ഗ്രാസിം ഇൻഡസ്ട്രീസിനോട് 8,334 കോടി രൂപ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്
2018-19 ലെ അസസ്മെന്റ് ഇയറിലെ ക്യാപിറ്റൽ ഗെയിൻ ടാക്സ് ആയി ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിനോട് 8,334 കോടി രൂപ ആവശ്യപ്പെട്ടിട്ട് ആദായ നികുതി വകുപ്പ്. ആദിത്യ ബിർള നുവോ, ആദിത്യ ബിർള ഫിനാൻഷ്യൽ സർവീസസ് എന്നിവയുമായുള്ള ജിഐഎല്ലിന്റെ ലയന പദ്ധതിയുടെ പശ്ചാത്തലത്തിലാണ് ഇത്. നികുതി നിയമങ്ങൾക്ക് വിരുദ്ധമായുള്ള ഇത്തരം നടപടികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജിഐഎല്ലും പ്രതികരിച്ചിട്ടുണ്ട്.
യുഎഇയിൽ എണ്ണ വ്യാപാരത്തിനായി അനുബന്ധ സ്ഥാപനത്തെ ഉൾപ്പെടുത്തി റിലയൻസ്
യുഎഇ അബുദാബിയിലെ ആഗോള വിപണിയിൽ അനുബന്ധ സ്ഥാപനമായ റിലയൻസ് ഇന്റർനാഷണൽ ലിമിറ്റഡുമായി സഹകരിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). ഇതിനായി റിലയൻസ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ 10 ലക്ഷം ഇക്വിറ്റി ഓഹരികളിൽ 7.42 കോടി രൂപ ആർഐഎൽ നിക്ഷേപിച്ചു. അസംസ്കൃത എണ്ണ, പെട്രോളിയം ഉൽപന്നങ്ങൾ, പെട്രോകെമിക്കൽസ്, കാർഷികോൽപന്നങ്ങൾ എന്നിവയുടെ വാണിജ്യത്തിനു വേണ്ടിയാണ് ആർഐഎൻഎൽ സ്ഥാപിക്കുന്നത്.
ഇൻവെസ്‌കോയുടെ ഇജിഎമ്മിനുള്ള ആവശ്യത്തിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് സീൽ
തങ്ങളുടെ ഏറ്റവും വലിയ ഓഹരിയുടമകളിലൊന്നായ ഇൻവെസ്കോയ്‌ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്ത് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (സീൽ). സീലിനെതിരെ ഇൻവെസ്കോ ഡവലപ്പിംഗ് മാർക്കറ്റ്സ് ഫണ്ടും ഒഎഫ്ഐ ഗ്ലോബൽ ചൈന ഫണ്ടും അയച്ച നോട്ടീസുകൾ നിയമവിരുദ്ധവും അസാധുവുമാണെന്ന് പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സീൽ കോടതിയെ സമീപിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 11 ന് സിഇഒയും എംഡിയുമായ പുനിത് ഗോയങ്കയെയും മറ്റ് രണ്ട് ഡയറക്ടർമാരെയും സീലിന്റെ ബോർഡിൽ നിന്ന് പുറത്താക്കാൻ എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗ് (ഇജിഎം) സീൽ വിളിച്ചിരുന്നു.
എൻഎആർസിഎല്ലിന്റെ 13.2% ഓഹരികൾ സ്വന്തമാക്കി ഇന്ത്യൻ ബാങ്ക്
മോശം ബാങ്കായ നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെ (NARCL) 13.27% ഓഹരികൾ സ്വന്തമാക്കി ഇന്ത്യൻ ബാങ്ക്. എൻഎആർസിഎല്ലിന്റെ 1.98 ലക്ഷം ഇക്വിറ്റി ഷെയറുകൾ 19.80 കോടിക്കാണ് ഇന്ത്യൻ ബാങ്ക് സ്വന്തമാക്കിയത്. 2021 ഡിസംബർ 31 ഓടെ 13.27% ഓഹരികളുടെ നിക്ഷേപം 9.90% ആയി കുറയും. അതേസമയം എൻഎആർസിഎല്ലിൽ നിന്നും 12% ഓഹരികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവർ ഓരോരുത്തരും സ്വന്തമാക്കിയിട്ടുണ്ട്.
എസ്‌ആർഇഐ ഗ്രൂപ്പിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ച് ബാങ്കുകൾ
സിഎൻബിസി-ടിവി 18-ൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം എസ്ആർഇഐ ഗ്രൂപ്പിനായി ദീവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷന്റേതു പോലെയുള്ള പ്രശ്നപരിഹാരം തേടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ച് യുആർഒ ബാങ്കിന്റെ നേതൃത്വത്തിലുള്ള വായ്പക്കാരുടെ കൂട്ടായ്മ. എസ്ആർഇഐ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്, എസ്ആർഇഐ എക്യുപ്മെന്റ് ഫിനാൻസ് എന്നിവയ്ക്കൊപ്പം ഈ കൂട്ടായ്മ 36,000 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
പെട്രോൾ, ഡീസൽ വില സർവ്വകാല റെക്കോർഡിൽ
രാജ്യത്തെ പെട്രോൾ ഡീസൽ വിലയിൽ റെക്കോർഡ് വർധന. പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയും വർധിപ്പിച്ചതോടെയാണ് ശനിയാഴ്ച ഇന്ധന വില സർവ്വകാല റെക്കോർഡിൽ എത്തിയത്. ഡൽഹിയിലെ പെട്രോൾ വില ഏറ്റവും ഉയർന്ന നിരക്കായ 102.14 രൂപയിലെത്തി. മുംബൈയിൽ 108.19 രൂപയാണ് പെട്രോൾ വില. ഇന്ധന കമ്പനികൾ കൂടുതൽ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കാൻ തുടങ്ങിയതോടെ അന്താരാഷ്ട്ര എണ്ണ വില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇതാണ് വില വർദ്ധനവിന് കാരണം.
സിഎൻജി, പിഎൻജി എന്നിവയുടെ വില വർധിപ്പിച്ച് ഇന്ദ്രപ്രസ്ഥ ഗ്യാസ്
കംപ്രസ്ഡ് നാച്വറൽ ഗ്യാസിന്റെ (സിഎൻജി) വില 5% വും പൈപ്പ്ഡ് നാച്വറൽ ഗ്യാസിന്റെ (പിഎൻജി) വില 7 %വുമായി വർധിപ്പിച്ച് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎൽ) . ഗാർഹിക പ്രകൃതിവാതക വിലയിൽ ഉണ്ടായ വർദ്ധനവാണ് ഇതിന് കാരണം. ഇതോടെ ഡൽഹിയിൽ ഗതാഗതത്തിന് ഉപയോഗിക്കുന്ന സിഎൻജി യുടെ വില കിലോയ്ക്ക് 2.28 രൂപ വർധിച്ച് 47.48 രൂപയായി, പാചകത്തിനായുള്ള പിഎൻജിയുടെ വില സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററിന് (എസ്സിഎം) 2.10 രൂപ വർധിച്ച് 33.01 രൂപയായി.
പിഴ വ്യവസ്ഥകളിൽ ഇളവ് വരുത്താൻ ടെലികോം ലൈസൻസ് മാനദണ്ഡങ്ങളിൽ ഭേദഗതി
ലൈസൻസ് ഫീസ് അടയ്ക്കുന്നതിന് കാലതാമസം നേരിടുന്നതിനാൽ പിഴ വ്യവസ്ഥകളിൽ ഇളവ് വരുത്തി ടെലികോം ലൈസൻസ് മാനദണ്ഡങ്ങൾ ഭേദഗതി ചെയ്ത് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് . ടെലികോം മേഖലയുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതാണ് പുതിയ നീക്കം. ഇതിലൂടെ കുടിശ്ശികകൾ അടയ്ക്കുന്നതിന് കാലതാമസം വരുത്തിയാൽ ഒരു വർഷത്തെ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് റേറ്റിനേക്കാൾ (എംസിഎൽആർ) 2% പലിശ ഡിഒടി ഈടാക്കും. നേരത്തെ ഇത് 4% ആയിരുന്നു.

