പ്രധാനതലക്കെട്ടുകൾ
Vodafone Idea: ഏഴ് സർക്കിളുകളിൽ ലെെസൻസ് ഫീസ് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ടെലികോം അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പലിശ അടക്കം മുഴുവൻ തുകയും അടച്ചതായി വോഡഫോൺ ഐഡിയ പറഞ്ഞു.
M&M: മഹാരാഷ്ട്രയിലുള്ള തങ്ങളുടെ വിവിധ ഫാക്ടറികൾ സംസ്ഥാന സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുറഞ്ഞ ജീവനക്കാരിലാണ് പ്രവർത്തിക്കുന്നതെന്ന് മഹീന്ദ്ര, ടാറ്റാ മോട്ടോർസ്, ബജാജ് ഓട്ടോ എന്നിവർ പറഞ്ഞു.
Wipro: മാർച്ചിലെ നാലാം പാദത്തിൽ വിപ്രോയുടെ അറ്റാദായം 27.7 ശതമാനം ഉയർന്ന് 2972 കോടി രൂപയായി. ഐടി കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3.4 ശതമാനമായി ഉയർന്ന് 16,245.4 കോടി രൂപയായി.
Bajaj Auto: ഇലക്ട്രിക് സ്കൂട്ടറായ ചേതക്കിനായുള്ള ബുക്കിംഗ് ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ ഓർഡറുകൾ സ്വീകരിക്കുന്നത് കമ്പനി നിർത്തിവച്ചു. വിതരണ ശൃംഖലയിൽ ആശങ്ക നിലനിൽക്കുന്നതിനാലാണിത്.
Bharti Airtel: ഭാരതി എയർടെല്ലിന്റെ അനുബന്ധ സ്ഥാപനമായ
നെറ്റിൽ ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റസ് ഒൺവെബ് ഇന്ത്യ കമ്മ്യൂണിക്കേഷൻസിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുത്തു.
BPCL: ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊവിഡ് രോഗികൾക്കായി കൊച്ചി റിഫൈനറിയിൽ നിന്ന് കേരളത്തിലേക്ക് മെഡിക്കൽ ഓക്സിജൻ എത്തിക്കുമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.
Tata Power: രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മൈക്രോ ഗ്രിഡുകളും വാട്ടർ പമ്പുകളും സ്ഥാപിക്കുന്നതിനായി സിഎസ്സി ടാറ്റാ പവറുമായി സഹകരണം പ്രഖ്യാപിച്ചു.
Ashok Leyland: ചരക്ക് മൊബിലിറ്റി ബിസിനസ്സ് പരിപാലിക്കുന്നതിനായി ഹിന്ദുജ ലെയ്ലാൻഡ് ഫിനാൻസിനൊപ്പം മറ്റൊരു കമ്പനിയെ കൂടി ഉൾപ്പെടുത്തിയതായി അശോക് ലെയ്ലാൻഡ് പറഞ്ഞു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ചാഞ്ചാടി നിന്ന നിഫ്റ്റി ആദ്യത്തെ 2 മണിക്കൂറിൽ 200 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തിയെങ്കിൽ അവസാന 2 മണിക്കൂറിൽ 200 പോയിന്റുകളുടെ നേട്ടം കെെവരിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും നിഫ്റ്റിക്ക് സമാനമായി ചാഞ്ചാടി നിന്നെങ്കിലും സൂചിക ഏറെ ബുള്ളിഷായിരുന്നു. 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ച ബാങ്ക് നിഫ്റ്റി 32000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലകളും ഇന്നലെ ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ ഓട്ടോ, പി.എസ്.യു ബാങ്ക്സ് എന്നിവ നഷ്ടത്തിൽ അടച്ചു.
യുഎസ്, യൂറോപ്യൻ വിപണികൾ എക്കാലത്തേയും ഉയർന്ന നിലയിൽ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ് ,യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഏകദേശം നഷ്ടത്തിലാണ് ഉള്ളത്. SGX NIFTY 14,630-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് മ്യൂട്ട് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
യുഎസ് ബോണ്ട് വരുമാനം താഴേക്ക് വീഴുന്നതായി കാണാം. ഇന്ത്യൻ വിപണി ഇതിനാൽ മുകളിലേക്ക് ഉയരുമോയെന്ന് നമുക്ക് കണ്ടറിയാം.
TCS ഓഹരി നഷ്ടം നികത്തി തിരികെ കയറി. Infy ശക്തമായി തിരികെ കയറാൻ ഇന്നലെ ശ്രമം നടത്തിയിരുന്നു. ഇന്ന് വിപ്രോയിലാകും ഏവരും ശ്രദ്ധകേന്ദ്രീകരിക്കുക.
നാളെ ഫലപ്രഖ്യാപനം നടക്കാനിരിക്കെ HDFC Bank-നെയും ശ്രദ്ധിക്കാവുന്നതാണ്.
14,500, 14,470, 14,400, 14,300 എന്നിവിടെ നിഫ്റ്റിക്ക് അടുത്ത സപ്പോർട്ട് ഉള്ളതായി കാണാം. 32,000, 31,650, 31,350, 31,000 എന്നിവിടെ ബാങ്ക് നിഫ്റ്റിക്കും സപ്പോർട്ടുള്ളതായി കാണാം.
14,650, 14,750 , 14,800 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 32,350ൽ ബാങ്ക് നിഫ്റ്റിയിലും ശക്തമായ പ്രതിരോധം നിലനിൽക്കുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 979 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 526 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഇന്ത്യയിലെ കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ഏറെ ആശങ്ക ഉയർത്തുന്ന കാര്യമാണ്. ഡൽഹിയിലെ പ്രതിദിന കൊവിഡ് കേസുകൾ എക്കാലത്തേയും ഉയർന്ന നിലയിലാണുള്ളത്. ഡൽഹി സർക്കാർ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലത്തെ അവസാന മണിക്കൂറുകളിൽ നിന്നും വിപണി ഏറെ ശക്തമാണെന്നുള്ള സൂചനയാണ് ലഭിച്ചിട്ടുള്ളത്. ഇതിനൊപ്പം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും ഓഹരി വാങ്ങാൻ ആരംഭിച്ചതും ശുഭസൂചനയാണ്. ഇതിനാൽ തന്നെ വിപണി ശക്തമായി മുന്നോട്ട് കുതിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

