പ്രധാനതലക്കെട്ടുകൾ

PVR: ഐനോക്‌സ് ലെഷറുമായുള്ള ലയനത്തിന് മൾട്ടിപ്ലക്‌സ് ഓപ്പറേറ്റർ അംഗീകാരം നൽകി. ഐനോക്‌സിന്റെ ഓരോ പത്ത് ഓഹരികൾക്കും മൂന്ന് പിവിആർ ഓഹരി വീതം നിക്ഷേപകർക്ക്  ലഭിക്കും.

Vedanta: കെയിൻ ഓയിൽ ആൻഡ് ഗ്യാസിൽ 687 മില്യൺ ഡോളറിന്റെ മൂലധനച്ചെലവിന് കമ്പനി ബോർഡ്  അംഗീകാരം നൽകി.

Larsen & Toubro: ഇന്ത്യൻ നാവികസേനയ്‌ക്കായി 887 കോടി രൂപയ്ക്ക് രണ്ട് വിവിധോദ്ദേശ്യ കപ്പലുകൾ ഏറ്റെടുക്കുന്നതിന് പ്രതിരോധ മന്ത്രാലയം ലാർസൻ ആൻഡ് ടൂബ്രോയുമായി കരാർ ഒപ്പുവച്ചു.

Bharti Airtel: ഇൻഡസ് ടവേഴ്സിന്റെ 4.7 ശതമാനം ഓഹരികൾ 2,388.06 കോടി രൂപയ്ക്ക് കമ്പനി വാങ്ങും.

GAIL India: ഓഹരി തിരികെ വാങ്ങുന്നത് മാർച്ച് 31ന് കമ്പനി പരിഗണിക്കും.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 17295 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 17080 രേഖപ്പെടുത്തി. ശേഷം ശക്തമായി തിരികെ കയറിയ സൂചിക 70 പോയിന്റുകൾ/0.4 ശതമാനം താഴെയായി 17153 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35710 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. 35200ൽ ശക്തമായ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറി. തുടർന്ന് 117 പോയിന്റുകൾ/0.33 ശതമാനം താഴെയായി 35200 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ അസ്ഥിരമായി നിന്നപ്പോൾ മറ്റു മേഖലകൾ താഴേക്ക് വീണു.

യൂഎസ്, യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.

SGX NIFTY 17,215-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

17,000, 16,880, 16,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,250, 17,350, 17,480 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.



ബാങ്ക് നിഫ്റ്റിയിൽ 35,300, 35,000, 34,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,000, 36,450, 36,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഇന്ത്യ വിക്സ്  23.4 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,500 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,400 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. 

സൗദി ഓയിൽ സൈറ്റുകളിൽ ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിലേക്ക് നോക്കേണ്ടതുണ്ട്. എണ്ണ ക്ഷാമത്തിന് തങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്ന് സൗദി അറിയിച്ചു. യുഎസ് തങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ പുറത്തുവിടും. നിലവിൽ ക്രൂഡ് ഓയിൽ വില 1 ശതമാനം താഴെയാണുള്ളത്.

39 ഔദ്യോഗിക ഭേദഗതികൾ ഉൾപ്പെടുന്ന 2022ലെ ധനകാര്യ ബിൽ ലോക്‌സഭ പാസാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ നികുതിദായകരുടെ എണ്ണം ഇരട്ടിയായതായി ധനമന്ത്രി പറഞ്ഞു.

ഉക്രൈൻ അധിനിവേശത്തിന് റഷ്യൻ സർക്കാർ മെയ് 9 വരെ സമയപരിധി നൽകിയതായി റിപ്പോർട്ടുകളുണ്ട്. നാസി പടയ്ക്കെതിരെ റഷ്യ വിജയം നേടിയ ദിനമാണിത്.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഷാങ്ഹായിൽ ചൈന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

റിലയൻസ് ഓഹരിയിലേക്ക് ഇന്ന് ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ താഴേക്ക് 17000, മുകളിലേക്ക് 17350 എന്നിവ  ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement