പ്രധാനതലക്കെട്ടുകൾ
Eicher Motors: ഫെബ്രുവരിയിൽ കമ്പനിയുടെ പ്രതിവർഷ വിൽപ്പന 7.3 ശതമാനം വർദ്ധിച്ച് 5856 യൂണിറ്റായി.
Future Enterprises: ഫ്യൂച്ചർ ജനറലിയുടെ ഓഹരി വിൽപ്പന നിയന്ത്രണത്തെക്കുറിച്ചുള്ള കോടതി ഉത്തരവിന് പിന്നാലെ ജനറലിയുമായുള്ള ഇടപാടിൽ ഉടനടി മാറ്റമുണ്ടാകില്ലെന്ന് കമ്പനി പറഞ്ഞു.
Page Industries: കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സുന്ദർ ജെനോമൽ രാജി സമർപ്പിച്ചു.
Tata Steel: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടാറ്റാ സ്റ്റീൽ അഡ്വാൻസ്ഡ് മെറ്റീരിയൽസ് 90,000 കോടി രൂപയ്ക്ക് സെറാമാറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ 90 ശതമാനം ഓഹരികൾ ഏറ്റെടുക്കും.
Sterlite Technologies: 5ജി ഓപ്പൺ RAN റേഡിയോ യൂണിറ്റുകൾ വികസിപ്പിക്കുന്നതിന് അനലോഗ് ഉപകരണങ്ങളുമായി സഹകരണം പ്രഖ്യാപിച്ച് കമ്പനി.
EaseMyTrip: മാർച്ച് 3ന് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത് പരിഗണിക്കും.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം വലിയ ഗ്യാപ്പ് ഡൌണിൽ 16506 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ ഘട്ടത്തിൽ വിൽപ്പന സമ്മർദ്ദത്തിന് വിധേയമായി. ശേഷം 400 പോയിന്റുകളുടെ മുന്നേറ്റം നടത്തിയ സൂചിക 135 പോയിന്റുകൾ/0.81 ശതമാനം മുകളിലായി 16794 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 35970 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വിൽപ്പന സമ്മർദ്ദത്തിന് വിധേയമായി. 35900ൽ സപ്പോർട്ട് എടുത്ത് തിരികെ കയറാൻ സൂചിക ശ്രമം നടത്തിയെങ്കിലും നിഫ്റ്റിയുടെ അത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. തുടർന്ന് 225 പോയിന്റുകൾ/ 0.62 ശതമാനം മുകളിലായി 36205 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മെറ്റൽ മേഖല 5 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു.
യൂഎസ് വിപണികൾ ഇന്നലെ വലിയ ലാഭത്തിൽ അടച്ചു.യൂറോപ്യൻ വിപണി കുത്തനെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. അതേസമയം യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,515-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,600, 16,535, 16,370, 16,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,700, 16,840, 16,900, 17,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,900, 35,650, 35,230, 35,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,300, 36,550, 37,000, 37,250 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17,500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് 28.6 ആയി കുറഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3,900 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4,000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
നിഫ്റ്റി ഇപ്പോൾ 200 ഡിഎംഎയ്ക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം വലിയ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സാധ്യത കാണുന്നു. ഇതിനാൽ തന്നെ വിപണി ഇവിടെ ശക്തമായ പ്രതിബന്ധം സൃഷ്ടിച്ചേക്കാം.
അതിർത്തിയിലെ സംഭവവികാസങ്ങളുടെ ഭാഗമാകാൻ ബെലാറസ് സൈന്യം പോയേക്കാം, ഇത് സംഭവിക്കുകയാണെങ്കിൽ സംഘർഷം കൂടുതൽ സങ്കീർണമായേക്കും. 12 റഷ്യൻ നയതന്ത്രജ്ഞരെ അമേരിക്ക പിരിച്ചുവിട്ടു. തിരിച്ചടിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചുയർന്നു. 109 ഡോളർ നിരക്കിലാണ് എണ്ണ വില ഇപ്പോൾ ഉള്ളത്. ഇത് വിപണിക്ക് മേൽ കൂടുതൽ ആശങ്ക ഉളവാക്കുന്നു. ഫെഡ് പലിശ നിരക്കിലെ വർദ്ധനവാണ് മറ്റൊരു ആശങ്ക. പലിശയിൽ ഇടയ്‌ക്കിടെയുള്ള വർദ്ധനകളും ഉയർന്ന ഇൻക്രിമെന്റുകളും ആവശ്യമാണെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ ഇന്നലെ പറഞ്ഞു.
റിലയൻസ് ഓഹരി ശക്തമായ മുന്നേറ്റം നടത്തി കൊണ്ട് തിങ്കളാഴ്ച നിഫ്റ്റി മികച്ച പിന്തുണയാണ് നൽകിയത്. എച്ച്.ഡി.എഫ്.സി ഓഹരികൾ നഷ്ടത്തിൽ അടച്ചു. ഈ ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
വരും ദിവസങ്ങളിൽ വലിയ വീഴ്ച ഉണ്ടായാൽ നിഫ്റ്റിയിൽ 16370 ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

