ഇന്നത്തെ വിപണി വിശകലനം

അവസാന നിമിഷം ലാഭമെടുപ്പിന് വിധേയമായി വിപണി.

ഗ്യാപ്പ് അപ്പിൽ 18604 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ലാഭമെടുപ്പിന് വിധേയമായി. 200 പോയിന്റുകളാണ് സൂചിക ആദ്യ മണിക്കൂറിൽ താഴേക്ക് വീണത്. ഇവിടെ നിന്നും തിരികെ കയറിയ സൂചിക 190 പോയിന്റുകളുടെ നേട്ടം കെെവരിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഉണ്ടായ വീഴ്ചയിൽ ഇതും നഷ്ടമായി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 58 പോയിന്റുകൾ/ 0.32 ശതമാനം താഴെയായി 18418 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 39942 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 40000 എന്ന നില സ്വന്തമാക്കി. ഇവിടെ നിന്നും താഴേക്ക് 600 പോയിന്റുകൾ അരമറികൂർ കൊണ്ട് വീണ സൂചിക പിന്നീട് തിരികെ കയറിയെങ്കിലും നേട്ടം കെെവരിക്കാൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 144 പോയിന്റുകൾ/ 0.36 ശതമാനം താഴെയായി 39540 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പി.എസ്.യു ബാങ്ക് (-3.7%), നിഫ്റ്റി റിയൽറ്റി (-4.7%), നിഫ്റ്റി എഫ്.എം.സി.ജി (-3.1%), നിഫ്റ്റി മെറ്റൽ(-2.4%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഫാർമ (-1.4%), നിഫ്റ്റി ഓട്ടോ (-1.5%), മീഡിയ (-1%) എന്നിവയും താഴേക്ക് വീണു. അതേസമയം നിഫ്റ്റി ഐടി(2.2%) ലാഭത്തിൽ  അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ഐടി ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. TechM(+4%), Infosys(+1.6%), HCL Tech(+0.9%) എന്നിവ ലാഭത്തിൽ അടച്ചു.

ഡൽഹിയിലെ രാജ്പഥിൽ ആദ്യത്തെ സെൻട്രൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള 3,142 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ L&T(+3.2%) ഓഹരി നേട്ടം കെെവരിച്ചു.

Bajaj Finserv(+2.1%)
ഓഹരി ശക്തമായ മുന്നേറ്റം തുടർന്ന് 3 ലക്ഷം കോടി മാർക്കറ്റ് ക്യാപ്പിറ്റലെെസേഷൻ സ്വന്തമാക്കി. അതേസമയം Bajaj Finance(-1.6%) ഇടിഞ്ഞു.

പുകയിലയ്‌ക്കായുള്ള നികുതി നയത്തിനായി സർക്കാർ കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെ ITC(-6.3%) ഓഹരി ഇടിഞ്ഞു. മറ്റു പുകയില ഓഹരികളായ Godfrey Phillips(-0.93%), VST Industries(-2.6%) എന്നിവയും നഷ്ടത്തിൽ അടച്ചു.

ലാഭമെടുപ്പിനെ തുടർന്ന് Tata Motors(-5.4%) ഓഹരി നഷ്ടത്തിൽ അടച്ചു. Tata Power(-10.7%), IRCTC(-7.1%) എന്നിവയും താഴേക്ക് വീണു.

അലൂമിനിയത്തിന്റെ ക്ഷാമം വാഹന നിർമാണത്തെ ബാധിച്ചേക്കും. Eicher Motors(-4.3%), Ashok Leyland(-3.4%) എന്നീ ഓട്ടോ ഓഹരികൾ താഴേക്ക് വീണു.

Reliance(+0.9%)
ഓഹരി ശാന്തമായി എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി.

എഫ്എംസിജി ഓഹരികൾ ഇന്ന് ഏറെയും നഷ്ടത്തിലാണ് അടച്ചത്. ITC(-6.3%), Hindustan Unilever(-4%), United Spirits(-2.9%), Britannia(-1%) and Colgate(-1.9%) എന്നിവ നഷ്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 2190 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ HUL(-4%) ഓഹരി താഴേക്ക് വീണു. 2180 കോടിയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെ ഓഹരി ലാഭമെടുപ്പിന് വിധേയമാവുകയായിരുന്നു. ആഭ്യന്തര വോള്യം വളർച്ച 11 ശതമാനമായും രേഖപ്പെടുത്തി.

അനേകം ഓഹരികൾ ദിവസത്തെ ഉയർന്ന നിലയിൽ നിന്നും താഴേക്ക് വീണു. IRCTC 15 ശതമാനവും Tata Power fell 10 ശതമാനവും IEX 9 ശതമാനവും  HUL 7 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ഓഹരി വിഭജനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച TTK Prestige(+12%) ഓഹരി ലാഭത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

അനേകം ദിവസത്തെ മുന്നറ്റത്തിന് പിന്നാലെ വിപണി ഇന്ന് ലാഭമെടുപ്പിന് വിധേയമായ കാഴ്ചയാണ് കാണാനായത്. 40000 സ്വന്തമാക്കിയതിന് പിന്നാലെ ബാങ്ക് നിഫ്റ്റിയിൽ വളരെ വ്യക്തമായ ഒരു സെൽ ഓഫ് ആണ് സംഭവിച്ചത്. SBI ഓഹരി താഴേക്ക് വീണപ്പോൾ Kotak Bank ഓഹരി കത്തിക്കയറി.

2022 മാർച്ചോടെ ബാങ്കുകളുടെ മൊത്തം എൻപിഎ 8-9 ശതമാനം ആയേക്കുമെന്ന് ക്രിസിൽ. പോയ വർഷം ഇത് 7.5 ശതമാനമായിരുന്നു.

വില വർദ്ധിച്ചേക്കുമെന്ന വാർത്തയെ തുടർന്ന് Tata Coffee ഓഹരി വിപണി തുറന്നതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി.

ഒരു മാസത്തെ മുന്നേറ്റത്തിന് ശേഷം യൂറോപ്യൻ വിപണി അസ്ഥിരമായി നിൽക്കുകയാണ്. സൂചിക മുകളിൽ അസ്ഥിരമായതിനാൽ തന്നെ വിവിധ മേഖലകളിലേ ഓഹരികളിലേക്ക് പണം മാറ്റപ്പെടുന്നത് കാണാനായേക്കും.

7.6 ലക്ഷം കോടി മാർക്കറ്റ് ക്യാപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഇൻഫോസിസ് ഓഹരി മുന്നേറ്റം തുടർന്ന് എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി.

ഇന്നലത്തെ താഴ്ന്ന നില തകർത്ത് 5 മിനിറ്റ് കൊണ്ട് 170 പോയിന്റിന്റെ പതനമാണ് സൂചിക കാഴ്ചവച്ചത്. എന്നാൽ 18350 എന്ന നില തകർക്കപ്പെട്ടില്ല.

40000 എന്ന ഉയർന്ന നില സ്വന്തമാക്കിയതിന് പിന്നാലെ ബാങ്ക് നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായി. ഇതിനാൽ തന്നെ വരും ദിവസങ്ങളിൽ സൂചികയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement