റിലയൻസ് ഇൻഡസ്ട്രീസ് ക്യു 4 ഫലം: അറ്റാദായം 13227 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രതിവർഷ അറ്റാദായം 108 ശതമാനം വർദ്ധിച്ച് 13227 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11 ശതമാനം വർദ്ധിച്ച് 154896 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് കമ്പനി 7 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഇൻഡസ്ഇൻഡ് ബാങ്ക് ക്യു 4 ഫലം: അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 876 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ പ്രതിവർഷ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 876 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 9.4 ശതമാനം വർദ്ധിച്ച് 3535 കോടി രൂപയായി. അതേസയമം ഓഹരി ഒന്നിന് 5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
മാരികോ ക്യു 4 ഫലം: അറ്റാദായം 14 ശതമാനം വർദ്ധിച്ച് 227 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ മാരികോയുടെ പ്രതിവർഷ അറ്റാദായം 14 ശതമാനം വർദ്ധിച്ച് 227 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 34.49 ശതമാനം വർദ്ധിച്ച് 2012 കോടി രൂപയായി. ആഭ്യന്തര ബിസിനസിൽ 25 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.
അതുൽ ക്യു 4 ഫലം: അറ്റാദായം 24 ശതമാനം വർദ്ധിച്ച് 141 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ അതുലിന്റെ പ്രതിവർഷ അറ്റാദായം 24 ശതമാനം വർദ്ധിച്ച് 141 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 15.6 ശതമാനം വർദ്ധിച്ച് 1115.93 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 20 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
കെ.കെ.ആറിൽ നിന്ന് വിറ്റാമിൻ ബ്രാൻഡ് ഏറ്റെടുത്ത് നെസ്‌ലെ
42600 കോടി രൂപയ്ക്ക് അമേരിക്കൻ ഗ്ലോബൽ ഇൻവസ്റ്റ്മെന്റ് സ്ഥാപനമായ കെ.കെ.ആറിൽ നിന്നും വിറ്റാമിൻ ബ്രാൻഡ് വാങ്ങി നെസ്‌ലെ.
ഡാൽമിയ ഭാരത് ക്യു 4 ഫലം; അറ്റാദായം 640 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഡാൽമിയ ഭാരതിന്റെ പ്രതിവർഷ അറ്റാദായം 2310 ശതമാനം വർദ്ധിച്ച് 640 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 24 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 32.13 ശതമാനം വർദ്ധിച്ച് 3281 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1.33 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
കൊവിഡ് വ്യാപനം, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതായി എസ്കോർട്ട്സ് ലിമിറ്റഡ്
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നതായി എസ്കോർട്ട്സ് ലിമിറ്റഡ് അറിയിച്ചു. മെയ് 1 മുതൽ മെയ് 3 വരെ തിരഞ്ഞെടുത്ത അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുക. ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനെ ഇത് ബാധിക്കില്ലെന്നും എസ്കോർട്ട്സ് വ്യക്തമാക്കി.
നാലാം പാദത്തിൽ ഏറ്റവും വേഗതയേറിയ 4 ജി നെറ്റുവർക്കായി വിഐ തിരഞ്ഞെടുക്കപെട്ടു
മാർച്ച് പാദത്തിൽ തുടർച്ചയായി മൂന്നാം തവണയും വോഡഫോൺ ഐഡിയയുടെ 4 ജി നെറ്റുവർക്ക് ഇന്ത്യയിലുടനീളമുള്ള അതിവേഗ നെറ്റുവർക്കായി തിരഞ്ഞെടുക്കപെട്ടു. ഓക്ലയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയിലെ 135 നഗരങ്ങളിലായി വേഗതയേറിയ 4 ജി നെറ്റുവർക്കാണ് വിഐക്ക് ഉള്ളത്.
യെസ് ബാങ്ക് ക്യു 4 ഫലം; അറ്റനഷ്ടം 3788 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ യെസ് ബാങ്ക് 3787.75 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ ബാങ്ക് 3668 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 23 ശതമാനം ഇടിഞ്ഞ് 1274 കോടി രൂപയായി.
അജന്ത ഫാർമ ക്യു 4 ഫലം: അറ്റാദായം 23 ശതമാനം വർദ്ധിച്ച് 159 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ അജന്ത ഫാർമയുടെ പ്രതിവർഷ അറ്റാദായം 159 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11 ശതമാനം വർദ്ധിച്ച് 757 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 20 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. പോയവർഷം ഇതേകാലയളവിൽ 468 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

