പ്രധാനതലക്കെട്ടുകൾ
ഫെബ്രുവരിയിലെ ഓട്ടോ കമ്പനിയുടെ മൊത്തം വിൽപ്പന
വർദ്ധിച്ചതായി കാണാം. എല്ലാ വാഹന നിർമ്മാണ കമ്പനികളും പ്രതിവർഷം അനേകം വാഹനങ്ങൾ വിറ്റഴിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഓട്ടോ, ഓട്ടോ അനുബന്ധ ഓഹരികൾ ശ്രദ്ധിക്കാവുന്നതാണ്.
Bharti Airtel, Vodafone Idea: അഞ്ച് വർഷത്തിനിടെ ഇന്ത്യയുടെ ആദ്യ സ്‌പെക്ട്രം ലേലം 77,146 കോടി രൂപ ബിഡ്ഡാണ് നേടിയത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ ബിഡ്ഡിംഗ് പ്രക്രിയയിൽ പങ്കെടുത്തു.
BPCL: നുമലിഗഡ് റിഫൈനറി ലിമിറ്റഡിലെ 61.65 ശതമാനം ഓഹരി 9,875 കോടി രൂപയ്ക്ക് വിൽക്കാൻ ഒരുങ്ങി ബി.പി.സി.എൽ. ഓയിൽ ഇന്ത്യ ലിമിറ്റഡ്, എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നിവ 49 ശതമാനം ഓഹരികൾ സ്വന്തമാക്കും. 13.65 ശതമാനം ഓഹരികൾ ആസാം സർക്കാർ ഏറ്റെടുക്കും.
Sterlite Technologies: സ്റ്റെർലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന് മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും നിന്നുമായി 700 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 11300 കോടിയായി ഉയർന്നു.
Siemens: കോംപറ്റീഷൻ കമ്മീഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഇലക്ട്രിക്കൽ ഉപകരണ നിർമ്മാതാക്കളായ സി ആന്റ് എസ് ഇലക്ട്രിക്സിന്റെ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു.
Oil India: എണ്ണക്കിണറിലുണ്ടായ തീപിടിത്തം മൂലം മൂന്ന് പേർ മരണപ്പെട്ട സംഭവത്തിൽ ദേശീയ തലസ്ഥാന മേഖലയിൽ നിന്ന് ഓയിൽ ഇന്ത്യയുടെ കോർപ്പറേറ്റ് ഹെഡ് ഓഫീസ് അസമിലേക്ക് മാറ്റാൻ സർക്കാർ ആവശ്യപ്പെട്ടു.
Kotak Mahindra Bank: പരിമിതമായ കാലയളവിൽ ഭവനവായ്പ നിരക്കിൽ 0.10 ശതമാനം കുറവു വരുത്തിയതായി ബാങ്ക് അറിയിച്ചു.
Aditya Birla Fashion and Retail അപ്പാരൽ മാർക്കറ്റ് 10% സി.എജി.ആറിൽ വളരുമെന്നും 2025 സാമ്പത്തിക വർഷത്തോടെ 107 ബില്യൺ ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഓർഗനൈസ്ഡ് റീട്ടെയിൽ അടുത്ത 5 വർഷത്തിനുള്ളിൽ 33% മുതൽ 41% വരെ വളർച്ച കെെവരിച്ചേക്കും. 50% + ROCE –യിൽ ജീവിതശൈലി ബ്രാൻഡുകൾ സ്ഥിരമായി ലാഭത്തിലാണ് കാണപ്പെടുന്നത്. 2026 സാമ്പത്തിക വർഷം ഇത് 9,000 കോടി രൂപയായിരിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.100 നഗരങ്ങളിലായി അടുത്ത 3 വർഷത്തിനുള്ളിൽ 250 സ്റ്റോറുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു.
ഇന്നത്തെ വിപണി സാധ്യത
അസ്ഥിരമായി ഉയർന്ന ചാഞ്ചാട്ടം കാഴ്ചവച്ച നിഫ്റ്റി 1.6 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
സൂചിക 14630നും 14800നും ഇടയിലായി വ്യാപാരം നടത്തി. കഴിഞ്ഞ ദിവസത്തേ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ഇന്നലെ 1.4 ശതമാനം നേട്ടം കെെവരിച്ചെങ്കിലും
ശക്തമായ ചാഞ്ചാട്ടമാണ് സൂചികയിൽ ഉണ്ടായിരുന്നത്. ഒരുവേള 35000 ന് താഴേക്ക് പോയെങ്കിലും തിരികെ കയറി 35296 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത് പോല തന്നെ ആഗോള വിപണികൾ പോസിറ്റീവാണ്. ഇതാണ് വിപണിയെ മുകളിലേക്ക് പിടിച്ചുയർത്താൻ കാരണമായത്.
യൂറോപ്യൻ വിപണികൾ 1.5 ശതമാനവും , DOW 2 ശതമാനവും NASDAQ 3 ശതമാനവുമാണ് നേട്ടം കെെവരിച്ചത്.
ഏഷ്യൻ വിപണികളിൽ എല്ലാം തന്നെ ലാഭത്തിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്. ജപ്പാന്റെ NIKKEI 1 പോയിന്റെ താഴെയായാണ് വ്യാപാരം നടത്തുന്നത്. SGX NIFTY 14,840 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
നിഫ്റ്റി മുകളിലേക്ക് കുതിച്ചു കയറാനുള്ള സാധ്യതകളാണ് കാണാനാകുന്നത്. 14900,15000 എന്നിവിടങ്ങളിലായി സൂചികയിൽ ശക്തമായ പ്രതിരോധം (resistance) നിലനിൽക്കുന്നുണ്ട്. രണ്ടിടത്തും
ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.
താഴേക്ക് പോയാൽ 14,800, 14700-14,740, 14,630 എന്നിവയെല്ലാം സൂചികയ്ക്ക് ശക്തമായ ഒരു സപ്പോർട്ടായി കണക്കാക്കാം.
India VIX കുറഞ്ഞെങ്കിലും വിപണിയിൽ ഇന്നും അസ്ഥിരത കണ്ടേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 125 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 194 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
14500-ലാണ് ഏറ്റവും ഉയർന്ന പുട്ട് ഓപ്ഷൻ കോൺട്രാക്ടുകൾ കാണപ്പെടുന്നത്. ഏറ്റവും ഉയർന്ന കോൾ ഓപ്ഷൻ കാണുന്നത് 15000 ആണ്. ഒഐ മാറ്റങ്ങൾ നിരീക്ഷിച്ചാൽ വിപണിയുടെ ചലനങ്ങൾ മനസിലാക്കാൻ സാധിക്കും.
ഗ്യാപ്പ് അപ്പിൽ തുറക്കുന്ന നിഫ്റ്റിയുടെ ദിശ മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം ആരംഭിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

