ജൂലൈ-സെപ്തംബർ പാദത്തിൽ 8.4 ശതമാനം വർദ്ധിച്ച് ഇന്ത്യയുടെ ജിഡിപി

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) നടപ്പ് സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.4 ശതമാനം വളർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ജിഡിപി 7.4 ശതമാനം കുറഞ്ഞിരുന്നു. 2222 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കോൺസ്റ്റന്റ് പ്രൈസ് ജിഡിപി 35.73 ലക്ഷം കോടിയാണ് കണക്കാക്കിയത്. 2021 സാമ്പത്തിക വർഷത്തിൽ ഇത് 32.97 ലക്ഷം കോടി രൂപയായിരുന്നു.

അതേസമയം, ഇന്ത്യയുടെ എട്ട് പ്രധാന മേഖലകളിൽ നിന്നുള്ള ഉൽപ്പാദനം 2020 ഒക്ടോബറിലെ 0.5 ശതമാനം ഇടിവുമായി താരതമ്യം ചെയ്യുമ്പോൾ 2021 ഒക്ടോബറിൽ 7.5 ശതമാനം വളർന്നു. 2021 സെപ്റ്റംബറിൽ പ്രധാന മേഖലകളുടെ വളർച്ച 4.5 ശതമാനം ആയിരുന്നു. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, റിഫൈനറി ഉൽപ്പന്നങ്ങൾ, വളങ്ങൾ, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവ ഈ മേഖലകളിൽ ഉൾപ്പെടുന്നു.

ഡിഷ് ടിവിയിലെ യെസ് ബാങ്കിന്റെ വോട്ടവകാശം മരവിപ്പിക്കിനുള്ള നടപടിക്ക് സുപ്രീം കോടതി വിലക്ക്

ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡിൽ യെസ് ബാങ്കിന്റെ വോട്ടവകാശം മരവിപ്പിക്കിനുള്ള പോലീസ് നടപടിക്ക് സുപ്രീം കോടതി വിലക്ക് ഏർപ്പെടുത്തി. ഇത് ഡിഷ് ടിവിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) വോട്ട് ചെയ്യാൻ ബാങ്കിനെ അനുവദിക്കും. നവംബർ 30 ന് നടക്കാനിരുന്ന എജിഎം മാറ്റിവെച്ചിരിക്കുകയാണ്. ഡിഷ് ടിവിയുടെ ഷെയർഹോൾഡർ എന്ന നിലയിലുള്ള യാതൊരു അവകാശവും കൈമാറ്റം ചെയ്യുകയോ വിനിയോഗിക്കുകയോ ചെയ്യരുതെന്നുള്ള ഉത്തർപ്രദേശ് പോലീസിന്റെ നിർദ്ദേശമാണ് യെസ് ബാങ്കിന്റെ കൈവശമുള്ള ഓഹരികളുടെ വോട്ടിംഗ് അവകാശം മരവിപ്പിച്ചത്.

ഡെയ്‌ംലറിന്റെ എച്ച്‌പിസി വർക്ക്‌ലോഡുകൾ നോർവേയിലെ ഗ്രീൻ ഡാറ്റാ സെന്ററിലേക്ക് മാറ്റാൻ ഇൻഫോസിസ്

വാഹനങ്ങളും ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും രൂപകൽപ്പന ചെയ്യുന്ന ഡെയ്‌ംലറിന്റെ ഹൈ-പെർഫോമൻസ് കംപ്യൂട്ടിംഗ് (എച്ച്പിസി) വർക്ക് ലോഡ് യൂറോപ്പിലെ ഗ്രീൻ ഡാറ്റാ സെന്ററുകളിലൊന്നായ നോർവേയിലെ ലെഫ്ഡാൽ മൈൻ ഡാറ്റാസെന്ററിലേക്ക് മാറ്റാൻ ഇൻഫോസിസ് ലിമിറ്റഡ്. 2039-ഓടെ കാർബൺ ന്യൂട്രൽ ആകാനുള്ള ദൗത്യം കൈവരിക്കുന്നതിന് ഡെയ്‌ംലറിനെ പിന്തുണയ്ക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലായിരിക്കും ഇത്.

എൻസിഡി വഴി 1,000 കോടി രൂപ വരെ സമാഹരിക്കാൻ എഡൽവീസ് ഫിനാൻഷ്യൽ സർവീസസ്

1000 രൂപ മുഖവിലയുള്ള സുരക്ഷിതവും വീണ്ടെടുക്കാവുന്നതുമായ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) പബ്ലിക് ഇഷ്യൂ വഴി 500 കോടി രൂപ വരെ സമാഹരിക്കാൻ ഒരുങ്ങി എഡൽവീസ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. 200 കോടി രൂപയാണ് ഇഷ്യൂവിന്റെ അടിസ്ഥാന വലുപ്പം. ഓവർസബ്‌സ്‌ക്രിപ്‌ഷൻ 300 കോടി രൂപ വരെ നിലനിർത്താനുള്ള ഓപ്ഷനുമുണ്ട്.

ട്രെയിൻ ടിക്കറ്റിംഗ് സേവനങ്ങൾ നൽകാൻ ഐആർസിടിസിയുമായി പങ്കാളികളായി റെഡ് ബസ്

ഐആർസിടിസിയുമായി സഹകരിച്ച് “റെഡ്‌റെയിലിനു” കീഴിൽ റെയിൽവേ ടിക്കറ്റിംഗ് സേവനങ്ങൾ നൽകാൻ ഓൺലൈൻ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ റെഡ്ബസ്. തുടക്കത്തിൽ റെഡ് റെയിൽ സേവനത്തിന് ഫീസോ പേയ്‌മെന്റ് ഗേറ്റ്‌വേ നിരക്കുകളോ ഈടാക്കില്ല. ഐആർസിടിസിയുടെ എല്ലാ ട്രെയിൻ സേവനങ്ങളും ബുക്കിംഗിനായി റെഡ് ബസ് ആപ്പിലും ലഭ്യമാകും.

ഡിസംബറിലെ ഉൽപ്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തി മാരുതി സുസുക്കി

ആഗോളതലത്തിലെ സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം ഹരിയാനയിലെയും ഗുജറാത്തിലെയും നിർമ്മാണ യൂണിറ്റുകളിലെ ഡിസംബറിലെ വാഹന ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. മൊത്തം ഉൽപ്പാദനം സാധാരണ ഉൽപ്പാദനത്തിന്റെ 80-85 ശതമാനം വരെ മാത്രമായിരിക്കും. വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇലക്ട്രോണിക്‌സിനുള്ള വർദ്ധിക്കുന്ന ഡിമാൻഡുമാണ് രൂക്ഷമായ സെമികണ്ടക്ടർ ക്ഷാമത്തിന് കാരണം.

ഹിമാചൽ പ്രദേശിലെ റെയിൽ പദ്ധതിക്കായുള്ള ലേലത്തിൽ കുറഞ്ഞ ലേലക്കാരനായി ദിലീപ് ബിൽഡ്കോം

ഹിമാചൽ പ്രദേശിലെ റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് (ആർ‌വി‌എൻ‌എൽ) നടത്തിയ ലേലത്തിൽ ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡിനെ ഏറ്റവും കുറഞ്ഞ ലേലക്കാരനായി പ്രഖ്യാപിച്ചു. ബിലാസ്പൂർ ജില്ലയിലെ പുതിയ ഭാനുപാലി-ബിലാസ്പൂർ-ബേരി റെയിൽവേ ലൈനുകളുടെ ചരിവുകളുടെ സംരക്ഷണവും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്നതാണ് കരാർ. 636.94 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം.

എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകൾക്കായി സൂപ്പർ അലോയ് കാസ്റ്റിംഗുകൾ നിർമിക്കുന്നതിന് പിടിസിക്ക് അംഗീകാരം

പിടിസി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എയ്റോലോയ് ടെക്നോളജീസിന് എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകൾക്കായി ടൈറ്റാനിയം, നിക്കൽ സൂപ്പർ അലോയ് കാസ്റ്റിംഗുകൾ നിർമ്മിക്കുന്നതിനുള്ള അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ലഭിച്ചു. പ്രതിരോധ, എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകൾക്കായി തന്ത്രപ്രധാനമായ ഘടകങ്ങൾ നിർമിക്കുന്ന ഉത്തർപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയാണ് പിടിസി ഇൻഡസ്ട്രീസ്.

ഇരുമ്പ് ആയിരിന്റെ വില ടണ്ണിന് 750 രൂപയും പിഴ 200 രൂപയും കുറച്ച് എൻഎംഡിസി

ലംപ് അയിരിന്റെ വില ടണ്ണിന് 750 രൂപയും പിഴ 200 രൂപയും കുറച്ച് എൻഎംഡിസി ലിമിറ്റഡ്. ലംപ് അയിര് അല്ലെങ്കിൽ ഉയർന്ന ഗ്രേഡ് അയിരിന്റെ വില ടണ്ണിന് 5,200 രൂപയായി കമ്പനി പുതുക്കിയിട്ടുണ്ട്. ലംപ് അയിര് അല്ലെങ്കിൽ കുറഞ്ഞ ഗ്രേഡ് അയിരിന്റെ വില ടണ്ണിന് 4,560 രൂപയായിക്കിയിട്ടുണ്ട്. പുതുക്കിയ വില 2021 നവംബർ 30 മുതൽ പ്രാബല്യത്തിൽ വരും.

.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement