2021ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരമാൻ
2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 75 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി. പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കി. ഇതിനൊപ്പം ആരോഗ്യമേഖലയ്ക്കായി 64,180 രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. പഴയ വാഹനങ്ങൾ വെഹിക്കിൾ സ്ക്രാപ്പേജ് പോളിസിയും ബജറ്റിന്റെ ഭാഗമായി. ഇന്ത്യയുടെ ധനക്കമ്മി ജി.ഡി.പിയുടെ 9.5 ശതമാനമായി.
ജനുവരിയിൽ ഓട്ടോ മൊബെെൽ കമ്പനികൾക്ക് റിക്കാഡ് വിൽപ്പന
പ്രമുഖ ഓട്ടോ മൊബെെൽ കമ്പനികൾ ജനുവരി മാസത്തിൽ റിക്കാഡ് വിൽപ്പന കാഴ്ചവച്ചു. ടാറ്റാ മോർട്ടോസിന്റെ പ്രതിവർഷ ആഭ്യന്തര വിൽപ്പന 28 ശതമാനം ഉയർന്ന് 57,742 യൂണിറ്റായി. കാർ വിൽപ്പനയിൽ കമ്പനി വലിയ മുന്നേറ്റമാണ് നടത്തിയത്. ടി.വി.എസ് മോട്ടോറിന്റെ പ്രതിവർഷ ആഭ്യന്തര വിൽപ്പന 31 ശതമാനം ഉയർന്ന് 3.07 ലക്ഷം യൂണിറ്റായി. Mahindra & Mahindraയുടെ പ്രതിവർഷ ഉപകരണ വിൽപ്പന 50 ശതമാനം ഉയർന്ന് 34,778 കോടി യൂണിറ്റായി. മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 4.3 ശതമാനം ഉയർന്ന് 1.60 ലക്ഷം യൂണിറ്റായി.
ഉത്തർപ്രദേശിലെ 100 മെഗാവാട്ട് സൗരോർജ്ജ നിലയം അദാനി ഗ്രീൻ എനർജി 25 വർഷത്തേക്ക് ഏറ്റെടുത്തു
ഉത്തർപ്രദേശിലെ ജലാലാബാദിൽ 100 മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റ് ഏറ്റെടുത്ത് Adani Solar Energy. അദാനി ഗ്രീൻ എനർജിയുടെ സഹസ്ഥാപനമാണ് ഇത്. ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡുമായി (UPPCL) 25 വർഷത്തേക്കാണ് കമ്പനി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
നേപ്പളിലെ 679 മെഗാവാട്ട് ഹെെഡ്രോ പവർ പ്രോജക്ട് SJVN Ltd ന്
നേപ്പളിലെ 679 മെഗാവാട്ട് ഹെെഡ്രോ പവർ പ്രോജക്ട് പദ്ധിതി SJVN Ltd ന് ലഭിച്ചു. Build,Own,Operate and Transfer (BOOT) മോഡലിലാകും നിർമാണമെന്നും കമ്പനി അറിയിച്ചു. പദ്ധതി നടപ്പിലായാൽ പ്രതിവർഷം 3,561 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും.
കൻസായി നെറോലക് പെയിന്റ്സ് ക്യു 3 ഫലം: അറ്റാദായം 76 ശതമാനം വർദ്ധിച്ച് 204 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ കൻസായി നെറോലക് പെയിന്റ്സിന്റെ ഏകീകൃത അറ്റാദായം 76 ശതമാനം വർദ്ധിച്ച് 204 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 19.68 ശതമാനം ഉയർന്ന് 1,606.86 കോടി രൂപയായി.
കോറമാണ്ടൽ ഇന്റർനാഷണൽ ക്യു 3 ഫലം: അറ്റാദായം 26 ശതമാനം വർദ്ധിച്ച് 333 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ കോറമാണ്ടൽ ഇന്റർനാഷണലിന്റെ അറ്റാദായം 26 ശതമാനം വർദ്ധിച്ച് 333 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം
7.76 ശതമാനം ഉയർന്ന് 3,541.87 കോടിയായി. ഇതിന് പിന്നാലെ കമ്പനി ബോർഡ് ഓഹരിക്ക് 6 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഒഡീഷയിൽ വെെദ്യൂതി വിതരണത്തിനായി ടാറ്റാ പവറിന് അനുതി
നോർത്ത് ഈസ്റ്റേൺ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ഓഫ് ഒഡീഷ ലിമിറ്റഡിന്റെ (NESCO) 5 സ്ഥലങ്ങളിൽ വൈദ്യുതി വിതരണത്തിനായി ടാറ്റ പവർ ലിമിറ്റഡിന് അനുമതി നൽകി
ഒഡീഷ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (OERC) കത്ത് അയച്ചു.
ബാലസോർ, ഭദ്രക്, ബരിപാഡ, ജജ്പൂർ, കിയോഞ്ജർ എന്നീ സ്ഥലങ്ങളിലാണ് വെെദ്യുതി വിതരണത്തിനായി അനുമതി നൽകിയത്.
സംയോജിത ഡിജിറ്റൽ XDR പരിഹാരം ആരംഭിച്ച് സെൻസർ
സംയോജിത ഡിജിറ്റൽ XDR പരിഹാരത്തിന് തുടക്കം കുറിച്ച് സെൻസർ ടെക്കനോളജീസ്.
റാണെ ബ്രേക്ക് ക്യു 3 ഫലം: അറ്റാദായം 26 ശതമാനം വർദ്ധിച്ച് 12 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ റാണെ ബ്രേക്കിന്റെ പ്രതിവർഷ അറ്റാദായം 25.9 ശതമാനം ഉയർന്ന് 12.88 കോടി രൂപയായി. ഇതേകാലയളവിൽ പ്രതിവർഷ വരുമാനം 4.7 ശതമാനം ഉയർന്ന് 126.58 കോടി രൂപയായി. ചെന്നെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി
ബ്രേക്ക് പാഡ്, ബ്രേക്ക് ബ്ലോക്സ് എന്നിവ ഓട്ടോ മേഖലയ്ക്കായി നിർമ്മിക്കുന്നു.
മൂന്നാം പാദത്തിൽ 71 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി MRPL
ഡിസംബറിലെ മൂന്നാം പാദത്തിൽ മംഗലാപുരം റിഫൈനറിയും പെട്രോകെമിക്കൽ (MRPL) 71 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.
പോയവർഷം ഇതേകലായളവിൽ 37 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 14,136 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 16,745 കോടി രൂപയായിരുന്നു.

