പ്രധാനതലക്കെട്ടുകൾ
Axis Bank: മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം മൂന്ന് ഇരട്ടി വർദ്ധിച്ച് 3614 കോടി രൂപയായി. ഇത് വിപണി പ്രതീക്ഷിച്ചതിലും മുകളിലാണ്.
Future Retail: 5.6 ശതമാനം വരുന്ന സീനിയർ സെക്യൂർഡ് നോട്ടുകളുടെ പലിശ പേയ്‌മെന്റ അടയ്ക്കാൻ സാധിച്ചില്ലെന്ന് കമ്പനി വ്യക്തമാക്കി.
Hero Motocorp: ഹീറോ ഫിൻകോർപ്പിൽ ഒന്നോ അതിലധികമോ തവണകളായി 700 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകി കമ്പനി.
IIFL Securities: ഓഹരി ഒന്നിന് 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി.
Kirloskar Ferrous: ഓഹരി ഒന്നിന് 2.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഇന്നത്തെ പ്രധാന ക്യു 3 ഫലങ്ങൾ
Maruti Suzuki India
Cipla
Pidilite Industries
Macrotech Developers
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി 17580 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ രൂക്ഷമായ വിൽപ്പന അരങ്ങേറി. ഇതേതുടർന്ന് പ്രധാന നിലകൾ തകർത്ത് താഴേക്ക് വീണ സൂചിക 17400, 17250 എന്നിവിടങ്ങളിൽ സപ്പോർട്ട് എടുക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ശേഷം 17000ലേക്ക് വീണ സൂചിക അവസാന നിമിഷം അനുഭവപ്പെട്ട ബെെയിംഗിനെ തുടർന്ന് 17100 മുകളിലേക്ക് കയറി. തുടർന്ന് 468 പോയിന്റുകൾ/ 2.66 ശതമാനം താഴെയായി 17149 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 37603 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ആദ്യ മണിക്കൂറിൽ താഴേക്ക് വീഴാതെ പിടിച്ച് നിന്നു. പിന്നീട് വിൽപ്പന രൂക്ഷമായതിന് പിന്നാലെ താഴേക്ക് വീണ സൂചിക 37000ൽ ഏറെ നേരം നിന്നെങ്കിലും കരടികളുടെ ആക്രമണം ശക്തമായതോടെ 36500ലേക്ക് വീണു. അവസാന നിമിഷം തിരികെ കയറിയ ബാങ്ക് നിഫ്റ്റി 627 പോയിന്റുകൾ/ 1.67 ശതമാനം താഴെയായി 36948 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്നലെ നഷ്ടത്തിൽ അടച്ചു.
യൂഎസ് വിപണികൾ ആദ്യ ഘട്ടത്തിൽ കുത്തനെ താഴേക്ക് വീണെങ്കിലും അവസാന നിമിഷം തിരികെ കയറി ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ അടച്ചു. DAX 4 ശതമാനത്തിന് അടുത്ത് നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ വീണ്ടും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,970-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,000, 16,900, 16,850, 16,780, 16,700 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,160, 17,220, 17,270, 17,325,17,390 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,800, 36,500, 36,380, 36,230, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,000, 37,250,37,500, 37,700, 38,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17500 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38,000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് 22.8 ആയി ഉയർന്നു. യുഎസിലെ ഭയ സൂചിക 30ന് മുകളിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3,752 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 75 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ താഴേക്ക് വീഴുന്ന കാഴ്ചയാണ് ഇന്നലെ കാണാനായത്. എല്ലായിടത്തും നെഗറ്റീവ് സൂചനയാണുള്ളത്. യുഎസ് വിപണികൾ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ശേഷം വിപണി ഇവിടെ നിന്നും തിരികെ കയറി ലാഭത്തിൽ അടച്ചു.
S&P 500ന്റെ സ്മോൾ ക്യാപ്പ് സൂചികയായ റസ്സൽ 2000 ഉയർന്ന നിലയിൽ നിന്നും 20 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ സൂചിക ബെയറിഷ് ഘട്ടത്തിലേക്ക് കടന്നതായി കാണാം. എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും നിഫ്റ്റി 8 ശതമാനം താഴെയാണുള്ളത്.
നയതന്ത്രജ്ഞരോട് അവരുടെ കുടുംബത്തെ യുക്രെയ്‌നിൽ നിന്ന് മാറ്റാൻ യുഎസ് ഉത്തരവിട്ടതോടെ ഉക്രെയ്‌ൻ സംഘർഷം കൂടുതൽ വഷളാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. കൂടാതെ കിഴക്കൻ യൂറോപ്പിലെ വിന്യാസം നാറ്റോ ശക്തിപ്പെടുത്തുകയും ചെയ്തു. മറ്റൊരു അയൽ രാജ്യം യൂറോപ്യൻ യൂണിയനിൽ ചേരാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നതിനാൽ തന്നെ കടുത്ത നിലപാട് കെെകൊണ്ടേക്കാം. അമേരിക്കയും കൂടി രംഗത്തിറങ്ങിയതോടെ സ്ഥിതി യുദ്ധസമാനമായിട്ടുണ്ട്. റഷ്യൻ ഓഹരി വിപണിയിൽ ഇന്നലെ കനത്ത ഇടിവുണ്ടായി. മിഡിൽ ഈസ്റ്റിലും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന കാര്യം ഓർക്കുക.
17000 എന്ന നിലയിൽ നിഫ്റ്റി സപ്പോർട്ട് എടുത്തിരിക്കുകയാണ്. ഇത് തകർക്കപ്പെട്ടാൽ കൂടുതൽ താഴേക്ക് സൂചിക നീങ്ങിയേക്കാം. മാസത്തെ കാൻഡിൽ ചുവന്ന നിറത്തിലാണുള്ളത്.
വിപണി അടച്ചതിന് ശേഷം ആക്സിസ് ബാങ്ക് മൂന്നാം പാദത്തിൽ മികച്ച ഫലം പുറത്തുവിട്ടു. ഇന്നലെ വിപണി ഇടിഞ്ഞപ്പോഴും ഓഹരി അധികം താഴേക്ക് വീണിരുന്നില്ല. ഓഹരിയിൽ ഇന്ന് ശ്രദ്ധിക്കാവുന്നതാണ്.
ഇന്നലെ യുഎസ് ഫ്യൂച്ചേഴ്സ് നിഫ്റ്റിക്ക് പ്രതീക്ഷ നൽകുന്നുവെന്ന് ഞങ്ങൾ സൂചിപ്പിച്ചിരുന്നു. ഏറെ നേരം സ്ഥിരത കെെവരിച്ച് സൂചിക നിന്നെങ്കിലും ആഗോള വിപണികൾ ഇടിഞ്ഞതിന് പിന്നാലെ ഇതും 1 ശതമാനം താഴേക്ക് വീണു. എന്നാൽ ഇന്ന് യുഎസ് വിപണി തിരികെ കയറി പോസിറ്റീവ് സൂചന നൽകുന്നു. അതേസമയം ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും നഷ്ടത്തിലാണുള്ളത്. അതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

