പ്രധാനതലക്കെട്ടുകൾ

Indiabulls Housing, HDFC: മിതമായ നിരക്കിൽ  ഭവന വായ്പ്പ നൽകുന്നതിനായി എച്ച്ഡി‌എഫ്‌സിയുമായി കോ-ലെൻഡിംഗ് പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഇന്ത്യാ ബുൾസ്  ഹൗസിംഗ് ഫിനാൻസ്.

Mahindra Lifespace Developers: മാതൃസ്ഥാപനമായ മഹീന്ദ്ര & മഹീന്ദ്രയിൽ നിന്നും പൂനെയിലുള്ള 3.2 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.


Tata Steel BSL:
മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം വർദ്ധിച്ച് 1913.73 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 5.93 കോടി രൂപയാണ് അറ്റാദായമായി രേഖപ്പെടുത്തിയിരുന്നത്.

SpiceJet:
590 ജീവനക്കാരിൽ 300 പേരെ പിരിച്ചുവിടാൻ എയർലൈൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്ത്. 3 മുതൽ 15 വർഷം വരെ സ്ഥിരകാല കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരും ഇതിൽ ഉൾപ്പെടും.

Wockhardt: കടപത്ര വിതരണത്തിലൂടെ 150 കോടി രൂപ സമാഹരിക്കുമെന്ന് ഫാർമ  കമ്പനി അറിയിച്ചു.

DCB Bank : ബെംഗളൂരു ആസ്ഥാനമായുള്ള എൻ‌ബി‌എഫ്‌സി വായ്പ സ്ഥാപനമായ ടെക്ഫിനോ ക്യാപിറ്റലിന്റെ 9 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് ബാങ്ക് അറിയിച്ചു.

Den Networks:
ടിവി 18 ബ്രോഡ്കാസ്റ്റ്, ഹാത്ത്വേ കേബിൾ & ഡാറ്റാകോം, ഡെൻ നെറ്റ്‌വർ എന്നിവ  നെറ്റ്‌വർക്ക് 18 മീഡിയയിൽ ലയിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കമ്പനി അറിയിച്ചു. 

Hero MotoCorp: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനാൽ കമ്പനിയുടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും താത്ക്കാലികമായി നിർത്തിവയ്ക്കുന്നതായി ഹീറോ അറിയിച്ചു.

Tata Steel: കമ്പനിക്ക് ഒരു “ബ്ലോക്ക്‌ചെയിൻ ഏബിൾഡ് ട്രാൻസാക്ഷൻ” ലഭിച്ചു.

TV18 Broadcast :  മാർച്ചിലെ നാലാം പാദത്തിൽ മീഡിയ കമ്പനിയുടെ ഏകീകൃത അറ്റാദായം  77.03 ശതമാനം വർദ്ധിച്ച് 251.08 കോടി രൂപയായി.

Allcargo Logistics: കൊവിഡ് വ്യാപനത്തെ തുടർന്ന് ഓക്സിജന്റെ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിൽ സിംഗപൂരിൽ നിന്നും 500 ഓക്സിജൻ കോൺസെന്റ്റ്റേറ്ററുകൾ വായു മാർഗം എത്തിച്ച് അൽകാർഗോ. 

ഇന്നത്തെ വിപണി സാധ്യത

ചൊവ്വാഴ്ച 14500ന് മുകളിലായി ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് അത് നിലനിർത്താനായില്ല. 14200  പരീക്ഷിക്കപ്പെടുകയും ശേഷം 14300ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയും ദിവസം മുഴുവൻ താഴേക്ക് വീണു. 31000 എന്ന നില ഇടയ്ക്ക് തകർത്തു കൊണ്ട് താഴേക്ക് പോയ സൂചിക പിന്നീട് തിരികെ കയറി  31000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും കഴിഞ്ഞ ദിവസം താഴേക്ക് വീണു. എന്നാൽ ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിനാൽ തന്നെ സൂചികകൾ എല്ലാം ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി ഓഹരികൾ വളരെ മോശം പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി ഐടി മാത്രമാണ് ഒരു ശതമാനത്തിന് മുകളിലായി നഷ്ടം രേഖപ്പെടുത്തിയത്.



ചൊവ്വാഴ്ച യുഎസ്, യൂറോപ്യൻ  വിപണികൾ എല്ലാം തന്നെ താഴേക്ക് വീണിരുന്നു. എന്നാൽ ഇന്നലെ ഇവയെല്ലാം മുകളിലേക്ക് തിരികെ കയറി.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് ഉള്ളത്. ജപ്പാന്റെ  NIKKEI 2 ശതമാനം നേട്ടം കെെവരിച്ച് മുകളിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ ഫ്യൂച്ചേഴ്സ്  ലാഭത്തിലും യുഎസ്  ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി നേരിയ നഷ്ടത്തിലുമാണ്  വ്യാപാരം നടത്തുന്നത്. 

SGX NIFTY  14,194-ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

കഴിഞ്ഞ വ്യാഴാഴ്ച നമ്മുടെ വിപണി ബുധാഴ്ചത്തെ അവധിക്ക് ശേഷമാണ് വ്യാപാരം ആരംഭിച്ചത്. അന്ന് എസ്.ജി.എക്സ് നിഫ്റ്റി 14700ന് മുകളിൽ വ്യാപാരം നടത്തി കൊണ്ട് ഇന്ത്യ വിപണിയിൽ ഗ്യാപ്പ് അപ്പിനുള്ള സൂചനയാണ് നൽകിയത്. എന്നാൽ നിഫ്റ്റി 14550ൽ ആണ് അന്ന് വ്യാപാരം ആരംഭിച്ചത്.  ചൊവ്വാഴ്ച 14550ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് 14200ലേക്ക് കൂപ്പുകുത്തി. ഇന്ത്യൻ വിപണി ദുർബലമായി കാണുന്നു.

ചൊവ്വാഴ്ച നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ആശ്വാസത്തേക്കാൾ കൂടുതൽ മുന്നറിയിപ്പ് നൽകുന്നു. കാര്യങ്ങൾ കെെവിട്ടു പോയാൽ അവസാന മാർഗമെന്ന നിലയിൽ ലോക്ക്ഡൗൺ രാജ്യത്ത് നടപ്പാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം കൊവിഡ് നിയന്ത്രിക്കുന്നതിനായി മഹാരാഷ്ട്രയിൽ സംസ്ഥാനവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി.

അതേസമയം കൊവിഡ് കേസുകൾ  കുറഞ്ഞ് വരുന്നത് നേരിയ ആശ്വാസം നൽകുന്നു. എന്നാൽ ഇത് വീണ്ടും വർദ്ധിക്കുന്നത് കാണാം. ഇന്നലെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 3 ലക്ഷം കടന്നു. ഇന്നലെ മാത്രം 341600 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 22000ൽ ഏറെ പേർക്കും രോഗം സ്ഥിരീകരിച്ചു.

നിഫ്റ്റിയിൽ  ഇന്ന് വലിയ രീതിയൽ ചാഞ്ചാട്ടം ഉണ്ടായേക്കാം.

14200 എന്ന നിഫ്റ്റിയുടെ സപ്പോർട്ടിനെ പറ്റി ഞങ്ങൾ ഒരുപാട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് ഇത് തകർക്കപെട്ടേക്കാം.  14,000 നിഫ്റ്റിക്ക് അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം.

ബാങ്ക് നിഫ്റ്റി 30,500 മറികടന്നാൽ 29,500, 29,000 എന്നിവ സപ്പോർട്ട് ആയി പരിഗണിക്കാം.

14,350, 14,450, 14,500 എന്നിവിടെ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം കാണപ്പെടുന്നു.  31,650, 32,000, 32,350 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും  ശക്തമായ പ്രതിരോധം നിലനിൽക്കുന്നു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 1082 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  1323  കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.


നിഫ്റ്റിയിലെ 15000, 14500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഓപ്ഷൻ കാണാം. 14000,14300  എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഓപ്ഷനും കാണാം. ചൊവ്വാഴ്ച വിപണിയിൽ അനേകം കോൾ ഓപ്ഷനുകൾ രൂപപ്പെട്ടിരുന്നു.

ഇന്ന് വളരെ വലിയ ഒരു നിർണായക ദിവസമായിരിക്കും. ഏറെ മാസങ്ങളായി നിഫ്റ്റിക്ക് കെെത്താങ്ങായിരുന്ന 14200 ഇന്ന് തകർക്കപ്പെടാൻ പോവുകയാണ്. ഇത് വളരെ പ്രധാന്യമുള്ളതാണ്. നമുക്ക് നോക്കാം കഴിഞ്ഞ വ്യാഴാഴ്ചത്തെ പോലെ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിപണിയെ കെെപിടിച്ച് ഉയർത്തിയേക്കുമോയെന്ന്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement