചാട്ടമെന്നത് ഇപ്പോൾ സാധാരണമായി മാറിയിട്ടുണ്ട്. സൂചികയുടെ ദിശ മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം നടത്തുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

