കൊവിഡ് രണ്ടാം തരംഗം അലയടിച്ചത് മുതൽ ഇന്ത്യാ മഹാരാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആരോഗ്യ  സംവിധാനങ്ങൾ താളം തെറ്റുകയും പ്രതിരോധ കുത്തിവയ്പ്പിന്റെ അളവ് തീരെ കുറയുകയുമാണ്. രാജ്യത്തിന്റെ വിധിവ ഭാഗങ്ങളിലായി കർശന നയന്ത്രണങ്ങളും ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുള്ളതിനാൽ തന്നെ ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. രാജ്യത്തിന്റെ മൊത്തത്തിലുള്ള  സ്ഥിതി വളരെ മോശമാണ്.

എന്നാൽ സമ്പാത്തിക സ്ഥിതിയിലെ മാറ്റങ്ങൾ ഒന്നും തന്നെ വിപണിയെ ബാധിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാൻ. വിപണിയിൽ അനിശ്ചിതത്വം നിലനിന്നപ്പോഴും ഓരോ ആഴ്ചയും നിഫ്റ്റി ശക്തമായ നേട്ടം കെെവരിക്കുന്നതായി കാണാനായി. ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന് ഭീഷണിയായി നൽക്കുന്നത് എന്തെല്ലാമാണെന്നാണ് ഈ ലേഖനത്തിലൂടെ ഞങ്ങൾ വിശകലനം ചെയ്യുന്നത്. ഇതിനൊപ്പം കൊവിഡ് രണ്ടാം തരംഗത്തിലും വിപണിയെ താഴേക്ക് വീഴാതെ കെെപിടിച്ച് നിർത്തിയ കാരണങ്ങൾ എന്തെല്ലാമാണെന്നും മാർക്കറ്റ്ഫീഡ് പരിശോധിക്കുന്നു. 

ഇന്ത്യയിലെ കൊവിഡ് വകഭേദം

ഇന്ത്യയിലെ കൊവിഡ് വകഭേദം കൂടുതല്‍ വ്യാപകമായി പടരുന്നതാണെന്നും ഇത്  ആഗോള ഉത്കണ്ഠയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ബി.1.617 എന്ന ഇന്ത്യൻ വകഭേദം സാധാരണ വൈറസുകളെക്കാള്‍ അപകടകരവും, രോഗവ്യാപനശേഷി കൂടിയതുമാണ്. ഇതാണ് ഇന്ത്യയിലെ രണ്ടാം കൊവിഡ് തരംഗത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടന കരുതുന്നു. വെെറസിന്റെ ഈ വകഭേദം ആർ.ടി-പിസിആർ ടെസ്റ്റിലൂടെ കണ്ടെത്താനാകില്ലെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഇതിനെതിരെ നിലവിലുള്ള വാക്സിനുകൾ ഫലപ്രദമാണെന്നതിന് യാതൊരു തെളിവുമില്ല.

എന്നിരുന്നാലും വാക്സിൻ എടുക്കുന്നതിലൂടെ ആളുകളുടെ പ്രതിരോധ ശേഷി വർദ്ധിക്കുകയും ഇതിലൂടെ രോഗം ബാധിച്ചാലും ആശുപത്രിയിൽ ചികിത്സ തേടേണ്ട ആവശ്യമുണ്ടാവുകയുമില്ല. അതിനാൽ തന്നെ എല്ലാവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കാൻ ശ്രമിക്കുക.

രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം എന്നത് 3 ലക്ഷത്തിന് മുകളിലാണ്. റിപ്പോർട്ടുകൾ പ്രകാരം മൊത്തം ജനസംഖ്യയുടെ 2.52 ശതമാനം പേർക്ക് മാത്രം വാക്സിൻ നൽകാനാണ് ഇന്ത്യയ്ക്ക് ഇത് വരെ സാധിച്ചിട്ടുള്ളത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭാഗികമായും മൊത്തമായും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. 

സാമ്പത്തിക സൂചിക

കൊവിഡ്  രണ്ടാം തരംഗത്തിന് മുമ്പായി ഇന്ത്യ ശക്തമായ സാമ്പത്തിക വീണ്ടെടുക്കലിന്റെ പാതയിലായിരുന്നു. എന്നാൽ രോഗം വ്യാപിച്ചതോടെ സാമ്പത്തിക സ്ഥിതി വീണ്ടും പ്രതിസന്ധിയിലായി. മുമ്പത്തെ പോലെ രാജ്യവ്യാപകമായി കേന്ദ്ര സർക്കാർ  ലോക്ക്ഡൗൺ ഏർപ്പെടുത്തിയിലെങ്കിലും രാജ്യത്തിന്റെ 98 ശതമാനം സ്ഥലങ്ങളും കർശന നിയന്ത്രണത്തിലാണ്. ബിസിനസുകൾ എല്ലാം തന്നെ അടച്ചിടേണ്ടി വന്നു. അവശ്യ സേവനങ്ങളിലേക്ക് മാത്രം പ്രവർത്തനങ്ങൾ ഒതുങ്ങി. കോർപ്പറേറ്റ് കമ്പനികൾ എല്ലാം തന്നെ തങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചു കൊണ്ട് ഓക്സിജൻ നിർമാണത്തിലേക്ക് തിരിഞ്ഞു. നിരവധി കമ്പികൾ പ്രവർത്തനം നിർത്തിവച്ചു.

റേറ്റിംഗ് ഏജൻസിയായ മൂഡിയുടെ 2021-22 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി‌ഡി‌പി പ്രവചനം 13.21 ശതമാനമായിരുന്നത് മെയ് 10ന് 9.3 ശതമാനമായി കുറച്ചു. രണ്ടാം കൊവിഡ് തരംഗം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്നും ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സാമ്പത്തികമായി ബന്ധപ്പെട്ട  ചില പോസിറ്റീവ് വാർത്തകളും വരുന്നുണ്ട്. ഏപ്രിലിൽ വളരെ ഉയർന്ന ജി.എസ്.ടി വരുമാനമാണ് രേഖപ്പെടുത്തിയത്. നിർമാണ പി.എം.ഐയും 55.5 ആയി നിന്നു. അതേസമയം മാർച്ചിനെ അപേക്ഷിച്ച് മൊത്തം ആഭ്യന്തര വിൽപ്പന 30 ശതമാനമായി കുറഞ്ഞു. ലോക്ക്ഡൗണിനെ തുടർന്ന് മെയ്യിൽ ഇത് വീണ്ടും കുറഞ്ഞേക്കും.

നാലാം പാദഫലങ്ങളും ഉയർന്ന പ്രതീക്ഷയും

ലോക്ക്ഡൗൺ  സാമ്പത്തിക പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുവെങ്കിലും വിപണി ഏറെ പ്രതീക്ഷയിൽ തന്നെയാണ് തുടരുന്നത്. നിഫ്റ്റി തുടർച്ചയായ നാല് ദിവസം (മെയ് 5 മുതൽ 10 വരെ)  ശക്തമായ നേട്ടം കെെവരിച്ചതായി കാണാൻ സാധിച്ചു. ഇതിനുള്ള പ്രധാന കാരണമെന്നത് ശക്തമായ നാലാം പാദഫലങ്ങളാണ്. പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങളാണ് മിക്ക ബ്ലൂ ചിപ്പ് കമ്പനികളും കാഴ്ചവച്ചത്. വരും പാദങ്ങളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന് ചില കമ്പനികൾ പറയുന്നു. ഇന്ത്യയിലെ നിക്ഷേപകർ കൊവിഡ് പ്രതിസന്ധി മറികടന്ന് കൊണ്ട് നിക്ഷേപിക്കുന്നതാണ് കാണുന്നത്. അടിസ്ഥാനപരമായി ശക്തമായ കമ്പനികൾ എല്ലാം തന്നെ നാലാം പാദഫലങ്ങൾ വരുന്നതിന് മുമ്പായി കത്തിക്കയറുന്നത് നമ്മൾ കണ്ടിരുന്നു.

സ്റ്റീൽ, കോപ്പർ തുടങ്ങിയ കമ്മോഡിറ്റികളുടെ വിലയും ആവശ്യകത വർദ്ധിക്കുന്നത് അനുസരിച്ച് ഉയർന്നിരുന്നു. ഭാവിയിലെ നേട്ടം മുന്നിൽ കണ്ട് മെറ്റൽ ഓഹരികളിലേക്ക് നിക്ഷേപകർ വളരെ വലിയ തുകയാണ് നിക്ഷേപിച്ചത്. ഇക്കാരണത്താലാണ് നിഫ്റ്റി മെറ്റൽ സൂചികയും ഓഹരികളും കത്തിക്കയറി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തിയത്. 

ആർബിഐയുടെ പിന്തുണ

കൊവിഡ് പ്രതിസന്ധിയിൽ വിറങ്ങലിച്ച് നിന്ന വിപണിയെ കെെപിടിച്ച് ഉയർത്തുന്നതായിരുന്നു മെയ് 5ാം തീയതി നടന്ന ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്റെ പത്രസമ്മേളനം. ആരോഗ്യ മേഖലയ്ക്കും, മറ്റു ചെറുകിട വ്യവസായങ്ങൾക്കുമായി 50000 കോടി രൂപയുടെ വായ്പ്പാ സഹായമാണ് ആർബിഐ പ്രഖ്യാപിച്ചത്. അത്യാവശ്യ മേഖലകളിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനാണ് റിസർവ് ബാങ്ക് ഇത് ചെയ്തത്. വാക്‌സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ കുറഞ്ഞ പലിശ നിരക്കിലൂടെ ബാങ്കുകൾക്ക് കഴിയും.

റിസർവ് ബാങ്കിന്റെ റെസല്യൂഷൻ ഫ്രെയിംവർക്ക് 1.0 പ്രകാരം വായ്പകൾക്കുള്ള മൊറട്ടോറിയം കാലയളവ് രണ്ട് വർഷം വരെ പരിഷ്കരിക്കാനും ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അനുവദിച്ചു. ഇത് നിഷ്‌ക്രിയ ആസ്തികളെ തത്ക്കാലികമായി ബാലൻസ് ഷീറ്റുകളിൽ നിന്ന് അകറ്റി നിർത്താൻ വായ്പക്കാരെ സഹായിക്കും.

ഓഹരികൾ വാങ്ങികൂട്ടി ആഭ്യന്തര നിക്ഷേ സ്ഥാപനങ്ങൾ

കഴിഞ്ഞ മാസം മുതൽ തന്നെ ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പണം പിൻവലിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ചുള്ള ആശങ്കയാണ് ഇതിന് കാരണം. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി നിരവധി സംസ്ഥാനങ്ങൾ ഇതിനോട് അകം തന്നെ ലോക്ക് ഡൗണിലേക്ക് നീങ്ങുകയും ഇത് മൊത്തം സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുകയും ചെയ്തു. അനേകം വിദഗ്ധർ സ്ഥിതി രൂക്ഷമാണെന്ന  മുന്നറിയിപ്പ് നൽകി. ഇതേതുടർന്നാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ  ഓഹരി വിൽപ്പന ശക്തമായി തുടർന്ന് കൊണ്ടിരിക്കുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നിരന്തരമായി ഓഹരികൾ വിറ്റു കൊണ്ടിരുന്നിട്ടും നിഫ്റ്റിയെ അത് ഒന്നും ബാധിച്ചില്ലെന്ന് തന്നെ പറയാം. കാരണം എഫ്.ഐ.ഐ.എസ് ഒരു പക്ഷത്ത് ഓഹരികൾ വിറ്റുകൊണ്ടിരുന്നപ്പോൾ ഡി.ഐ.ഐ.എസ് (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ) മറ്റൊരു പക്ഷത്ത് ഓഹരികൾ വാങ്ങി കൊണ്ടിരുന്നു. എഫ്.ഐ.ഐ.എസ് 12039.43 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ഡി.ഐ.ഐ.എസ് 11,359.88 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. ഇതോടെ വിപണി ഒരു ടെെറ്റ് റേഞ്ചിലാണ് കാണപ്പെട്ടത്. 

നിഗമനം

ഇന്ത്യയിലെ കൊവിഡ് വകഭേദം എല്ലാ സാമ്പത്തിക മേഖലയ്ക്കും ഭീഷണി ആയിരിക്കുകയാണ്. പ്രതിദിന കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്നതായി കാണാം. ഉയർന്ന  പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിലെ ലോക്ക് ഡൗൺ നീട്ടണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വളരെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത് വരും മാസങ്ങളിൽ സാഹചര്യം കൂടുതൽ മോശമായേക്കാം.

അനിശ്ചിതത്വം എന്നത് വിപണി ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യമാണ്. നിഫ്റ്റി 15000ൽ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നു. ഇന്ത്യയിലെ കൊവിഡ് കേസുകൾ കുറഞ്ഞാൽ മാത്രമെ നിഫ്റ്റിക്ക് മേലുള്ള നിക്ഷേപകരുടെ  ആത്മവിശ്വാസം വർദ്ധിക്കുകയുള്ളു. പ്രതിരോധ കുത്തിവയ്പ്പ് വർദ്ധിച്ചാൽ മാത്രമെ ബിസിനസുകളും വ്യവസായ സ്ഥാപനങ്ങളും മറ്റും വീണ്ടും തുറന്ന് പ്രവർത്തിക്കാനാകു. ആർ.ബി.ഐ നടപ്പാക്കുന്ന പദ്ധതികൾ ഫലപ്രദമാകുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ലാഭമെടുപ്പ് നടത്താൻ തുടങ്ങുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യൻ വിപണി ഇടിയുന്നത് കാണാം.

വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. അതിന് ശേഷം മാത്രം കാര്യങ്ങൾ മനസിലാക്കി കൊണ്ട്  സുരക്ഷിതമായ ട്രേഡ് എടുക്കാൻ ശ്രമിക്കുക. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement