ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ ബെയറിഷായി കാണപ്പെട്ടു.

ഗ്യാപ്പ് ഡൗണിൽ 17971 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് തുടർച്ചയായി താഴേക്ക് വീണു. ആദ്യ മണിക്കൂറിൽ തന്നെ 130 പോയിന്റുകൾ താഴേക്ക് വീണ സൂചിക പിന്നീട് ഏറെ നേരം അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ/ 0.80 ശതമാനം താഴെയായി 18873 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38929 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 38350 രേഖപ്പെടുത്തിയ സൂചിക അവസാന നിമിഷം നേരിയ തോതിൽ തിരികെ കയറി. സൂചികയിലെ എല്ലാ ഓഹരികളും നഷ്ടത്തിൽ അടച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 460 പോയിന്റുകൾ/ 1.77 ശതമാനം താഴെയായി 38561 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി(-2.3%), നിഫ്റ്റി പിഎസ്.യു ബാങ്ക്(-1.8%) എന്നിവ ഇന്നും കുത്തനെ താഴേക്ക് വീണു. നിഫ്റ്റി മെറ്റൽ(+0.36%), ഐടി (-.39%) എന്നിവ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും 1 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

നിഫ്റ്റി 50യിലെ 10 ഓഹരികളിൽ താഴെ മാത്രമാണ് ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. Titan(+1.7%) ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Indian Oil(-4.4%)
ഓഹരി ഇന്ന് താഴേക്ക് വീണ് ടോപ്പ് ലൂസർ പട്ടികിയൽ ഇടംനേടി. എന്നാൽ ഓഹരി ഒന്നിന് 5 രൂപ വീതം ഇടക്കാലലാഭവിഹിതം നൽകിയതിനാലാണ് ഇത് സംഭവിച്ചത്.

SBIN(-2.8%)
ഓഹരി ഇന്ന് വീണ്ടും നഷ്ടത്തിൽ അടച്ചു.

ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Balkrishna Industries(-5.5%) ഓഹരി താഴേക്ക് വീണു. നാളെ ഫലങ്ങൾ വരാനിരിക്കെ Idea(-4.3%) ഓഹരിയും നഷ്ടത്തിൽ അടച്ചു.

റിയൽറ്റി ഓഹരികൾ ഇന്ന് ലാഭമെടുപ്പിന് വിധേയമായി. DLF(-4.2%), Prestige(-3.6%), Godrej Properties(-3.2%), Sunteck(-1.9%), Sobha(-1.4%) എന്നിവ നഷ്ടത്തിൽ അടച്ചു.

Pidilite Industries(+4.5%), OIL India(-2.3%), CRISIL(+9.4%) എന്നിവ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വലിയ നീക്കങ്ങൾ കാഴ്ചവച്ചു.

അനേകം ഓർഡർ ഇൻഫ്ലോ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ Thermax(+13.5%) ഓഹരി നേട്ടം കെെവരിച്ചു. 

GRSE(+8%), Cochin Shipyard(+2.6%) എന്നീ ഷിപ്പിംഗ് കമ്പനി ഓഹരികളിൽ വളരെ വലിയ വാങ്ങൽ ഇന്ന് അനുഭവപ്പെട്ടു.

Tata Power(+1.1%), IRCTC(-0.3%), SRF(-1%) എന്നീ ഓഹരികളിൽ ഇന്ന് രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു.

2023 ഏപ്രിൽ 1 മുതൽ പെട്രോളിൽ 20 ശതമാനം എതനോൾ കലർത്താൻ പദ്ധതിയിടുന്നതായി ഇന്ത്യൻ ഓയിൽ സെക്രട്ടറി പറഞ്ഞു. Balrampur Chini(+1.3%), Eid Parry(+0.03%), Renuka Sugar(+4.8%) എന്നീ ഷുഗർ ഓഹരികൾ ലാഭത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ പ്രതിവർഷ അറ്റാദായം 8 ശതമാനം വർദ്ധിച്ച് 479 കോടി രൂപയായതിന് പിന്നാലെ Godrej Consumer Products(-2.6%) നഷ്ടത്തിൽ അടച്ചു. ഫലം പ്രതീക്ഷിച്ച അത്ര വന്നിട്ടില്ല.

രണ്ടാം പാദത്തിൽ അറ്റാദായം പ്രതിവർഷം 40 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി 419 കോടി രൂപയായതിന് പിന്നാലെ Piramal Enterprises(-3.8%) ഓഹരി താഴേക്ക് വീണു.

വിപണി മുന്നിലേക്ക്

തിങ്കളാഴ്ച ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി വ്യാപാരം ആരംഭിച്ച വിപണിയിൽ ഇന്നും വളരെ വലിയ നീക്കങ്ങൾ കാണപ്പെട്ടു. 17800 ഇന്ന് തകർക്കപ്പെട്ടില്ല, അല്ലങ്കിൽ അത് ഒരുപക്ഷേ വിപണിയിൽ വളരെ വലിയ ഒരു പതനത്തിന് കാരണമായേനെ.

വിപണി മൊത്തത്തിൽ താഴേക്ക് വീണപ്പോഴും റിലയൻസ് ഓഹരി ശക്തമായി ലാഭത്തിൽ അടച്ചു.

യുഎസിലെ പണപ്പെരുപ്പ കണക്കുകൾ പോസിറ്റീവല്ല. ഇതാണ് വിപണി ഇന്ന് ബെയറിഷാകാനുള്ള കാരണം. എന്നാൽ ഡൌ ജോൺസ് ഫ്യൂച്ചേഴ്സിനൊപ്പം തന്നെ ഏറെയും ഏഷ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. ആഗോള വിപണികൾ ലാഭത്തിൽ തുടർന്നാൽ ഇന്ത്യൻ വിപണിയിൽ നാളെ തന്നെ ഒരു തിരികെ കയറ്റം ഉണ്ടായേക്കാം.

നിഫ്റ്റി ഇപ്പോഴുള്ളത് ഒരു സപ്പോർട്ട് സോണിലാണ്. വരും ദിവസങ്ങളിൽ ഈ നില നിർണായകമാകും. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന തുടരുന്നത് വിപണിയെ കൂടുതൽ ദുർബലപ്പെടുത്തുന്നു. നിഫ്റ്റി വീണ്ടും 18000ലേക്ക് തിരിച്ച് എത്തുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

മാസത്തെ രണ്ടാമത്തെ എക്സ്പെയറി കഴിഞ്ഞപ്പോൾ നിങ്ങൾ ലാഭത്തിലാണെന്ന് കരുതുന്നു. ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement