പ്രധാനതലക്കെട്ടുകൾ
IRCTC: ഇ-ടിക്കറ്റിംഗിലൂടെ ലഭിക്കുന്ന സർവീസ് ചാർജ് തുക ഇന്ത്യൻ റെയിൽവേയുമായി പങ്കിടാൻ ഒരുങ്ങി കമ്പനി. കൺവീനിയൻസ് ഫീസിൽ നിന്ന് ലഭിക്കുന്ന വരുമാനം 50:50 എന്ന അനുപാതത്തിൽ നവംബർ 1 മുതൽ ഇന്ത്യൻ റെയിൽവേയുമായി പങ്കിടും.
NTPC: കമ്പനിയുടെ ശേഷി മുൻ വർഷത്തെ അപേക്ഷിച്ച് 7 ശതമാനം വർദ്ധിച്ച് 66900 എംവി ആയതായി എൻടിപിസി പറഞ്ഞു. പ്രതിവർഷ അറ്റാദായം 6 ശതമാനം വർദ്ധിച്ച് 3690.95 കോടി രൂപയായി.
Manappuram Finance: ഡെറ്റ് സെക്യൂരിറ്റീസ് വിതരണം ചെയ്ത് കൊണ്ട് ധനസമാഹരണത്തിന് ഒരുങ്ങി കമ്പനി.
AU Bank: കമ്പനിയുടെ അറ്റപലിശ വരുമാനം 34 ശതമാനം വർദ്ധിച്ച് 753.13 കോടി രൂപയായി. അതേസമയം അറ്റാദായം 13 ശതമാനം ഇടിഞ്ഞ് 278.51 കോടി രൂപയായി.
DLF: രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 66 ശതമാനം വർദ്ധിച്ച് 378.12 കോടി രൂപയായി. വിൽപ്പന 77 ശതമാനം വർദ്ധിച്ച് 1512 കോടി രൂപയായി.
Tata Power: രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 36 ശതമാനം വർദ്ധിച്ച് 502 കോടി രൂപയായി.
ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ
- BPCL
- UPL
- Vedanta
- Dr Reddy’s Laboratories
- Shree Cement
- JSW Energy
- Adani Transmission
- Adani Power
- GAIL
- Apollo Tyres
- Cadila Healthcare
- Emami
- Bandhan Bank
- Castrol India
- SAIL
- Embassy Office Parks REIT
- Bharat Electronics
- Chola Fin
- Dixon Technologies
- Equitas Small Finance Bank
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 18188 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ തുടങ്ങി. അനേകം തവണ 18000 എന്ന സപ്പോട്ട് പരീക്ഷിച്ച സൂചിക അവസാനം ഇത് തകർത്ത് കൊണ്ട് താഴേക്ക് വീണു. തുടർന്ന് 354 പോയിന്റുകൾക്ക് താഴെയായി 17857 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് താഴേക്ക് വീണു. 40000 എന്ന സപ്പോർട്ട് എടുത്ത് കൊണ്ട് തിരികെ കയറാൻ ഒരു ഘട്ടത്തിൽ സൂചിക ശ്രമം നടത്തിയെങ്കിലും ഇതിന് സാധിച്ചില്ല. തുടർന്ന് 39750 എന്ന സപ്പോർട്ട് കൂടി തകർത്ത് കൊണ്ട് വളരെ വലിയ പതനത്തിന് സാക്ഷ്യംവഹിച്ച സൂചിക 1366 പോയിന്റുകൾക്ക് താഴെയായി 39509 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്നലെ നഷ്ടത്തിൽ അടച്ചു.നിഫ്റ്റി പിഎസ്.യു ബാങ്ക്(5.2%), നിഫ്റ്റി മെറ്റൽ(3.44%) എന്നിവ താഴേക്ക് കൂപ്പുകുത്തി.
യൂറോപ്യൻ വിപണികളെല്ലാം കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. CAC40 ലാഭത്തിലും DAX, FTSE എന്നിവ ഫ്ലാറ്റായുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണി ലാഭത്തിൽ അടച്ചു. ഒപ്പം നാസ്ഡാക് എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ വളരെ വലിയ നഷ്ടത്തിലാണ് കാണപ്പെടുന്നത്. യുഎസ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണുള്ളത്. CAC40 ഫ്യൂച്ചേഴ്സ് ലാഭത്തിലാണ് കാണപ്പെടുന്നത്. ആപ്പിൾ, ആമസോൺ, എന്നിവയുടെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ നാസ്ഡാക് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണുള്ളത്.
SGX NIFTY നേരിയ തോതിൽ മുകളിലായി 17,881-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,835, 17,800, 17,750, 17,710 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,880, 17,940, 18,000, 18,040 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,500, 39,300, 39,000, 38,900, 38,780 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,750, 40,000, 40,175, 40,400, 40,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18000-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500, 17000 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. സൂചികയിൽ പുട്ട് ഒഐ വളരെ കുറവാണ്. 39000,39500 എന്നിവിടെ പുട്ട് ഒഐ ഉള്ളതായി കാണാം.
വിക്സ് ഇപ്പോൾ 17.91 ആയി ഉയർന്നു. ഇത് വിപണിയിൽ ഭയം വർദ്ധിച്ചു എന്നതിന്റെ സൂചന നൽകുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3,819 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 837 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വലിയ തോതിൽ ഓഹരികൾ വിറ്റഴിച്ചതിനാൽ വിപണി ഇന്നലെ താഴേക്ക് കൂപ്പുകുത്തിയിരുന്നു. വിപണി ഇവിടെ അസ്ഥിരമായി നിൽക്കുമോ അതോ വീണ്ടും താഴേക്ക് വീഴുമോയെന്ന ചോദ്യമാണ് ഇപ്പോൾ നിക്ഷേപകരുടെ മനസിലുള്ളത്.
ഇന്നലെ വരെയുള്ള ഈ മാസത്തെ കണക്കു നോക്കിയാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഏകദേശം 20400 കോടി രൂപയുടെ വിൽപ്പനയാണ് ക്യാശ് മാർക്കറ്റിൽ നടത്തിയിട്ടുള്ളത്. മറ്റു മാസങ്ങളിലെ പോലെ ഇതിന് പകരമായി ഇത്തവണ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങിയിരുന്നില്ല. 128 കോടിയുടെ വാങ്ങൽ മാത്രമാണ് ഇവർ നടത്തിയത്. ഏറെ നാളായി നിക്ഷേപ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഇന്ത്യൻ വിപണിയോട് താത്പര്യം ഇല്ലായ്മ പ്രകടിപ്പിച്ചിട്ടില്ല.
നാസ്ഡാക് മുകളിലേക്ക് നീങ്ങിയപ്പോൾ ആപ്പിൾ, ആമസോൺ എന്നിവയുടെ മോശം ഫലങ്ങൾ നാസ്ഡാക് ഫ്യൂച്ചേഴ്സിനെ നഷ്ടത്തിലേക്ക് തള്ളിവിട്ടു.
വരും ദിവസങ്ങളിൽ താഴേക്ക് 17650 ഉം മുകളിലേക്ക് 18000 ഉം ശ്രദ്ധിക്കാവുന്നതാണ്. വിപണി ഇന്ന് ലാഭത്തിൽ അടച്ചാൽ വിദേശ, ആഭ്യന്തര നിക്ഷേപകരുടെ പങ്കാളിത്തം എങ്ങനെ എന്ന് ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

