ജൂലൈയിൽ 65 ലക്ഷം വരിക്കാരെ സ്വന്തമാക്കി റിലയൻസ് ജിയോ, 14 ലക്ഷം പേരെ നഷ്ടമാക്കി വോഡഫോൺ ഐഡിയ

2021 ജൂലൈയിൽ 65.1 ലക്ഷം വയർലെസ് വരിക്കാരെ നേടി റിലയൻസ് ജിയോ ഇൻഫോകോം. ഇതോടെ മൊത്തം ഉപയോക്തക്കളുടെ എണ്ണം 44.32 കോടിയായി. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ജൂലൈയിൽ 14.3 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. ഭാരതി എയർടെൽ 19.4 ലക്ഷം വരിക്കാരെ നേടുകയും ചെയ്തു. ഗ്രാമീണേ മേഖലയിൽ നിന്നും 34.8 ലക്ഷം വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. അതേസമയം 9.9 ലക്ഷം വരിക്കാതെ വോഡഫോൺ ഐഡിയയ്ക്കും 4.1 ലക്ഷം വരിക്കാരെ ഭാരതി എയർടെല്ലിനും നഷ്ടപ്പെട്ടു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് കണക്കുകൾ പുറത്തുവിട്ടത്.

ഭാരതി എയർടെലിന്റെ  ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് വിപുലീകരണ കരാർ തേജസ് നെറ്റ്‌വർക്സിന്

മെട്രോപൊളിറ്റൻ വിപണികളിൽ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിനായി തേജസ് നെറ്റ്‌വർക്സിനെ തിരഞ്ഞെടുത്ത് ഭാരതി എയർടെൽ. ഒപ്റ്റിക്കൽ നെറ്റ്‌വർക്കുകൾ വിപുലീകരിക്കുന്നതിനും, 5G ബാക്ക്ഹോൾ, ബിസിനസ്-ടു-ബിസിനസ് (ബി 2 ബി) സേവനങ്ങൾ, ബ്രോഡ്ബാൻഡ് ആപ്ലിക്കേഷനുകൾ എന്നിവ സ്ഥാപിക്കുന്നതിനുമായി തേജസ് നെറ്റ്‌വർക്സ് ഭാരതി എയർടെലിനെ സഹായിക്കും.

റുപേ കോൺടാക്റ്റ്ലെസ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ബിപിസിഎല്ലും എസ്ബിഐയും

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ) എസ്ബിഐ കാർഡ്സ് ആന്റ് പേയ്മെന്റ് സർവ്വീസും ചേർന്ന്  സേവനങ്ങൾക്കായി കോ-ബ്രാൻഡഡ് റുപേ കോൺടാക്റ്റ്ലെസ് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചു. ഇതോടെ ബിപിസിഎൽ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം വാങ്ങുമ്പോൾ ഓരോ 100 രൂപയ്ക്കും 13X റിവാർഡ് പോയിന്റുകൾ കാർഡ്  നൽകും. കൂടാതെ 4,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇന്ധന സർചാർജിൽ ഒരു ശതമാനത്തിന്റെ ഇളവും നൽകും.

500 സിഎൻജി, ഇലക്ട്രിക് ബസുകൾക്കുള്ള ഓർഡറുകൾ ജെബിഎം ഓട്ടോയ്ക്ക്

സിഎൻജി- ഇലക്ട്രിക് ബസ്സുകൾ വിതരണം ചെയ്യുന്നതിനായുള്ള ഓർഡറുകൾ ജെബിഎം ഓട്ടോ ലിമിറ്റഡിന്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള  500 ഓർഡറുകളാണ്  ജെബിഎം ഓട്ടോ ലിമിറ്റഡിന് ലഭിച്ചിരിക്കുന്നത്. ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി-മോഡൽ ട്രാൻസിറ്റ് സിസ്റ്റം ലിമിറ്റഡിൽ നിന്നുമുള്ള ബിഎസ്- VI സിഎൻജി ബസ്സുകൾക്കുള്ള ഓർഡറുകളും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനായി ഇലക്ട്രിക് ബസ്സുകൾ ജെബിഎം നൽകും. ഈ സാമ്പത്തിക വർഷത്തിൽ തന്നെ ഇവ നടപ്പാക്കാനാണ് പദ്ധതി.

മ്യൂച്വൽ ഫണ്ട് ഇടപാടുകൾക്കായി പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് സിഎഎംഎസും കെ ഫിൻ ടെക്കും

എല്ലാ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കുമായി ഏകജാലക പ്ലാറ്റ്ഫോം എംഎഫ് സെൻട്രൽ ആരംഭിച്ച് കമ്പ്യൂട്ടർ ഏജ് മാനേജ്മെന്റ് സർവീസസും (CAMS), കെ ഫിൻ ടെക്നോളജീസും. ഇതിലൂടെ നിങ്ങളുടെ പോർട്ട്ഫോളിയോ, പ്രസ്താവനകൾ, സേവന അഭ്യർത്ഥനകൾ, നിക്ഷേപങ്ങൾ എന്നിവയ്ക്കായി ഇനി  മ്യൂച്വൽ ഫണ്ട് ഹൗസുകളുടെ വെബ്സൈറ്റുകൾ സന്ദർശിക്കേണ്ടി വരില്ല. മുഴുവൻ മ്യൂച്വൽ ഫണ്ട് വ്യവസായങ്ങളും ഒരു മേൽക്കൂരയിൽ കൊണ്ടു വരികയാണ് എംഎഫ് സെൻട്രൽ.

927 കോടി രൂപയുടെ റോഡ് പദ്ധതി ജി ആർ ഇൻഫ്രക്ക്

ജി ആർ ഇൻഫ്രാപ്രോജക്ട്സ് ലിമിറ്റഡിന് പഞ്ചാബിലെ റോഡ് പദ്ധതിക്കായുള്ള നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കത്ത്  ലഭിച്ചു. 927 കോടി രൂപയുടേതാണ് പദ്ധതി. എൻഎച്ച് 7 എസ് 4 എയുടെ ഭാ​ഗമായിട്ടുള്ള ആറ് വരികളുള്ള അമൃത്സർ-ബതിന്ദ ഗ്രീൻഫീൽഡ് വിഭാ​ഗത്തിന്റെ വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പഞ്ചാബിലെ അമൃത്സർ-ജാംനഗർ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണിത്. 3.87 കോടി രൂപയാണ് ഒരു വർഷത്തേക്കുള്ള പ്രവർത്തനത്തിന്റേയും പരിപാലനത്തിന്റേയും ചിലവ്.

ജെബിഎഫ് ഇൻഡസ്ട്രീസ് ഏറ്റെടുക്കലിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ തള്ളി റിലയൻസ് ഇൻഡസ്ട്രീസ്

തകർച്ചയിൽ നിൽക്കുന്ന പോളിസ്റ്റർ നിർമ്മാതാക്കളായ ജെബിഎഫ് ഇൻഡസ്ട്രീസ്, സിഎഫ്എം അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുമായി ചേർന്ന് ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തള്ളി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ).  ജെബിഎഫ് ഇൻഡസ്ട്രീസും അതിന്റെ സ്വത്തുക്കളും ഏറ്റെടുക്കുന്നതിനായുള്ള ചർച്ചകൾ നടക്കുന്നില്ലെന്നാണ് ആർഐഎൽ വ്യക്തമാക്കിയത്. ആർ‌ഐ‌എൽ ജെബിഎഫ് ഇൻഡസ്ട്രീസ് ഏറ്റെടുക്കാൻ സാധ്യത ഉണ്ടെന്നും ഇതിനായി ലേലം വിളിച്ചെന്നും ഒരു ഓൺലൈൻ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. 2,116 കോടി രൂപ കടത്തിലുള്ള കമ്പനി സിഎഫ്എം അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി  825 കോടി രൂപയ്ക്ക് ലേലം വിളിച്ചതായിട്ടായിരുന്നു റിപ്പോർട്ട്.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകൾ സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ്

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകൾ സ്ഥാപിക്കാൻ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ്. ഇതിനായി ഫ്ലെമിംഗോ ട്രാവൽ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് മുംബൈ ട്രാവൽ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് കരാറിൽ ഏർപ്പെട്ടു. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്  അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ്. ഇതിനായി 28.49 ലക്ഷം ഇക്വിറ്റി ഷെയറുകൾ  എ എ എച്ച് എൽ വാങ്ങും.

അലുവാലിയ കോൺട്രാക്റ്റ്സിന് 58.8 കോടി രൂപയുടെ ഓർഡർ

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ബ്ലോക്കിനായി കൊൽക്കത്തയിൽ ഇൻഫോസിസ് റീജിയണൽ ഓഫീസ് ബിൽഡിംഗ് നിർമ്മിക്കുന്നതിനുള്ള ഓർഡർ അലുവാലിയ കോൺട്രാക്റ്റ്സ് (ഇന്ത്യ) ലിമിറ്റഡിന്. 58.8 കോടി രൂപയുടേതാണ് ഓർഡർ.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement