പിവി ബിസിനസ് കെെമാറുന്നതിനായി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നിന്നും ടാറ്റാ മോട്ടാേർസിന് അനുമതി ലഭിച്ചു
പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് ഒരു പ്രത്യേക ബിസിനസാക്കി മാറ്റുന്നതിനായി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ചിൽ നിന്ന് ടാറ്റ മോട്ടോഴ്സിന് അനുമതി ലഭിച്ചു. പിവി ബിസിനസ്സ് ടിഎംഎൽ ബിസിനസ് അനലിറ്റിക്സ് സർവീസസ് ലിമിറ്റഡിന് കൈമാറുന്നതിനായി 2021 മാർച്ചിൽ ഓഹരിയുടമകൾ വോട്ട് ചെയ്തു അംഗീകാരം നൽകിയിരുന്നു.
ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ച് കൊച്ചിൻ ഷിപ്പ്യാർഡിന്റെ അനുബന്ധ സ്ഥാപനം
കൊച്ചിൻ ഷിപ്പ്യാർഡിന്റെ അനുബന്ധ സ്ഥാപനം ഗുവാഹത്തിയിൽ കപ്പൽ റിപ്പയർ സൗകര്യം സ്ഥാപിക്കുന്നതിനായി ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ ജലപാതകളുടെ കണക്റ്റിവിറ്റി വർദ്ധിക്കുകയും മേഖലയിലെ ചരക്ക് നീക്കം സുഗമമാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ക്യുഐപി വഴി 500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഫിലിപ്സ് കാർബൺ ബ്ലാക്ക്
ക്യുഐപി വഴി 500 കോടി രൂപ സമാഹരിക്കാൻ ഫിലിപ്സ് കാർബൺ ബ്ലാക്കിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. സ്വകാര്യ പ്ലേസ്മെന്റ്, മുൻഗണനാ ഓഹരി വിതരണം, പബ്ലിക് ഇഷ്യു തുടങ്ങിയ അനുവദനീയമായ മോഡ് വഴി സെക്യൂരിറ്റികൾ നൽകുന്നതിലൂടെ ധനം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായി പിഎൻബിയുമായി കെെകോർത്ത് വക്രാംഗീ
ബിസിനസ് കറസ്പോണ്ടന്റ് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായി പഞ്ചാബ് നാഷണൽ ബാങ്കുമായി കെെകോർത്ത് വക്രാംഗീ. പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ വിദൂര ഭാഗങ്ങളിലേക്ക് തടസ്സമില്ലാത്ത ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ എത്തിക്കും.
ഡൽഹിയിലെ ആശുപത്രിയിലേക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനായി മാക്സ് ഹെൽത്ത് കെയർ അവകാശം നേടി
ദക്ഷിണ ഡൽഹിയിലെ ആശുപത്രിയിലേക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനായി മാക്സ് ഹെൽത്ത് കെയർ അവകാശം നേടി. അനുബന്ധ സ്ഥാപനമായ ആൽപ്സ് ഹോസ്പിറ്റൽ ലിമിറ്റഡിലൂടെയാണ് കമ്പനി അവകാശം സ്വന്തമാക്കിയത്.
ഇന്ത്യൻ നേവിയിൽ നിന്ന് 1,349.95 കോടി രൂപയുടെ കരാർ സ്വന്തമാക്കി മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ്
ഇന്ത്യൻ നാവികസേനയിൽ നിന്ന് 1,349.95 കോടി രൂപയുടെ കരാർ സ്വന്തമാക്കി മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ്. ഇന്ത്യൻ നാവികസേനയുടെ ആധുനിക യുദ്ധക്കപ്പലുകൾക്കായി സംയോജിത ആന്റി സബ്മറൈൻ വാർഫെയർ ഡിഫൻസ് സ്യൂട്ട് നിർമ്മിക്കുന്നതിനായാണ് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കമ്പനിക്ക് കരാർ ലഭിച്ചത്.
എഫ്എംപി പദ്ധതികൾ ആരംഭിക്കുന്നതിൽ നിന്ന് കോട്ടക്ക് മഹീന്ദ്ര എഎംസിക്ക് വിലക്ക് ഏർപ്പെടുത്തി സെബി
അടുത്ത ആറ് മാസത്തേക്ക് എഫ്എംപി പദ്ധതികൾ ആരംഭിക്കുന്നതിൽ നിന്ന് കോട്ടക്ക് മഹീന്ദ്ര എഎംസിക്ക് വിലക്ക് ഏർപ്പെടുത്തി സെബി. ഇതിനൊപ്പം 50 ലക്ഷം രൂപയും പിഴ ചുമത്തി. കമ്പനിയുടെ ആറ് എഫ്എംപി സ്കീമുകളുടെ നിക്ഷേപകർക്ക് മുഴുവൻ വരുമാനവും നൽകുന്നതിൽ കാലതാമസം നേരിടുന്നതിനെ തുടർന്നാണ് നടപടി.

