പ്രധാനതലക്കെട്ടുകൾ

Reliance Industries: യുഎഇയിൽ എണ്ണ വ്യാപാരത്തിനായി അനുബന്ധ സ്ഥാപനത്തെ ഉൾപ്പെടുത്തി കമ്പനി.

NTPC: എൻടിപിസി റിന്യൂവബിൾ എനർജ്ജി, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ, എൻടിപിസി വൈദ്യുതി വ്യാപാർ നിഗം ​​എന്നിവയുടെ ലിസ്റ്റംഗ് ഉൾപ്പെട്ടിരുന്ന 15000 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ച് കമ്പനി.

Coal India’s: സെപ്റ്റംബറിൽ കമ്പനിയുടെ കൽക്കരി ഉത്പാദനം 40.7 മില്യൺ ടണ്ണായി വർദ്ധിച്ചു. രാജ്യത്തെ വൈദ്യുത നിലയങ്ങൾ കൽക്കരി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ മുന്നേറ്റം.

Tech Mahindra: ഐടി കൺസൾട്ടൻസി സേവന ദാതാക്കളായ ബെറിസ് കൺസൾട്ടിംഗ് ജിഎംബിഎച്ചിനെ 60 കോടി രൂപയ്ക്ക്  ജർമ്മൻ ഉപസ്ഥാപനത്തിലൂടെ കമ്പനി സ്വന്തമാക്കും.

Avenue Supermarts: ഡിമാർട്ടിന്റെ ഓപ്പറേറ്ററായ കമ്പനിയുടെ ഏകീകൃത വരുമാനം സെപ്റ്റബറിൽ 46.6 ശതമാനം ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 7649.64 കോടി രൂപയായി.

BSE: ഇലക്ട്രോണിക്ക് ഗോൾഡ് റെസീപ്റ്റ്സ് തങ്ങളുടെ പ്ലാറ്റ്മോമിൽ അവതരിപ്പിക്കാൻ ഒരുങ്ങി കമ്പനി.

Jammu and Kashmir Bank: 2000 കോടി രൂപ സമാഹരിക്കുന്നതിനായി ബാങ്കിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു.

Indian Energy Exchange: സെപ്റ്റംബറിൽ പ്രതിവർഷ ഊർജ്ജ വിൽപ്പന 59 ശതമാനം വർദ്ധിച്ച് 8,997 മെഗാ യൂണിറ്റായി  രേഖപ്പെടുത്തി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17450 വരെ താഴേക്ക് വീണു. ഇവിടെ നിന്നും സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറിയ സൂചിക നൂറ് പോയിന്റുകൾക്ക് ഉള്ളിൽ തന്നെ ദിവസം മുഴുവൻ നിലകൊണ്ടു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി സൂചികയും ഇന്നലെ താഴേക്ക് വീണു. 37000ന് താഴക്ക് വീണ സൂചിക പിന്നീട് തിരികെ കയറി 37225 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റി 1.51 ശതമാനം മാത്രമാണ് ഇന്നലെ ലാഭത്തിൽ അടച്ചത്. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായി കാണപ്പെട്ടു.

പാശ്ചാത്യ വിപണികൾ വെള്ളിയാഴ്ച മുകളിലേക്ക് കയറിയത് ഈ ആഴ്ച പോസിറ്റീവാണെന്ന സൂചന നൽകുന്നു. യൂറോപ്യൻ വിപണികൾ  ഗ്യാപ്പ് ഡൗണിൽ തുറന്ന് ദിവസം മുഴുവൻ തിരികെ കയറിയെങ്കിലും നഷ്ടത്തിൽ അടച്ചു. യുഎസ് വിപണി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു. 

ഏഷ്യൻ വിപണികൾ  പ്രതീക്ഷിച്ച നീക്കമല്ല കാഴ്ചവക്കുന്നത്. ചൈനയിൽ എവർഗ്രാണ്ടിന് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തി. ഹോങ്കോംഗ് 2 ശതമാനം നഷ്ടത്തിലാണുള്ളത്. ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണുള്ളത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സും നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 17565-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ടു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.



17,515, 17,440, 17,380 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,560, 17,590, 17,630, 17,740 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,000, 36,880, 36500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37500, 37800, 38000  എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 

17700, 18000 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500, 17400 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 0.7 ആണ്. ഇത് വിപണി അത്ര ശക്തമല്ലെന്ന സൂചന നൽകുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 37000ൽ ഉയർന്ന പുട്ട് ഒഐയും കാണാം. പിസിആർ 0.7 ആണ്,  ഇതും വിപണി അത്ര ശക്തമല്ലെന്ന സൂചന നൽകുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 131 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 613 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ദിവസങ്ങളായി ഓഹരികൾ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ വെള്ളിയാഴ്ച ഇത് നിന്നതായി കാണാം. വെള്ളിയാഴ്ച ഒരു ദിവസത്തേക്ക് മാത്രം എഫ്.ഐഐഎസ്  ഓഹരികൾ വാങ്ങിയതാണോ, മറിച്ച് ഓഹരികൾ വാങ്ങി കൂട്ടാൻ ആരംഭിച്ചതാണോ എന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ ഇന്നത്തെ അവരുടെ നീക്കം ശ്രദ്ധിക്കേണ്ടതുണ്ട്.

വിക്സ് 17ലേക്ക് കുറഞ്ഞിട്ടുണ്ട്. ഒരാഴ്ച കൊണ്ട് 13ൽ നിന്നും 19ലേക്കാണ് വിക്സ് എത്തപ്പെട്ടത്. ശ്രദ്ധിക്കുക.

നിഫ്റ്റി ഫ്ലാറ്റായി വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 17500, 17600 എന്നിവ മറികടക്കുമൊ എന്ന് ശ്രദ്ധിക്കുക. ആഴ്ച മുഴുവൻ ഈ നില ശ്രദ്ധിക്കാവുന്നതാണ്. ആഗോള തലത്തിലെ വാർത്തകൾ എല്ലാം തന്നെ വിപണിക്ക് ശുഭസൂചന നൽകുന്നു. ഇത് വിപണി തിരികെ കയറുമെന്ന പ്രതീക്ഷ ഉയർത്തുന്നു.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement