വിപണിയിലെ എല്ലാ മേഖലകളിലും ഇന്ന് വിൽപ്പന സമ്മർദ്ദം അനുഭവപെട്ടു.

നേരിയ ഗ്യാപ്പ് ഡൗണിൽ 14,824 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വീഴാൻ തുടങ്ങി. 14800 എന്ന നിർണായക സപ്പോർട്ട് ആദ്യ 5 മിനിറ്റിൽ തന്നെ തകർക്കപ്പെട്ടു. ശേഷം താഴേക്ക് വീണ സൂചിക 2 മണിക്കൂറുകൾ കൊണ്ട് 130 പോയിന്റുകളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ സൂചിക തിരികെ കയറാൻ ശ്രമം നടത്തി.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 154 പോയിന്റുകൾ/ 1.04 ശതമാനം താഴെയായി 14696  എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.

32720 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക്  നിഫ്റ്റി നിഫ്റ്റിക്ക് സമാനമായി തന്നെ നീങ്ങി. താഴേക്ക് വീണ സൂചികയെ കെെപിടിച്ച് ഉയർത്താൻ HDFC, SBI എന്നീ ബാങ്കുകൾ ശ്രമം നടത്തി. ഇതേതുടർന്ന് മുകളിലേക്ക് കയറിയ സൂചിക അവസാന മണിക്കൂറുകളിൽ താഴേക്ക് വീണു.

തുടർന്ന്
 കഴിഞ്ഞ ദിവസത്തേക്കാൾ 419 പോയിന്റ്/ 1.28 ശതമാനം  താഴെയായി 32452 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.   

എലാ സൂചികകളും ഇന്ന് കയറിയിറങ്ങി മിക്സിഡായിട്ടാണ്  വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പി.എസ്.യു ബാങ്ക്സ്  3.24 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി മെറ്റൽ  2.97 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 1.28 ശതമാനവും ഫിൻ നിഫ്റ്റി 1.23 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന്  നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

കാനഡ പെൻഷൻ പ്ലാൻ ഇൻവസ്റ്റ്മെന്റ് ബോർഡും രാകേഷ് ജുൻജുൻവാലയുടെ  റെയർ  എന്റർപ്രൈസസും കമ്പനിയുടെ അനിമൽ ഹെൽത്ത് കെയർ ബിസിനസിലെ നിക്ഷേപകരായതിന് പിന്നാലെ Cadila HC ഇന്ന് 2.7 ശതമാനം നേട്ടം കെെവരിച്ചു. 2,921 കോടി രൂപയാണ്  Zydus Animal Health ഡീലിന്റെ ആകെ തുക. 

മാർച്ചിനെ അപേക്ഷിച്ച്  ഏപ്രിലിൽ  വാണിജ്യ വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന 23.7 ശതമാനം ഇടിഞ്ഞ് 51,436 യൂണിറ്റായി. പാസഞ്ചർ വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന മുൻ  മാസത്തെ അപേക്ഷിച്ച്  25.3 ശതമാനം ഇടിഞ്ഞ് 2.08 ലക്ഷം യൂണിറ്റായി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ നിർമാതാക്കളാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

മറ്റു വാഹനങ്ങളുടെ വിൽപ്പന ഇടിഞ്ഞപ്പോൾ ട്രാക്ടർ വിൽപ്പന 16 ശതമാനം വർദ്ധിച്ചു. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് വാഹന വിൽപ്പന കുറയുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു.



നാലാം പാദത്തിൽ Airtel Africa-യുടെ അറ്റാദായം 38.9 ശതമാനം വർദ്ധിച്ച് 969 കോടി രൂപയായി. മുൻ പാദത്തിൽ ഇത് 697 കോടി രൂപയായിരുന്നു.

ഇരുമ്പയിരിന്റെ വില ടണ്ണിന് 700 രൂപയും ടണ്ണിന് മേലുള്ള പിഴ 1500 രൂപയുമായി NMDC വർദ്ധിപ്പിച്ചു. ഓഹരി ഇന്ന് 7 ശതമാനം ഇൻട്രാഡേ  നേട്ടം കെെവരിച്ചെങ്കിലും നിഫ്റ്റിക്ക് ഒപ്പം താഴേക്ക് വീണ ഓഹരി 3 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

10 ശതമാനത്തിന് മുകളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്കുള്ള രാജ്യത്തെ എല്ലാ ജില്ലകളും 6 മുതൽ 8 ആഴ്ചവരെ അടച്ചിടണമെന്ന് ഐ.സി.ഐം.ആ മേധാവി പറഞ്ഞു.

ഇലക്ട്രിക് വാഹന മേഖലയ്ക്ക് ഊർജം പകർന്ന് കേന്ദ്ര മന്ത്രിസഭാ യോഗം. ഇവി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള  ബാറ്ററി സംഭരണ ​ വസ്തുക്കൾക്കായുള്ള പി‌എൽ‌ഐ പദ്ധതിയാണ് പ്രഖ്യാപിച്ചത്. Amara Raja Batteries 2 ശതമാനവും, Tata Chemicals 3.6  ശതമാനവും Exide 0.13 ശതമാനവും നേട്ടം കെെവരിച്ചു.



നാലാം പാദത്തിൽ Voltas-ന്റെ പ്രതിവർഷ അറ്റാദായം 49 ശതമാനം വർദ്ധിച്ച് 238 കോടി രൂപയായി. ലാഭമെടുപ്പിനെ തുടർന്ന് ഓഹരി ഇന്ന് 3.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇന്നലെ ഇത് 3.8 ശതമാനം മുകളിലായിരുന്നു. 

ഭാരത് ബയോടെക്, പനേഷ്യ എന്നീ കമ്പനികളോട് ചേർന്ന് പ്രവർത്തിച്ചു കൊണ്ട് കോവാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപെട്ടതിന് പിന്നാലെ Panacea Biotech ഓഹരി ഇന്ന് 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 40 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കെെവരിച്ചത്.

നാലാം പാദത്തിൽ Asian Paints-ന്റെ പ്രതിവർഷ അറ്റാദായം 84 ശതമാനം വർദ്ധിച്ച് 850 കോടി രൂപയായി. എന്നാൽ മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31 ശതമാനം ഇടിഞ്ഞു. ഫലങ്ങൾ പ്രതീക്ഷകൾക്ക് താഴെയായിരുന്നു. ഓഹരി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. 

ഫെബ്രുവരിയിൽ Vodafone Idea 6.5 ലക്ഷം വരിക്കാരെ സ്വന്തമാക്കി. 15 മാസങ്ങൾക്ക് ഉള്ളിൽ ആദ്യമായാണ് കമ്പനി പുതുതായി വരിക്കാരെ ചേർക്കുന്നത്. ഓഹരി ഇന്ന് 8.6 ശതമാനം നേട്ടം കെെവരിച്ചു.

മികച്ച ഫലപ്രഖ്യാപനത്തെ തുടർന്ന് ഇന്നലെ അടയ്ക്കപെട്ട വിലയിൽ നിന്നും സീമെൻസ് ഓഹരി ഇന്ന് 10 ശതമാനം മുന്നേറ്റം കാഴ്ചവച്ചു. എന്നാൽ പിന്നീട് ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് ഓഹരി 2.8 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നാലാം പാദത്തിൽ Godrej Consumer Products-ന്റെ പ്രതിവർഷ അറ്റാദായം 59.13 ശതമാനം വർദ്ധിച്ച് 365.84 കോടി രൂപയായതിന്  പിന്നാലെ ഓഹരി ഇന്ന് 21 ശതമാനം ഉയർന്നു. അതേസമയം  സുധീർ സീതാപതി കമ്പനിയുടെ പുതിയ എംഡിയായി സ്ഥാനമേറ്റു.



നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഇന്ന് 3.2 ശതമാനവും  PNB, Union Bank, Uco Bank, Central Bank എന്നിവ 5 ശതമാനത്തിന് മുകളിലും നേട്ടം കെെവരിച്ചു. സൂചികയിലുള്ള എല്ലാ ഓഹരികളും ഇന്ന്  ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മൺസൂൺ കാലം അടുത്തതിന് പിന്നാലെ വളം ഓഹരികളായ NFL 9 ശതമാനവും FACT 4.5 ശതമാനവും ChambalFert 10  ശതമാനവും RCF 3.3 ശതമാനവും നേട്ടം കെെവരിച്ചു.

നാലാം പാദത്തിൽ UPL-ന്റെ ഏകീകൃത പ്രതിവർഷ അറ്റാദായം 72 ശതമാനം വർദ്ധിച്ച് 1063 കോടി രൂപയായി.



നാലാം പാദത്തിൽ Jindal Steel & Power-ന്റെ അറ്റാദായം 1968 കോടി രൂപയായി രേഖപ്പെടുത്തി.  പോയവർഷം ഇത് 183 കോടി രൂപയായിരുന്നു.

ദിവസങ്ങളായി തുടരുന്ന കുതിച്ചുകയറ്റത്തിന് പിന്നാലെ മെറ്റൽ ഓഹരികളിൽ ഇന്ന് ശക്തമായ ലാഭമെടുപ്പ് അനുഭവപ്പെട്ടു. Tata Steel ഓഹരി 4.4 ശതമാനം ഇടിഞ്ഞ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിൽ ഇടംപിടിച്ചു. JSW Steel 3.5 ശതമാനവും Hindalco 3.3 ശതമാനവും SAIL 5.8 ശതമാനവും Nationalum 5.7 ശതമാനവും Jindal Steel 4 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ  Venky ഓഹരി ഇന്ന് 17.6 ശതമാനം നേട്ടം കെെവരിച്ചു. കഴിഞ്ഞ 5 ദിവസം കൊണ്ട് ഓഹരി 31 ശതമാനമാണ് ഉയർന്നത്. 

Avanti feed  ഇന്ന് 5 ശതമാനവും Apex frozen 6 ശതമാനവും  waterbase 3 ശതമാനവും  KRBL 6 ശതമാനവും നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

നാളത്തെ അവധി ദിവസത്തിന് മുമ്പായി നെഗറ്റീവ് സൂചന നൽകി വ്യാപാരം അവസാനിപ്പിച്ച് വിപണി. വിപണിയിൽ ഇന്ന് ഏറെ ചാഞ്ചാട്ടം അനുഭവപ്പെട്ടു. ആഗോള വിപണികൾ നഷ്ടത്തിലേക്ക് വീണാൽ ഇന്ത്യൻ വിപണിയെ അത് ബാധിച്ചേക്കുമെന്ന് ഞങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് 14800 നിഫ്റ്റിക്ക് ശക്തമായ ഒരു കെെത്താങ്ങായി നിലകൊള്ളുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. വിപണി ബെയറിഷാണെന്ന സൂചനയാണ് ഇത് നൽകുന്നത്.

മെറ്റൽ ഓഹരികളിൽ ലാഭമെടുപ്പ് തുടരുന്നതായി കണ്ടു. തുടർച്ചയായ രണ്ട് ദിവസമായി പ്രധാന സ്റ്റീൽ ഓഹരികൾ എല്ലാം നഷ്ടത്തിലാണ് അടയ്ക്കുന്നത്. ഓഹരി തിരികെ മുകളിലേക്ക് കയറുമ്പോൾ ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ പദ്ധതിയിടുന്നവർക്ക് തീർച്ചയായും ഇത് വാങ്ങാവുന്നതാണ്.



എക്സ്പെയറി ദിനം ആയതിനാൽ തന്നെ വിപണിയിലെ ചാഞ്ചാട്ടം ഇന്ന് പ്രതീക്ഷിച്ചതാണ്. 14500 വരും ദിവസങ്ങളിൽ ശക്തമായ സപ്പോർട്ട് ആയി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇത് തകർക്കപെട്ടാൽ സൂചിക 14250-14300 എന്ന നിലയിലേക്ക് എത്തിപെട്ടേക്കാം. റിലയൻസ് ഇന്നും ദുർബലമായി കണ്ടു. ഓഹരി ഇന്ന് 1 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. SBIയുടെ മികച്ച ഫലം മാത്രമാണ് ഇനി വിപണിയെ മുകളിലേക്ക് കെെപിടിച്ചുയർത്താൻ സാധ്യതയുള്ളത്. എസ്.ബി.ഐ ഇന്ന് ലാഭത്തിലാണ് അടച്ചത്.

15000 എന്നത് വളരെ ശക്തമായ ഒരു സപ്പോർട്ടായാണ് കാണപ്പെടുന്നത്. 14200ൽ ഓഹരികൾ വാങ്ങപ്പെടുന്നതായും  15000ൽ ഓഹരികൾ വിൽക്കപ്പെടുന്നതായും കാണാം.



നാളെ വിപണി അവധിയായതിനാൽ തന്നെ നിങ്ങൾക്ക് വിപണിയെ പറ്റി പഠിക്കാൻ കൂടുതൽ സമയം ലഭിക്കുന്നതാണ്.  ഏവർക്കും  ഈദുൽ ഫിത്ർ ആശംസകൾ.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement