ഇന്നത്തെ വിപണി വിശകലനം
ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ ബുള്ളിഷായി കാണപ്പെട്ടു.
70 പോയിന്റുകളുടെ നഷ്ടത്തിൽ ഗ്യാപ്പ് ഡൗണിൽ 14225 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് പോകാൻ ശ്രമം നടത്തിയെങ്കിലും ഇത് സംഭവ്യമായില്ല. 30 മിനിറ്റുകൾക്ക് ശേഷം ഓപ്പൺ നിലതകർത്ത് മുന്നേറിയ സൂചിക ദിവസം മുഴുവൻ ശക്തമായ പ്രകടനം കാഴ്ചവച്ചു. സാമ്പത്തിക ഓഹരികളുടെ പിൻബലത്തിലാണ് സൂചിക കത്തിക്കയറിയത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 109 പോയിന്റുകൾ/ 0.77 ശതമാനം മുകളിലായി 14406 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റിയും ഇന്ന് ഏറെ ബുള്ളിഷായി കാണപ്പെട്ടു. എല്ലാ ബാങ്കിംഗ് ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 30,728 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സൂചിക 1300 പോയിന്റുകളുടെ നേട്ടം കെെവരിച്ചു. സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ ഏറെയും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
കഴിഞ്ഞ ദിവസത്തേക്കാൾ 669 പോയിന്റ്/ 2.15 ശതമാനം മുകളിലായി 31782 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എന്നാൽ എല്ലാ മേഖലാ സൂചികകളും ഒരു പോലെ മുകളിലേക്ക് കുതിച്ചുകയറിയില്ല. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് 2.13 ശതമാനം നേട്ടം കെെവരിച്ചപ്പോൾ നിഫ്റ്റി ബാങ്ക് 2.15 ശതമാനം ഉയർന്നു. നിഫ്റ്റി മീഡിയ ഇന്ന് 1 ശതമാനവും നിഫ്റ്റി റിയൽറ്റി ഇന്ന് 2 ശതമാനവും ഉയർന്നു. നിഫ്റ്റി എഫ്.എം.സി.ജി സൂചിക 0.74 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാന്റെ Nikkei 225 പോയിന്റ്/ 2 ശതമാനത്തിന് മുകളിലാണ് ഉള്ളത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം ലാഭത്തിലാണുള്ളത്.
നിർണായക വാർത്തകൾ
യുഎസ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും നിയോസ്റ്റിഗ്മൈൻ മെത്തിലിൽസൾഫേറ്റ് കുത്തിവയ്പ്പിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെ Caplin Point Lab ഓഹരി ഇന്ന് 3 ശതമാനം നേട്ടം കെെവരിച്ചു.
ലോക്ക്ഡൗണിനെ തുടർന്ന് ഒന്നാം പാദത്തിൽ കമ്പനിക്ക് 40 മുതൽ 45 ശതമാനം വരെ നഷ്ടം സംഭവിച്ചേക്കാമെന്ന് V-Mart Retail അറിയിച്ചു. ഓഹരി ഇന്ന് 2 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യയിലെ പഞ്ചസാര കയറ്റുമതി കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ ഷുഗർ ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. പ്രതിവർഷ കയറ്റുമതി 39.64 ശതമാനം വർദ്ധിച്ച് 17,072 കോടി രൂപയായി. Balrampur Chini ഇന്ന് 7 ശതമാനവും Eid Parry ഇന്ന് 2.5 ശതമാനവും നേട്ടം കെെവരിച്ചു.
Filatex India-യുടെ അറ്റാദായം നാലാം പാദത്തിൽ 118 കോടി രൂപയായി. പോയവർഷം ഇത് 21 കോടി രൂപയായിരുന്നു. ഓഹരി ഇന്ന് 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമത്തെ തുടർന്ന് ജെഎൽആറിന്റെ യുകെയിലെ കാർ പ്ലാന്റുകൾ അടച്ചതിന് പിന്നാലെ Tata Motors ഇന്ന് വളരെവലിയ ഒരു ഇൻട്രാഡേ പതനത്തിന് സാക്ഷ്യം വഹിച്ചു. ഓഹരി 1 ശതമാനം താഴേയായി വ്യാപാരം അവസാനിപ്പിച്ചു.
മിതമായ നിരക്കിൽ ഭവന വായ്പ്പ നൽകുന്നതിനായി എച്ച്ഡിഎഫ്‌സിയുമായി കോ-ലെൻഡിംഗ് പങ്കാളിത്തത്തിൽ ഏർപ്പെട്ടതിന് പിന്നാലെ Indiabulls Housing Finance ഇന്ന് 12 ശതമാനം ഉയർന്നു. HDFC 2.5 ശതമാനം നേട്ടം കെെവരിച്ചു.
മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Tata Steel BSL ഓഹരി ഇന്ന് 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. Tata Steel 3 ശതമാനവും നേട്ടം കെെവഹരിച്ചു.
മെറ്റൽ ഓഹരികളുടെ ആവശ്യകത വർദ്ധിച്ചുവരുന്നതായി കാണാം. പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല മെറ്റൽ ഓഹരികളിൽ ഏറെ പ്രതീക്ഷ നൽകുന്നതായി പറഞ്ഞു. വരും കാലങ്ങളിൽ മെറ്റൽ ഉത്പന്നങ്ങളുടെ ആവശ്യം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
നാലാം പാദ അറ്റാദായത്തിൽ 77.03 ശതമാനം നേട്ടം കെെവരിച്ചതിന് പിന്നാലെ TV18 Broadcast ഓഹരി ഇന്ന് 20 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. കമ്പനിയുടെ മാതൃസ്ഥാപനമായ Network18 12 ശതമാനത്തിന്റെ നേട്ടം കെെവരിച്ചു.
രണ്ടാം ഘട്ട ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ Wipro ഇന്ന് 3.52 ശതമാനം നേട്ടം കെെവരിച്ചു.
സിമന്റ് ഓഹരികളിൽ ഇന്ന് വിൽപ്പന സമ്മർദ്ധം കാണപ്പെട്ടു. ShreeCem, UltraCemco എന്നിവ ഇന്ന് ടോപ്പ് ലൂസർ പട്ടികയിൽ ഇടംനേടി.

വിപണി മുന്നിലേക്ക്
ICICI Bank, Kotak ,HDFC Bank എന്നീ ഓഹരികൾ രാവിലെ അതിശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ബാങ്ക് നിഫ്റ്റിയിൽ ഞാൻ രാവിലെ തന്നെ ഏറെ ബുള്ളിഷായിരുന്നു. നിഫ്റ്റിയേക്കാൾ മികച്ച പ്രകടനമാണ് ബാങ്കിംഗ് സൂചിക ഇന്ന് കാഴ്ചവച്ചത്.
Bajaj Finance, Bajaj Finserv എന്നീ ഓഹരികളെ കെെപിടിച്ചുയർത്തിയ അതേ ലോജിക്ക് തന്നെയാണ് ഇന്ന് വിപണിയെ മൊത്തമായി മുകളിലേക്ക് ഉയർത്തിയത്.
മൂലധനം സമാഹരിക്കാൻ കഴിവുള്ള ധനകാര്യ സ്ഥാപനങ്ങൾ എല്ലാം തന്നെ കൊവിഡ് ഭീഷണികളിൽ നിന്ന് സുരക്ഷിതമായിരിക്കും. നിഫ്റ്റിയിലെ ടോപ്പ് 10 ഗെയിനേഴ്സിൽ 4 എണ്ണവും ബാങ്കിംഗ്, നോൺ ബാങ്കിംഗ് സ്ഥാപനങ്ങളാണ്.
18 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ എടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കും.
AstraZeneca ഓഹരി ഇന്ന് 10 ശതമാനത്തിന് മുകളിൽ ഉയർന്നു. അതേസമയം Pfizer 5 ശതമാനം ഇടിഞ്ഞു.
ഐടി ഓഹരികൾ വളരെ നല്ല ലെവലിലാണുള്ളത്. വിപ്രോ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. ഹാപ്പിസ്റ്റ് മൈൻഡ്സ് പോലുള്ള സ്മോൾ ക്യാപ്സ് ഓഹരികൾ ശക്തമായി മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരോ തവണ വിപണി ഇടിയുമ്പോഴും നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങാനോ, നിലവിലുള്ള ഓഹരി ആവറേജ് ചെയ്യാനോ ശ്രമിക്കുക. എന്നാൽ നിക്ഷേപം നടത്തുന്നത് വളരെ ശക്തമായ കമ്പനികളിലാണെന്ന് ഉറുപ്പുവരുത്തുക. ഓപ്പം മേഖലയിലെ മികച്ച കമ്പനിയിൽ ആയിരിക്കനും ശ്രദ്ധിക്കുക.
ബാങ്ക് നിഫ്റ്റി ഇപ്പോഴും 32000ന് താഴെയാണ്. നിഫ്റ്റി ഇപ്പോഴും 14500നും താഴെയാണ്. അതിനാൽ തന്നെ വിപണി പൂർണമായും ബുള്ളിഷായെന്ന് പറയാനാകില്ല.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

