ഏപ്രിൽ 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്

വാണിജ്യ വാഹനങ്ങളുടെ വില 2 മുതൽ2.5% വരെ വർധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. സ്റ്റീൽ, അലുമിനിയം, മറ്റ് അസംസ്‌കൃത വസ്തുക്കൾ എന്നിവയുടെ വിലയിലുണ്ടായ വർധനവാണ് വില വർധനയ്ക്ക് കാരണം. അതേസമയം ഉയർന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായെങ്കിലും നികത്താൻ ഏപ്രിൽ 1 മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ അതിന്റെ മുഴുവൻ ശ്രേണിയുടെയും വിലകൾ മുതൽ 3% വരെ വർദ്ധിപ്പിക്കും.

ഗോൾഡൻ ഹാർവെസ്റ്റിനൊപ്പം ജെവിയുടെ 10% ഓഹരികൾ ഏറ്റടുക്കാൻ ജൂബിലന്റ് ഫുഡ് വർക്ക്സ്

തങ്ങളുടെ സംയുക്ത സംരംഭമായ ജൂബിലന്റ് ഗോൾഡൻ ഹാർവെസ്റ്റ് ലിമിറ്റഡിന്റെ (ജെജിഎച്ച്എൽ) ശേഷിക്കുന്ന 10% ഓഹരികൾ ഗോൾഡൻ ഹാർവെസ്റ്റിൽ നിന്ന് ഏറ്റെടുക്കാൻ ജൂബിലന്റ് ഫുഡ് വർക്ക്സ് ലിമിറ്റഡിന്റെ (ജെഎഫ്എൽ). ഏറ്റെടുക്കലിനുശേഷം ജെഎഫ്എൽന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി ജെജിഎച്ച്എൽ മാറും. ബംഗ്ലാദേശിൽ ഡൊമിനോസ് പിസയുടെ ഔട്ട്‌ലെറ്റുകൾ ജെജിഎച്ച്എലിനുണ്ട്.

ഇൻഡോകോ റെമഡീസിന്റെ ലോക്കാസമൈഡ് ടാബ്‌ലെറ്റിന് യുഎസ്എഫ്ഡിഎ അനുമതി

ലോക്കാസമൈഡ് ഗുളികകൾക്കായി ഇൻഡോകോ റെമഡീസ് ലിമിറ്റഡിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും അനുമതി ലഭിച്ചു. ഐക്യുവിഐഎ 2022 ജനുവരി ഡാറ്റ പ്രകാരം മരുന്നിന്റെ ജനറിക് പതിപ്പ് 1.7 ബില്യൺ വാർഷിക വിൽപ്പന (12,933 കോടി രൂപ) കമ്പനി നേടിയിട്ടുണ്ട്.

ഇൻഡസ്ട്രിയൽ എഐയിൽ എം ടെക് ആരംഭിക്കാൻ ഐഐടി മദ്രാസുമായി സഹകരിച്ച് ടിസിഎസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസുമായി (ഐഐടി-എം) സഹകരിച്ച് ഇൻഡസ്ട്രിയൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോക്തൃ-അധിഷ്‌ഠിത പ്രോഗ്രാം ആരംഭിക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). വ്യാവസായിക പ്രശ്‌നങ്ങളിലെ എഐയുടെ ഉപയോഗം വഴി കോർപ്പറേറ്റ് ജീവനക്കാരുടെ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുകയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. ടിസിഎസുമായി കൂടിയാലോചിച്ച് ഐഐടി-എം 18 മാസത്തെ കോഴ്‌സ് വെർച്വൽ ക്ലാസുകൾ വാഗ്ദാനം ചെയ്യും.

സീലിന്റെ നിരോധനത്തിനെതിരെയുള്ള ഇൻവെസ്‌കോയുടെ അപ്പീൽ അംഗീകരിച്ച് ബോംബെ ഹൈക്കോടതി

സീലിന്റെ സിഇഒ പുനിത് ഗോയങ്കയെ നീക്കം ചെയ്യുന്നതിന് അസാധാരണ പൊതുയോഗം (ഇജിഎം) നടത്തുന്നതിനെതിരെ ഇടക്കാല വിലക്ക് അനുവദിച്ച സിംഗിൾ ജഡ്ജി ഉത്തരവിനെതിരെ ഇൻവെസ്കോ ഡെവലപ്പിംഗ് മാർക്കറ്റ്സ് ഫണ്ട് (ഐഡിഎംഎഫ്) സമർപ്പിച്ച അപ്പീൽ ബോംബെ ഹൈക്കോടതി അനുവദിച്ചു. 2021 ഒക്ടോബറിലെ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ (സീൽ) ഏറ്റവും വലിയ ഓഹരി ഉടമയാണ് ഐഡിഎംഎഫ്.


പെറ്റ് കെയർ വ്യവസായത്തിലേക്ക് ചുവടു വച്ച് ഹെസ്റ്റർ ബയോസയൻസസ്

2022 ഏപ്രിലോടെ അതിവേഗം വളരുന്ന പെറ്റ് കെയർ വ്യവസായത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ഹെസ്റ്റർ ബയോസയൻസസ് ലിമിറ്റഡ് (എച്ച്ബിഎൽ). ഡെർമറ്റോളജി, ന്യൂട്രീഷൻ, ഗ്രൂമിംഗ്, സ്പെഷ്യാലിറ്റി ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കമ്പനിയുടെ പ്രാരംഭ പെറ്റ് കെയർ പോർട്ട്‌ഫോളിയോ. വളർത്തുമൃഗങ്ങളുടെ ബയോളജിക്കൽ, ഡയഗ്നോസ്റ്റിക്സ് വഴി ഇത് വിപുലീകരിക്കാനും എച്ച്ബിഎൽ പദ്ധതിയിടുന്നു. ലോകമെമ്പാടും അതിവേഗം വളരുന്ന പെറ്റ് കെയർ മാർക്കറ്റ് ഇന്ത്യയ്ക്കുണ്ട്. ഇത് 2022ൽ 14% വളർച്ച കൈവരിച്ചിരിക്കുകയാണ്. ഒരു മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള വാക്സിൻ നിർമ്മാതാവാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്ബിഎൽ.

ജർമ്മൻ ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനമായ ഓഡിറ്റിയെ ഇൻഫോസിസ് 50 മില്യൺ യൂറോയ്ക്ക് ഏറ്റെടുക്കുന്നു

ജർമ്മനി ആസ്ഥാനമായുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയായ ഓഡിറ്റിയെ 50 മില്യൺ യൂറോയുടെ ഏറ്റെടുക്കാൻ കരാർ പ്രഖ്യാപിച്ച് ഇൻഫോസിസ് ലിമിറ്റഡ്. വരുമാനം, മാനേജ്‌മെന്റ് ഇൻസെന്റീവുകൾ, ബോണസ് എന്നിവ ഈ തുകയിൽ ഉൾപ്പെടുന്നു. സ്റ്റട്ട്ഗാർട്ട്, ബെർലിൻ, കൊളോൺ, ബെൽഗ്രേഡ്, ഷാങ്ഹായ്, തായ്പേയ് എന്നിവിടങ്ങളിൽ 300 ലധികം ഡിജിറ്റൽ വിദഗ്ധർ ഓഡിറ്റിക്കുണ്ട്. ഏറ്റെടുക്കൽ ഇൻഫോസിസിന്റെ ക്രിയേറ്റീവ്, ബ്രാൻഡിംഗ്, ഡിസൈൻ കഴിവുകൾ എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും.

ബ്ലൂസ്മാർട്ടിന് 500 ഇവികൾ പാട്ടത്തിന് നൽകാൻ ഒരുങ്ങി എം ആൻഡ് എം ഫിനാൻഷ്യലിന്റെ ക്വിക്ലിസ്

ഇലക്ട്രിക് വെഹിക്കിൾ (ഇവി) റൈഡ്-ഹെയ്‌ലിംഗ് സ്റ്റാർട്ടപ്പായ ബ്ലൂസ്മാർട്ട് മൊബിലിറ്റിയുമായി സഹകരിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ വെഹിക്കിൾ ലീസിംഗ് ആൻഡ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാറ്റ്‌ഫോമായ ക്വിക്ലിസ്. പങ്കാളിത്തത്തിന്റെ ഭാഗമായി ബ്ലൂസ്മാർട്ടിന്റെ ഫ്ലീറ്റിന് 500 ഇവികൾ വരെ ക്വിക്ലിസ് പാട്ടത്തിന് നൽകും. ഇവികൾ ഡൽഹി-എൻസിആർ മേഖലയിൽ വിന്യസിക്കുകയും ബ്ലൂസ്മാർട്ടിന്റെ ഓൾ-ഇലക്‌ട്രിക് റൈഡ്-ഹെയിലിംഗ് സേവനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യും.

ഇന്റർനാഷണൽ ഗൗർമെറ്റ് കാർഡ് പുറത്തിറക്കാൻ നേച്ചേഴ്‌സ് ബാസ്‌ക്കറ്റുമായി സഹകരിച്ച് എസ്ബിഐ കാർഡ്

നേച്ചേഴ്‌സ് ബാസ്ക്കറ്റ് എസ്ബിഐ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കാൻ നേച്ചേഴ്‌സ് ബാസ്‌ക്കറ്റുമായി സഹകരിച്ച് എസ്ബിഐ കാർഡ്സ് ആൻഡ് പേമെന്റ് സർവ്വീസസ് ലിമിറ്റഡ്. പ്രീമിയം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കാർഡ് നിറവേറ്റും. കാർഡ് ഉടമകൾക്ക് നേച്ചേഴ്‌സ് ബാസ്‌ക്കറ്റ് സ്റ്റോറുകളിലെയും അന്തർദേശീയ യാത്ര, ഡൈനിംഗ്, വിനോദം തുടങ്ങിയ മറ്റ് പ്രധാന വിഭാഗങ്ങളിലെയും ചെലവിൽ നിന്ന് പരമാവധി മൂല്യം നേടാനാകും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement