2024 ഓടെ വൻതോതിൽ കാറുകൾ ഉത്പാദിപ്പിക്കാൻ ഷവോമി

2024 ന്റെ ആദ്യ പകുതിയോടെ വൻതോതിൽ കാറുകൾ ഉത്പാദിപ്പിക്കാൻ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി. ഷവോമിയുടെ സിഇഒ ലീ ജുൻ ആണ് ഇക്കാര്യം അറിയിച്ചത്. ഷവോമിയുടെ ഓഹരികൾ ഇന്ന് 5.4% ഉയർന്നിട്ടുണ്ട്. മെയ് 12 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്.

ത്രൈമാസ വരുമാന റിപ്പോർട്ടുകൾക്ക് ശേഷം ഉയർന്ന് യുഎസ് ഓഹരികളും ബിറ്റ്കോയിനും

എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് അടുത്ത് ബിറ്റ്കോയിൻ.


ആറുമാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി ബിറ്റ് കോയിൻ. സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബിറ്റ്കോയിൻ ഫ്യൂച്ചറുകൾ ട്രാക്ക് ചെയ്യുന്ന ഫസ്റ്റ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന്റെ (ഇടിഎഫ്) ലിസ്റ്റിംഗ് ക്രിപ്റ്റോ കറൻസിയിലേക്ക് നിക്ഷേപം ആകർഷിക്കുമെന്ന് വ്യാപാരികൾ വാതുവച്ചതോടെയാണ് ബിറ്റ്കോയിന്റെ മൂല്യം വർദ്ധിച്ചത്. ഇന്റർകോണ്ടിനെന്റൽ എക്സ്ചേഞ്ച് എഎൻസിയുടെ ഉടമസ്ഥതയിലുള്ള എൻവൈഎസ്ഇ ആക്രയിലെ പ്രോഷെയർ ബിറ്റ്കോയിൻ സ്ട്രാറ്റർജി ഇടിഎഫ് ബിഐടി എന്ന പേരിൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതീക്ഷയ്ക്കൊപ്പം ബിറ്റ്കോയിൻ ഈ മാസം ഏകദേശം 40% ഉയർന്നിട്ടുണ്ട്. 62,380 ഡോളറിന്റെ അവസാന ട്രേഡിങ്ങോടെ ബിറ്റ്കോയിൻ ഫ്യൂച്ചറുകൾ 1.2%ഉയർന്നു.

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യാവുന്നതും ആസ്തികൾ ട്രാക്ക് ചെയ്യാവുന്നതുമായ സെക്യൂരിറ്റികളാണ് ഇടിഎഫുകൾ. ക്രിപ്റ്റോ ഇടിഎഫുകൾ കാനഡയിലും യൂറോപ്പിലും ഈ വർഷം തന്നെ ആരംഭിച്ചിട്ടുണ്ട്.

കോർപ്പറേറ്റ് വരുമാനം ഓഹരികൾ ഉയർത്തിയതോടെ മുന്നേറി യുഎസ് വിപണിയിലെ ഓഹരികൾ

ജോൺസൺ & ജോൺസൺ കണക്കുകൂട്ടലുകൾ മറികടന്ന് മുന്നേറിയതോടെ 0.3% നേട്ടം കൈവരിച്ച് എസ് & പി 500. ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയതോടെ ക്രിപ്റ്റോ സ്റ്റോക്കിന്റെ ഡിമാന്റും വർദ്ധിച്ചിരിക്കുകയാണ്. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫുകൾ) അവതരണത്തിന് മുന്നോടിയായാണിത്. യൂറോപ്പിലെ ഓഹരികളും ഉയർന്നിട്ടുണ്ട്.

സ്റ്റോക്സ് യൂറോപ്പ് 0.26% ഉയർന്നു
നാസ്ഡാക്ക് 0.45% ഉയർന്നു

നിരക്കുകൾ വർദ്ധിപ്പിച്ച് ഹംഗറി സെൻട്രൽ ബാങ്ക്

ബെഞ്ച്മാർക്ക് അടിസ്ഥാന നിരക്ക് 15 ബേസിസ് പോയിന്റൽ നിന്നും 1.8% ആയി ഉയർത്തി ഹംഗറി സെൻട്രൽ ബാങ്ക്. പണപ്പെരുപ്പമുണ്ടാകാനുള്ള സാധ്യതകൾ വർദ്ധിച്ചു വരികയാണ്. ഇതിനെ പ്രതിരോധിക്കാനാണ് ബാങ്കിന്റെ തീരുമാനം. വരും മാസങ്ങളിലും നിരക്ക് വർധന തുടരുമെന്ന് ഡെപ്യൂട്ടി ഗവർണർ ബർണബാസ് വിരാഗ് പറഞ്ഞു. ബിയുഎക്സ് ഫ്ലാറ്റ് ട്രേഡ് ചെയ്യുന്നതിനാൽ നിരക്ക് വർദ്ധനയോട് പ്രതികരിച്ചിട്ടില്ല. ബുഡാപെസ്റ്റ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) വ്യാപാരം നടത്തുന്ന 25 (നിലവിൽ 14) പ്രമുഖ ഹംഗേറിയൻ കമ്പനികൾ വരെ അടങ്ങുന്ന ബ്ലൂ-ചിപ്പ് സ്റ്റോക്ക് മാർക്കറ്റ് സൂചികയാണ് ബിയുഎക്സ്.

പലിശ നിരക്ക് ഉയർത്തുമ്പോൾ ബിസിനസ്സുകളും ഉപഭോക്താക്കളും അവരുടെ ചെലവ് ചുരുക്കും. വർദ്ധനവ് അപ്രതീക്ഷിതമാണെങ്കിൽ അതോടെ കമ്പനികളുടെ ബിസിനസ് കുറയുകയും സ്റ്റോക്ക് വില ഇടിയുകയും ചെയ്യാം. അതേസമയം വർദ്ധനവ് പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ പെട്ടെന്ന് ഇടിവ് സംഭവിക്കില്ല. വരുന്ന പാദങ്ങളിൽ ഇന്ത്യൻ വിപണികളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായേക്കാം

ചൈനയിലെ പ്രവർത്തനങ്ങൾ വെട്ടിക്കുറച്ച് എറിക്സൺ

ചൈനയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച് സ്വീഡിഷ് നെറ്റ്‌വർക്കിംഗ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ എറിക്സൺ. രാജ്യത്തെ വിൽപ്പനയിൽ ഇടിവ് നേരിട്ടതിനെത്തുടർന്നാണ് തീരുമാനം. ചൈനയുടെ ഹുവാവേ സ്വീഡനിൽ 5 ജി ഗിയർ വിൽക്കുന്നത് സ്വീഡൻ നിരോധിച്ചതിന്റെ പ്രതികരണമായിരിക്കാം ഇത്. ചൈന ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളിലും 5 ജി ഉപകരണങ്ങളുടെ വിൽപ്പനയിലൂടെയുള്ള വരുമാനം കമ്പനി പ്രതീക്ഷിച്ചതിലും കൂടുതലെന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷം മുമ്പാണ് ഹുവാവേയ്ക്കുമേൽ നിരോധനം ഏർപ്പെടുത്തിയത്. അതിനുശേഷം എറിക്സണിന് ചൈനയിൽ വിപണി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്

മഹാമാരിക്കു ശേഷം ആദ്യമായ് ചുരുങ്ങി ചൈനയിലെ പ്രോപ്പർട്ടി മേഖല

മഹാമാരിക്കു ശേഷം മൂന്നാം പാദത്തിൽ ആദ്യമായി ചുരുങ്ങി ചൈനയിലെ പ്രോപ്പർട്ടി, നിർമ്മാണ മേഖലകൾ. ഏറ്റവും വലിയ ഡെവലപ്പർമാരിലൊരാളായ എവർഗ്രാണ്ടെ ആന്റ് ബീജിംഗിന്റെ വിപണിയെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത നടപടികൾ കാരണമാണിത്. റിയൽ എസ്റ്റേറ്റ് മാർക്കറ്റ് വരുമാനം 1.6% കുറയുകയും അതേസമയം നിർമ്മാണ വ്യവസായങ്ങളിലെ ഉൽപാദനം മൂന്നാം പാദത്തിൽ 1.8% ആയി ചുരുങ്ങുകയും ചെയ്തു. മൂന്നാം പാദത്തിൽ ചൈനയുടെ ജിഡിപി മന്ദഗതിയിലാകുകയും 4.9% മാത്രം ഉയർച്ച രേഖപ്പെടുത്തുകയും ചെയ്തതുകൊണ്ടാണിത്. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിൽ പറയുന്നത് പ്രകാരം 5.2 ശതമാനമാണ് ഇത് പ്രതീക്ഷിച്ചിരുന്നത്.

വിലക്കയറ്റം നിയന്ത്രിക്കാൻ കൽക്കരി വിപണിയിൽ ഇടപെടാനൊരുങ്ങി ചൈന

ഒറ്റരാത്രികൊണ്ട് 8% കുറഞ്ഞ് ചൈനയിലെ കൽക്കരി നിക്ഷേപങ്ങൾ. ഇതോടെ കൽക്കരി വിപണിയിൽ ഇടപെടുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് ചൈനീസ് സർക്കാർ. സെങ്‌ഷോ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ കൽക്കരി കരാർ ഒറ്റരാത്രികൊണ്ട് 4.4% ഇടിഞ്ഞു. ചൈനയിലെ നഷണൽ ഡെവലപ്മെന്റ് ആന്റ് റിഫോം കമ്മീഷൻ കൽക്കരി വില വർദ്ധനവ് നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളെ കുറിച്ച് ചിന്തിക്കുന്നുണ്ട്. രാജ്യം നേരിടുന്ന ഊർജ പ്രതിസന്ധി രാജ്യത്തിന്റെ വളർച്ചയെ മന്ദഗതിയിലാക്കുകയും ആ​ഗോളതലത്തിൽ ലോക രാഷ്ട്രങ്ങളെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement