പ്രധാനതലക്കെട്ടുകൾ
Sun Pharmaceutical Industries: മൊൾക്സ്വിർ ബ്രാൻഡിന് കീഴിൽ ഇന്ത്യയിൽ Merck Sharpe Dohme, Ridgeback’s molnupiravir എന്നിവ അവതരിപ്പിക്കാൻ ഒരുങ്ങി കമ്പനി.
Tata Power: കമ്പനിയുടെ റേറ്റിംഗ് Ba3 സ്റ്റേബിളിൽ നിന്നും Ba2 സ്റ്റേബിളിലേക്ക് മാറ്റി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്.
Wipro: വിപണിയുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്നതിനായി ഒരു ഓട്ടോമോട്ടീവ് ഇ-കൊമേഴ്‌സ് ക്ലൗഡ് സൊല്യൂഷൻ ആരംഭിച്ച് ഐടി കമ്പനി.
Tata Steel: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 12547.70 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം എന്നത് 1665.07 കോടി രൂപ മാത്രമായിരുന്നു.
Indiabulls Housing Finance: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 11 ശതമാനം ഇടിഞ്ഞ് 286 കോടി രൂപയായി.
Piramal Enterprises: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 32.12 ശതമാനം ഇടിഞ്ഞ് 426.49 കോടി രൂപയായി.
NHPC: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 7 ശതമാനം വർദ്ധിച്ച് 1386.81 കോടി രൂപയായി.
Aster DM Healthcare: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം മൂന്ന് ഇരട്ടി വർദ്ധിച്ച് 127.62 കോടി രൂപയായി.
ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ
- ONGC
- Grasim Industries
- Coal India
- Hindalco Industries
- Motherson Sumi Systems
- Apollo Hospitals
- Hero MotoCorp
- Ashok Leyland
- Abott India
- Alkem Laboratories
- PI Industries
- Bharat Forge
- Max Healthcare
- 3M India
- Vodafone Idea
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17971 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ തുടങ്ങി. 17835 എന്ന നില അനേകം തവണ പരീക്ഷിച്ച ശേഷം താഴേക്ക് വീണ് 17800ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക ഇവിടെ നിന്നും തിരികെ കയറി. തുടർന്ന് 144 പോയിന്റുകൾക്ക് താഴെയായി 17874 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
38930 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്നലെ കുത്തനെ താഴേക്ക് വീണു. തുടക്കം മുതൽക്കെ തന്നെ സൂചിക ബെയറിഷായി കാണപ്പെട്ടു. 38600ന് അടുത്തായി രണ്ട് മണിക്കൂറോളം നിന്ന സൂചിക പിന്നീട് ഇത് തകർത്ത് കൊണ്ട് താഴേക്ക് വീണ് 38350 രേഖപ്പെടുത്തി. ഇവിടെ നിന്നും നേരിയ തോതിൽ തിരികെ കയറിയ സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 463 പോയിന്റുകൾ/ 1.19 ശതമാനം താഴെയായി 38560 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ(+0.36) ഒഴികെയുള്ള മറ്റു മേഖല സൂചികകൾ ഇന്നലെ നഷ്ടത്തിൽ അടച്ചു.
S&P 500 ഫ്ലാറ്റായും, ഡൌ ജോൺസ് നഷ്ടത്തിലും നാസ്ഡാക് ലാഭത്തിലുമായി യുഎസ് വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രെെസ് ആക്ഷൻ നേരിയ തോതിൽ നെഗറ്റീവായി കാണപ്പെട്ടു. അതേസമയം യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.
ചൈനയുടെ മോശം നിയന്ത്രണങ്ങൾ അവസാനിച്ചു എന്ന പോസിറ്റീവ് വീക്ഷണത്തോടെ ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സുകൾ എന്നിവയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY ഉയർന്ന നിലയിൽ 17,973-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,880, 17,835, 17,800, 17,750, 17,700 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,940, 18,000, 18,050, 18,100, 18,175
എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,500, 38,420, 38,350, 38,000 എന്നിവിടെ. ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,780, 39,000, 39,300, 39,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18000-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500-ലാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നത്.
38500ൽ നിന്നുള്ള സ്ട്രാഡിലിന്റെ ഭാഗമായി. ബാങ്ക് നിഫ്റ്റിയിൽ 39500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 37500ൽ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം.
വിക്സ് ഇപ്പോൾ 16.35 കാണാപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,638 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 446 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
വീണ്ടും ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി കൊണ്ട് വിപണി എക്സ്പെയറി അവസാനിപ്പിച്ച കാഴ്ചയാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുകയും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന ആരംഭിക്കുകയും ചെയ്തു. S&P 500ന്റെ വിക്സ് 5.6 ശതമാനമായി കുറഞ്ഞു. ഇത് ദൃഢതയുടെ സൂചനയാണ്.
പണപ്പെരുപ്പ കണക്കുകൾ മൂലം യുഎസ് വിപണിയിൽ ഇടിവ് വീണ്ടും തുടരുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ വിപണി സ്ഥിരത കെെവരിക്കുന്നതായി കാണാം.
ഐടി ഓഹരികൾ അവസാന നിമിഷം തിരികെ കയറി. എന്നാൽ ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ നഷ്ടത്തിലാണുള്ളത്. ഇത് ബാങ്കിംഗ് മേഖലയ്ക്ക് ഒരു ബെയറിഷ് സൂചന നൽകുന്നു. അതേസമയം വിപണി ഇടിഞ്ഞപ്പോഴും റിലയൻസ് ഓഹരി വിപണിക്ക് പിന്തുണ നൽകി.
17700 എന്നത് നിഫ്റ്റിക്ക് വരും ദിവസങ്ങളിൽ ഒരു പ്രധാന സപ്പോർട്ട് ആയിട്ടുണ്ടാകും. 18100 ശക്തമായ പ്രതിരോധമായി നിലകൊള്ളും. ഇത് മറികടക്കുക നിഫ്റ്റിക്ക് കഠിനമായേക്കും.
ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷമുള്ള പ്രെെസ് ആക്ഷൻ കണേണ്ടതുണ്ട്. നാസ്ഡാക് ലാഭത്തിലും S&P500 ഗ്യാപ്പ് അപ്പിൽ തുറന്ന് ഫ്ലാറ്റായും അടച്ചിരുന്നു. ദിവസം മുഴുവൻ സൂചികകൾ സാവധാനം മുകളിലേക്കാണ് വ്യാപാരം നടത്തിയത്. നിഫ്റ്റിക്ക് അതിനാൽ തന്നെ ഇന്ന് നേട്ടം കെെവരിച്ച് 18050 മറികടക്കാനായാൽ വിപണി ശക്തമാണെന്ന സൂചനയാകും ഇത് നൽകുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

