ഇന്ത്യയുടെ മൊത്ത പണപ്പെരുപ്പം മാർച്ചിൽ 7.39 ശതമാനമായി ഉയർന്നു

മൊത്ത വിലയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ 7.39 ശതമാനമായി ഉയര്‍ന്നു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. ഫെബ്രുവരിയില്‍ ഇത് 4.17 ശതമാനവും ജനുവരിയിൽ ഇത് 2.51 ശതമാനവുമായിരുന്നു. ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പ്പന്നങ്ങള്‍, അടിസ്ഥാന ലോഹം എന്നിവയുടെ വില പോയവർഷത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ ഗണ്യമായി വര്‍ദ്ധിച്ചു. 

വിപ്രോ ക്യൂ 4 ഫലം, അറ്റാദായം 28 ശതമാനം ഉയർന്ന് 2972.3 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ വിപ്രോയുടെ അറ്റാദായം 28 ശതമാനം ഉയർന്ന് 2972.3 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 0.14 ശതമാനമായി കുറഞ്ഞു. അതേസമയം ഐടി കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള  പ്രതിവർഷ വരുമാനം 3.4 ശതമാനമായി ഉയർന്ന് 16,245.4 കോടി രൂപയായി. 

ലാർസൻ ആൻഡ് ട്യൂബ്രോ  ലിമിറ്റഡിന് 2500 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു

നാലാം പാദത്തിൽ  1,000-2,500 കോടി രൂപയുടെ നിർണായക ഓർഡറുകൾ ലഭിച്ചതായി ലാർസൻ ആൻഡ് ട്യൂബ്രോ  ലിമിറ്റഡ് അറിയിച്ചു. 3×700 മെഗാവാട്ട് ഇലക്ട്രിക്കൽ 12 സ്റ്റീം ജനറേറ്ററുകൾക്കുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. റിഫൈനറി, പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നീ മേഖലകളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോകെമിക്കൽ പ്രോജക്റ്റിനായുള്ള ഓർഡറും കമ്പനിക്ക് ലഭിച്ചു.

ടിൻ‌പ്ലേറ്റ് കമ്പനി ക്യൂ 4 ഫലം; അറ്റാദായം 107 ശതമാനം വർദ്ധിച്ച് 56 കോടി രൂപയായി

മാർച്ചിലെ മൂന്നാം പാദത്തിൽ ടിൻപ്ലേറ്റ് കമ്പനിയുടെ അറ്റാദായം 107 ശതമാനമായി വർദ്ധിച്ച് 56 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 59.82 ശതമാനമായി ഉയർന്ന് 754.97 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് രണ്ട് രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

സാങ്‌യോങ് മോട്ടോർ വിൽക്കുന്നതിൽ പരാജയപ്പെട്ട് മഹീന്ദ്ര

മഹീന്ദ്ര മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ സാങ്‌യോങ് മോട്ടോർ വിൽക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. കടക്കെണിയിലായ  കമ്പനി ഏറ്റെടുക്കാൻ ആളെ ലഭിക്കാതിരുന്നതാണ് ഇതിന് കാരണം. ഇതോടെ കോടതി കമ്പനിയെ റിസീവർഷിപ്പിന് വിധേയമാക്കി. 680 കോടി രൂപയുടെ വായ്പയാണ് കമ്പനിക്കുള്ളത്.

ഇരുമ്പയിരിന്റെ വില ടണ്ണിന് 1,100 രൂപ വീതം വർദ്ധിപ്പിച്ച് എൻ.എം.ഡി.സി

ഇരുമ്പയിരിന്റെ വില വർദ്ധിപ്പിച്ചതായി എൻ.എം.ഡി.സി  അറിയിച്ചു.
വില 18.80 ശതമാനം വർദ്ധിച്ച്  ടണ്ണിന് 6,950 രൂപയായി. ഏപ്രിൽ 14 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും കമ്പനി അറിയിച്ചു.

എൻ‌ടി‌പി‌സി ജി‌ഇ പവർ സർവീസസിന്റെ 50 ശതമാനം ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങി ജി‌ഇ പവർ ഇന്ത്യ

എൻ‌ടി‌പി‌സി ജി‌ഇ പവർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങി  ജി‌ഇ പവർ ഇന്ത്യ. 7.2 കോടി രൂപ ചെലവാക്കിയാണ് കമ്പനി ഇത് ഏറ്റെടുക്കുക. ജി‌ഇ പവർ താപവൈദ്യുത നിലയങ്ങളുടെ നവീകരണത്തിൽ എൻ‌ടി‌പി‌സി ലിമിറ്റഡ്  പങ്കാളിയാകും.

മാസ്റ്റർ‌കാർഡുമായി കെെകോർത്ത്
ആർ‌ബി‌എൽ ബാങ്ക്

മൊബൈൽ‌ അധിഷ്‌ഠിത ഉപഭോക്തൃ-സൗഹൃത പേയ്‌മെന്റ് പരിഹാരത്തിനായി മാസ്റ്റർ‌കാർഡുമായി കെെകോർത്ത്
ആർ‌ബി‌എൽ ബാങ്ക്. ഇൻ-സ്റ്റോറിലും ഓൺ‌ലൈനിലും മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ വഴി ബാങ്ക് അക്കൗണ്ട്  ഉടമകൾക്ക് ലോകമെമ്പാടുമായി കോൺ‌ടാക്റ്റ് രഹിത ഇടപാടുകൾ നടത്താൻ സാധിക്കും.

43,000 കോടി രൂപയുടെ വായ്പ്പ തിരിച്ചടച്ചതായി ഐഎൽ ആൻഡ് എഫ്എസ് അറിയിച്ചു

ഇതുവരെ 43,000 കോടി രൂപയുടെ വായ്പ്പ തിരിച്ചടച്ചതായി ഐഎൽ ആൻഡ് എഫ്എസ് അറിയിച്ചു. 61000 കോടി രൂപയാണ് കമ്പനിക്ക് ഇനി വീട്ടാനുള്ളത്. 2018ൽ ബോണ്ടുകൾക്ക് മേലുള്ള പണം നൽകാൻ സാധിക്കാതെ വന്നതാണ് കമ്പനിയെ കടത്തിലേക്ക് തള്ളി വിട്ടത്. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement