ഇന്നത്തെ വിപണി വിശകലനം
എച്ച്.ഡി.എഫ്.സി ഓഹരികളുടെ ലയനത്തെ തുടർന്ന് ശക്തമായ മുന്നേറ്റം നടത്തി എച്ച്.ഡി.എഫ്.സി ഓഹരികൾ.
എച്ച്.ഡി.എഫ്.സി ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തയെ തുടർന്ന് വലിയ ഗ്യാപ്പ് അപ്പിൽ 17816 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് തുടക്കത്തിൽ 300 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ചു. ശേഷം 226 പോയിന്റുകൾ താഴേക്ക് വീണ സൂചിക 1 മണിയോടെ മുന്നേറ്റം നടത്തി 18000 മറികടന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 382 പോയിന്റുകൾ/ 2.17 ശതമാനം മുകളിലായി 18053 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
700 പോയിന്റുകൾക്ക് മുകളിലായി 37861 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് 1000 പോയിന്റുകളുടെ മുന്നേറ്റം നടത്തി. പിന്നീട് ശാന്തമായ സൂചിക ഉച്ചയ്ക്ക് ശേഷം തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1486 പോയിന്റുകൾ/ 4 ശതമാനം മുകളിലായി 38635 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി ബാങ്ക്(+4%), നിഫ്റ്റി ഫിസെർവ്(+4.6%), നിഫ്റ്റി മെറ്റൽ(+2%) എന്നിവ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
HDFC Bank (+10%), HDFC (+9.2%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. എച്ച്.ഡി.എഫ്.സി- എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ ലയനം സംബന്ധിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
കമ്പനിയിലെ വിഹിതം വർദ്ധിപ്പിക്കാൻ മാതൃസ്ഥാപനമായ എച്ച്.ഡി.എഫ്.സി തീരുമാനിച്ചതിന് പിന്നാലെ HDFC Life (+3.9%) ഓഹരി നേട്ടത്തിൽ അടച്ചു.
Godrej Agrovet (+18.3%), Ujjivan Small Finance Bank (+10.7%), Railtel (+9.8%), GSFC (+9.4%), NCC (+9.3%) എന്നിവ നിഫ്റ്റി 500ൽ നിന്നും നേട്ടത്തിൽ അടച്ചു.
Adani Ports (+4.1%) ഓഹരി 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി. Adani Enterprises (+1%) ഓഹരി എക്കാലത്തെയും ഉയർന്ന നിലരേഖപ്പെടുത്തി.
ICICI Securities (+2.4%) ബൈ കോൾ നൽകിയതിന് പിന്നാലെ Kotak Bank (+3.3%) ഓഹരി നേട്ടത്തിൽ അടച്ചു.
മെറ്റൽ ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി. SAIL (+4.1%), Vedanta (+3.8%), National Aluminium (+3.2%), Jindal Steel (+3.1%) എന്നിവ മുന്നിട്ട് നിന്നു.
വിപണി മുന്നിലേക്ക്
എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ ഓഹരികളുടെ പിന്തുണയോടെ നിഫ്റ്റി മാസത്തെ ഉയർന്ന നില മറികടന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട ലയന വാർത്ത നിങ്ങൾ അറിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു. അല്ലാത്തപക്ഷം ലിങ്ക് സന്ദർശിക്കുക.
ലയനം എച്ച്.ഡി.എഫ്.സി എന്ന സ്ഥാപനത്തിന് ഏറെ പ്രയോജനം ചെയ്യും. അനേകം സംശയങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വിപണി ഇതിനെ പോസിറ്റീവായി എടുത്തിട്ടുള്ളതായി കാണാം.
ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യയുടെ മാർച്ചിലെ നിർമാണ പിഎംഐ എന്നത് 54.0 ആണ്. ഫെബ്രുവരിയിൽ ഇത് 54.9 ആയിരുന്നു.
ഇന്നത്തെ മുന്നേറ്റം വിപണിക്ക് ശക്തമായ പിന്തുണ നൽകുന്നു. നമ്മൾ പ്രതീക്ഷിച്ചത് പോലെ 200 ദിവസത്തെ മൂവിംഗ് ആവറേജ് മറികടന്നതോടെ സൂചിക ശക്തമായ നീക്കമാണ് കാഴ്ചവച്ചത്.
സൂചിക 18000ന് മുകളിൽ നിൽക്കുകയും എച്ച്.ഡി.എഫ്.സി ഓഹരികൾ ശാന്തമാകുകയും ചെയ്താൽ നിഫ്റ്റി നാളെ ദിശ ഇല്ലാതെ നില കൊണ്ടേക്കാം. എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 3 ശതമാനം മുകളിൽ മാത്രമാണ് സൂചിക ഇപ്പോഴുള്ളത്.
ഏറെയും ഓഹരികൾ ഇപ്പോ മുന്നേറ്റം നടത്താൻ ഒരുങ്ങുന്നതായി കാണാം. വിപണി വീണ്ടെടുക്കൽ നടത്തുന്നതിനാൽ തന്നെ ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

