എച്ച്.ഡി.എഫ്.സി ബാങ്ക് ക്യൂ 4 ഫലം; അറ്റാദായം 18 ശതമാനം വർദ്ധിച്ച് 8186 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 18 ശതമാനം വർദ്ധിച്ച് 8186 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് ബാങ്ക് 6.5 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഇതേകാലയളവിൽ പലിശയിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12.6 ശതമാനം വർദ്ധിച്ച് 17,120 കോടി രൂപയായി.

ഐ.പി.ഒ നടത്തുന്നതിനായി സെബിക്ക് അപേക്ഷ നൽകി ഗ്ലെൻമാർക്ക് ലൈഫ് സയൻസസ് ലിമിറ്റഡ്

ഐ.പി.ഒ വഴി  ധനസമാഹരണം നടത്തുന്നതിനായി ഗ്ലെൻമാർക്ക് ലൈഫ് സയൻസസ് ലിമിറ്റഡ്  ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സെബിക്ക് കെെമാറി. ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സഹസ്ഥാപനമാണ് ജി.എൽ.എസ്.എൽ. ഐ.പി.ഒ വഴി 1,160 കോടി രൂപയുടെ 73.05 ലക്ഷം ഓഹരികളാണ് കമ്പനി വിതരണം ചെയ്യുക.

ഐ.സി.ഐ.സി.ഐ ലോംബാർഡ് ക്യു 4 ഫലം; അറ്റാദായം 22 ശതമാനം വർദ്ധിച്ച് 345.68 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഐ.സി.ഐ.സി.ഐ ലോംബാർഡ് ഇൻഷ്യുറൻസ് കമ്പനിയുടെ പ്രതിവർഷ അറ്റാദായം22.4 ശതമാനം വർദ്ധിച്ച് 345.68 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 22.4 ശതമാനം വർദ്ധിച്ച് 3489.39 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 4 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

ഗുജറാത്തിൽ 150 മെഗാവാട്ട് സൗരോർജ്ജ പദ്ധതി നേടി  അദാനി ഗ്രീൻ എനർജ്ജി

അദാനി റിന്യൂവബിൾ എനർജി ഹോൾഡിംഗ് ഫിഫ്റ്റൻ ലിമിറ്റഡ് ഗുജറാത്തിൽ 150 മെഗാവാട്ട് സൗരോർജ്ജ പദ്ധതി സ്ഥാപിക്കാനുള്ള ഉത്തരവ് കെെക്കലാക്കി. അദാനി ഗ്രീൻ എനർജ്ജി ലിമിറ്റഡിന്റെ സഹസ്ഥാപനമാണിത്.  25 വർഷത്തേക്ക് ഒരു കിലോവാട്ട് മണിക്കൂറിന്  2.22 രൂപ വീതം എന്ന നിരക്കിലാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്.

ഫാർമ കയറ്റുമതി 18 ശതമാനം വർദ്ധിച്ച്  24.44 ബില്യൺ ഡോളറായി

2020-201 സാമ്പത്തിക വർഷം പ്രതിവർഷ ഫാർമ കയറ്റുമതി 18 ശതമാനം വർദ്ധിച്ച് 24.44 ബില്യൺ ഡോളറായി.  ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി 12.6%, 30%, 21.4% വളർച്ച രേഖപ്പെടുത്തി.

റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവർക്ക് 4 ജി  സ്പെക്ട്രം അനുവദിച്ച് ടെലികോം വകുപ്പ്

മാർച്ചിൽ നടന്ന ലേലത്തിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവർക്കായി 4 ജി  സ്പെക്ട്രം അനുവദിച്ച് നൽകി  ടെലികോം വകുപ്പ്. റിലയൻസ് ജിയോ 2149.59 കോടി രൂപയും  ഭാരതി എയർടെൽ 157.38 കോടി രൂപയുമാണ്  സ്പെക്ട്രം ഏറ്റെടുക്കുന്നതിനായി നൽകിയത്.

340 കോടി രൂപയുടെ എൻ.സി.ഡി വിതരണം ചെയ്യാൻ കോഫോർജ് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി

10 ലക്ഷം രൂപ മുഖ വിലയ്ക്ക് 340 കോടി രൂപയുടെ എൻ.സി.ഡികൾ വിതരണം ചെയ്യാൻ കോഫോർജ് ലിമിറ്റഡ് ബോർഡ് അംഗീകാരം നൽകി. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയാണ് കോഫോർജ്.

ട്രക്ക്ഹാളിന്റെ 22 ശതമാനം ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങി ഇന്ത്യാമാർട്ട്

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന  ട്രക്ക്ഹാൾ പ്രൈവറ്റ് ലിമിറ്റഡിന്റെ 22% ഓഹരി സ്വന്തമാക്കാൻ ഒരുങ്ങി ട്രേഡ്‌സീൽ ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡ്.  ഇന്ത്യാമാർട്ട് ഇന്റർമെഷിന്റെ അനുബന്ധ സ്ഥാപനമാണ്  ട്രേഡ്‌സീൽ ഓൺലൈൻ. 9.68 കോടി രൂപയ്ക്കാണ് കമ്പനി ഇത് ഏറ്റെടുക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement