പ്രധാനതലക്കെട്ടുകൾ
Rainbow Children’s Medicare: ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം കുറിക്കും. ഓഹരി ഒന്നിന് 542 രൂപ വീതം ആയിരുന്ന ഇഷ്യു പ്രൈസ്.
Cosmo Films: മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 45.3 ശതമാനം വർദ്ധിച്ച് 108.2 കോടി രൂപയായി. ഇതേകാലവയളവിൽ വരുമാനം 22 ശതമാനം വർദ്ധിച്ച് 821 കോടി രൂപയായി.
HCL Technologies: ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഡാറ്റാ മാനേജ്‌മെന്റ് സ്ട്രാറ്റജിയും ഉയർന്ന നിലവാരമുള്ള ഡാറ്റയും നൽകുന്നതിനായി സിനിറ്റിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കമ്പനി.
KEI Industries: മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 35 ശതമാനം വർദ്ധിച്ച് 116 കോടി രൂപയായി. ഇതേകാലവയളവിൽ വരുമാനം 44 ശതമാനം വർദ്ധിച്ച് 1792 കോടി രൂപയായി.
Gujarat Narmada Valley Fertilizers & Chemicals: മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം ഇരട്ടി വർദ്ധിച്ച് 643 കോടി രൂപയായി. ഇതേകാലവയളവിൽ വരുമാനം 60 ശതമാനം വർദ്ധിച്ച് 2772 കോടി രൂപയായി.
VST Tillers and Tractors: മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 71 ശതമാനം വർദ്ധിച്ച് 22.1 കോടി രൂപയായി. ഇതേകാലവയളവിൽ വരുമാനം 12 ശതമാനം വർദ്ധിച്ച് 218.4 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
വലിയ ഗ്യാപ്പ് ഡൌണിൽ 16254 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16150ൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറി. ശേഷം 16400ൽ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് 108 പോയിന്റുകൾക്ക് താഴെയായി 16301 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 34225 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറി. ശേഷം 34500ൽ സമ്മർദ്ദം അനുഭവപ്പെട്ട സൂചിക പിന്നീട് 316 പോയിന്റുകൾ/ 0.91 ശതമാനം താഴെയായി 34275 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു.
യൂഎസ് വിപണികൾ ഇന്നലെ വീണ്ടും കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,200-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,250, 16,250, 16,150, 16,000, 15,850 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,400, 16,450, 16,660, 16,880, 16,950 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 34,000, 33,900, 33,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,400, 34,800, 35,000, 35,250 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
17000 ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 22 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3,400 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
യുഎസ് ഡോളറുമായി നോക്കുമ്പോൾ രൂപ റെക്കോഡ് ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് നമ്മുടെ ഫോറെക്സ് ശേഖരണത്തെ കാര്യമായി ബാധിച്ചേക്കാം. ഏപ്രിൽ മാസത്തെ സിപിഐ കണക്കുൾ വ്യാഴാഴ്ച പുറത്തുവരും. ഇത് 7.5 ശതമാനമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിപണിയുടെ ദിശ നിശ്ചയിക്കുന്ന ഒരു നിർണായക സംഭവം ആയി മാറിയേക്കാം. യുഎസിലെ സിപിഐ കണക്കുകൾ നാളെ വൈക്കിട്ടോടെ പുറത്തുവരും.
ഇന്നലത്തെ റിപ്പോർട്ടിൽ സൂചിപ്പിച്ചത് പോലെ തന്നെ ഇൻഫോസിസ് 1530ൽ സപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഓഹരിയിലേക്ക് ശ്രദ്ധിക്കുക.
വിജയ ദിവസത്തോട് അനുബന്ധിച്ച് പുടിൻ നടത്തിയ പ്രസംഗത്തെ തുടർന്ന് വിപണിയിൽ ആശങ്ക ഉയർന്നിരുന്നു. എന്നിരുന്നാലും റഷ്യയുടെ അടുത്ത നീക്കം എന്തെന്നത് സംബന്ധിച്ച് അദ്ദേഹം സൂചനകൾ ഒന്നും തന്നെ നൽകിയിട്ടില്ല. എന്നിരുന്നാലും പാശ്ചാത്യ വിപണികൾ കൂപ്പുകുത്തുന്നതിനാൽ തന്നെ വിപണിയിൽ നെഗറ്റിവിറ്റി കൂടുതലാണ്.
ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലാണെങ്കിലും ഗണ്യമായി കുറഞ്ഞു. യുഎസ് വിക്സ് 34 ആയി കാണപ്പെടുന്നു. വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
താഴേക്ക് 16250, മുകളിലേക്ക് 16400 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

