എച്ച്ഡി‌എഫ്‌സി ഇ‌.ആർ‌.ജി‌.ഒയുടെ 4.99 ശതമാനം ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്

എച്ച്ഡി‌എഫ്‌സി ഇ‌.ആർ‌.ജി‌.ഒ ജനറൽ ഇൻ‌ഷുറൻസ് കമ്പനിയുടെ 4.99 ശതമാനം ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്.  ഓഹരി ഒന്നിന് 536 രൂപയ്ക്ക് വിൽക്കാൻ  മാതൃസ്ഥാപനമായ എച്ച്.ഡി.എഫ്.സി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. 1,906.43 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടക്കുക.  

എൻ.ടി.പി.സി ക്യു 4 ഫലം, അറ്റാദായം 258 ശതമാനം വർദ്ധിച്ച് 4479 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എൻ.ടി.പി.സിയുടെ പ്രതിവർഷ അറ്റാദായം 258 ശതമാനം വർദ്ധിച്ച് 4479 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.5 ശതമാനം ഇടിഞ്ഞ് 26,567 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 3.15 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

എസ്സാർ പവറിന്റെ 1,200 മെഗാവാട്ട് താപവൈദ്യുത പദ്ധതി സ്വന്തമാക്കി അദാനി പവർ

മധ്യപ്രദേശിലെ മഹാനിലുള്ള എസ്സാർ പവറിന്റെ 1,200 മെഗാവാട്ട് താപവൈദ്യുത പദ്ധതിക്കായുള്ള ലേലം സ്വന്തമാക്കി അദാനി പവർ. പദ്ധതി ഏറ്റെടുക്കുന്നതിനായി അദാനി പവർ  നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി നേടേണ്ടതുണ്ട്. എസ്സാർ പവർ എം‌പി നിലവിൽ ഇൻ‌സോൾ‌വെൻസി നടപടികൾ നേരിട്ടുവരികയാണ്.

വക്രാൻഗി ക്യു 4 ഫലം, അറ്റാദായം 33 ശതമാനം ഇടിഞ്ഞ് 20.7 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ വക്രാൻഗി ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 20.79 കോടി രൂപയായി രേഖപ്പെടുത്തി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 23.82 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 50.89 ശതമാനം ഇടിഞ്ഞ് 101.85 കോടി രൂപയായി. 

മാർച്ചിൽ 79 ലക്ഷം വരിക്കാരെ സ്വന്തമാക്കി റിലയൻസ് ജിയോ

മാർച്ചിൽ 79 ലക്ഷത്തിലധികം പുതിയ മൊബൈൽ ഉപയോക്താക്കളെ സ്വന്തമാക്കി റിലയൻസ് ജിയോ. ഇതോടെ ജിയോയുടെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 42.29 കോടിയായി. ഇതേകാലയളവിൽ ഏയർടെൽ 40.5 ലക്ഷം ഉപയോക്താക്കളെയും വോഡാഫോൺ ഐഡിയ 10.8 ലക്ഷം ഉപയോക്താക്കളെയും സ്വന്തമാക്കി. ഇതോടെ ജിയോയുടെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 42.29 കോടിയായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

ജി.എം.ആർ ഇൻഫ്ര ക്യു 4 ഫലം, നഷ്ടം 725 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ജി.എം.ആർ ഇൻഫ്ര 725.47 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 1127.16 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 16.12 ശതമാനം ഇടിഞ്ഞ് 1633.76 കോടി രൂപയായി. 

ബിർള കേബിൾ ക്യു 4 ഫലം, അറ്റാദായം 6.32 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബിർള കേബിളിന്റെ പ്രതിവർഷ അറ്റാദായം 6868 ശതമാനം വർദ്ധിച്ച്  6.32 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2086 ശതമാനമായി വർദ്ധിച്ചു.  ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള  പ്രതിവർഷ വരുമാനം 101.98 ശതമാനം ഇടിഞ്ഞ് 119.41 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

1200 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങി റേറ്റ്ഗെയിൻ ട്രാവൽ ടെക്

പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി റേറ്റ്ഗെയിൻ ട്രാവൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. ഐപിഒ വഴി 1200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  റവന്യൂ മാനേജുമെന്റ്, ഇ-ഡിസ്ട്രിബ്യൂഷൻ, യാത്രാ, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളെ സഹായിക്കുന്ന കമ്പനിയാണ് റേറ്റ്ഗെയിൻ. 

മുത്തൂറ്റ് ക്യാപിറ്റൽ ക്യു 4 ഫലം, അറ്റാദായം 35 ശതമാനം ഇടിഞ്ഞ് 9 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ മുത്തൂറ്റ് ക്യാപിറ്റലിന്റെ പ്രതിവർഷ അറ്റാദായം 34.89 ശതമാനം ഇടിഞ്ഞ് 9.05 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 34.09 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 25.4 ശതമാനം ഇടിഞ്ഞ് 109.59 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement