അർജന്റീനയിൽ പ്രവർത്തനം വിപുലീകരിക്കാൻ ഹീറോ മോട്ടോകോർപ്പ്

അർജന്റീനയിൽ അതിന്റെ പ്രവർത്തനങ്ങളുടെ വിപുലീകരണം പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്പ്. ഗിലേറ മോട്ടോഴ്സ് അർജന്റീനയുടെ പങ്കാളിത്തത്തോടെ ബ്യൂണസ് അയേഴ്‌സിൽ ഡീലർഷിപ്പ് ആരംഭിച്ചതിന് പിന്നാലെയാണിത്. ഹീറോ മോട്ടോകോർപ്പിന്റെ ഉൽപ്പന്നങ്ങൾക്കായി എല്ലാ ബിസിനസ് പ്രവർത്തനങ്ങളും അതിവേഗം വിപുലീകരിക്കാനായി ജിഎംഎ നിക്ഷേപം നടത്തും. ഇത് 500 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് 6,500 കോടിയുടെ ബാങ്ക് ഗ്യാരന്റി തിരികെ നൽകി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്

ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും 6,500 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി (ബിജി) തിരികെ നൽകി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. പുതിയ ടെലികോം ദുരിതാശ്വാസ പാക്കേജിൽ ലൈസൻസി ഫീസ് പോലുള്ള നിയമപരമായ കുടിശ്ശികയ്‌ക്കെതിരായ ബിജി ആവശ്യകതകൾ 80 ശതമാനം കുറച്ചു. ലൈസൻസ് ഫീസിനും സ്‌പെക്‌ട്രം ഉപയോഗ നിരക്കുകൾക്കും എതിരായ ബിജികളാണ് തിരികെ നൽകുന്നത്.

അത്യാധുനിക ഉൽപ്പന്നങ്ങളുടെ വിതരണത്തിനായി കെംറോക്കുമായി കരാറിൽ ഒപ്പുവച്ച് എൽ ആൻഡ് ടി

തങ്ങളുടെ അത്യാധുനിക ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിനായി ജർമ്മനി ആസ്ഥാനമായുള്ള കെംറോക്കുമായി ഒരു കരാറിൽ ഒപ്പുവെച്ച് ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി). എക്‌സ്‌കവേറ്ററുകൾക്കും ബാക്ക്‌ഹോ ലോഡറുകൾക്കുമുള്ള അറ്റാച്ച്‌മെന്റുകളുടെ ആഗോള നിർമ്മാതാവാണ് കെംറോക്ക്. കെമ്‌റോക്ക് വികസിപ്പിച്ച പ്രത്യേക അറ്റാച്ച്‌മെന്റുകൾ, പേറ്റന്റ് നേടിയ ഇകെ സീരീസ് ചെയിൻ കട്ടറുകൾ ഉൾപ്പെടെയുള്ളവ കരാറിൽ ഉൾപ്പെടുന്നു.

നവംബറിൽ 146 ശതമാനം വർദ്ധിച്ച് 7.32 മില്യണായി ഏഞ്ചൽ വണ്ണിന്റെ ക്ലയന്റ് ബേസ്

2021 നവംബറിൽ ശതമാനം വർദ്ധിച്ച് 7.32 ദശലക്ഷമായി ഏഞ്ചൽ വണ്ണിന്റെ ക്ലയന്റ് ബേസ്. മുൻ മാസത്തെ അപേക്ഷിച്ച് ഇത് 5.6 % വളർന്നു. അതേസമയം മൊത്തം ക്ലയന്റ് ഏറ്റെടുക്കൽ 0.45 ദശലക്ഷമായി ഉയർന്നു. 2021 ഒക്ടോബറിൽ നിന്ന് 3.5 ശതമാനവും 2020 നവംബറിൽ നിന്ന് 193 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ മാസത്തിൽ മൊത്തം ഇക്വിറ്റി വിഭാഗത്തിലെ കമ്പനിയുടെ റീട്ടെയിൽ വിറ്റുവരവ് വിപണി വിഹിതം 21 ശതമാനം ആയി ഉയർന്നു.

റോഡ് മന്ത്രാലയത്തിന്റെ കുറഞ്ഞ ലേലക്കാരനായി അശോക ബിൽഡ്‌കോൺ

റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രാലയത്തിന്റെ ടെൻഡറിനുള്ള ഏറ്റവും കുറഞ്ഞ (എൽ-1) ലേലക്കാരനായി അശോക ബിൽഡ്‌കോൺ ലിമിറ്റഡ്. ഗോവയിലെ മോപ എയർപോർട്ടിലേക്കുള്ള ഷോൾഡർ കോൺഫിഗറേഷനോടുകൂടിയ ആറ് വരി ലിങ്ക് റോഡിന്റെ നിർമ്മാണമാണ് പദ്ധതി. 76,941 കോടി രൂപയാണ് പദ്ധതിയുടെ ലേല തുക.

ബയോമോഡിഫൈയിംഗ് എൽഎൽസിയുമായി കരാറിൽ ഏർപ്പെട്ട് സ്പാർക്ക്

യുഎസ് ആസ്ഥാനമായുള്ള ബയോമോഡിഫൈയിംഗ് എൽഎൽസിയുമായി കരാറിൽ ഏർപ്പെട്ട് സൺ ഫാർമ അഡ്വാൻസ്ഡ് റിസർച്ച് കമ്പനി (സ്പാർക്ക്). പങ്കാളിത്തം എല്ലാ പേറ്റന്റുകളും പേറ്റന്റ് ആപ്ലിക്കേഷനുകളും ഉൾപ്പെടെ ബയോമോഡിഫൈയിംഗിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടിയിൽ പ്രത്യേകമായി ലൈസൻസ് നൽകും. കാൻസർ ഉൾപ്പെടെയുള്ളവയുടെ ഉപയോഗങ്ങൾക്കായി വികസിപ്പിച്ച ആന്റിബോഡികളും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ ഡിജിറ്റൽ വിപ്ലവം: മുകേഷ് അംബാനി

ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലേക്കുള്ള പെട്ടെന്നുള്ള മാറ്റം പ്രഖ്യാപിച്ച് മുകേഷ് അംബാനി. ഇത് ഉടൻ തന്നെ ഒരു ‘ഡിജിറ്റൽ ഫസ്റ്റ്’ ലോകത്തിന് കാരണമാകുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ അതിവേഗ ഡാറ്റാ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിന് നേതൃത്വം നൽകാൻ കഴിഞ്ഞതിൽ ജിയേക്ക് അഭിമാനമുണ്ടെന്ന് അംബാനി പറഞ്ഞു. ഡിജിറ്റൽ , ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യകൾ ലോകത്തെ പുനർനിർവചിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി സംഘടിപ്പിച്ച ഇൻഫിനിറ്റി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറ്റി ഗ്യാസ് വിതരണത്തിന് ഏകീകൃത അടിസ്ഥാന വില കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ

ഗ്യാസ് വിതരണത്തിന് ഏകീകൃത അടിസ്ഥാന വില കൊണ്ടുവരാൻ സർക്കാർ സംവിധാനം നിർമിക്കുന്നതായി റിപ്പോർട്ടുകൾ. സിഎൻബിസി, ടിവി 18 എന്നിവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റീഗാസിഫൈഡ് ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (ആർഎൽഎൻജി), കംപ്രസ്ഡ് ബയോഗ്യാസ്, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ഗ്യാസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും അടിസ്ഥാന വില. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ഗ്യാസ് ലഭ്യത വർദ്ധിപ്പിക്കുന്നതിനും നഗര ഗ്യാസ് വിതരണക്കാരുടെ (സിഡിജി) ആവശ്യകതകൾ നിറവേറ്റുന്നതിനും ഈ നീക്കം സഹായിക്കും.

അല്ലെഗ്ര കയറ്റുമതി ചെയ്യാൻ മോർപെൻ ലാബ്സിന് യുഎസ്എഫ്ഡിഎ അംഗീകാരം

ഫെക്സോഫെനാഡിൻ (അലെഗ്ര) യുഎസ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മോർപെൻ ലബോറട്ടറീസ് ലിമിറ്റഡിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്നും അനുമതി ലഭിച്ചു. അലർജി ലക്ഷണങ്ങൾ, ഹേ ഫീവർ എന്നിവയുടെ ചികിത്സയ്ക്കായി വ്യാപകമായി ഉപയോഗിക്കുന്ന രണ്ടാം തലമുറ ആന്റിഹിസ്റ്റാമൈൻ മരുന്നാണ് ഫെക്സോഫെനാഡിൻ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മരുന്ന് കയറ്റുമതിക്കാരാണ് മോർപെൻ ലാബ്സ്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement