പ്രധാനതലക്കെട്ടുകൾ
Apollo Hospitals: അർദ്ധവാർഷിക സൂചിക അവലോകനത്തിന്റെ ഭാഗമായി 2022 മാർച്ച് 31 മുതൽ നിഫ്റ്റി 50-ൽ കമ്പനി സ്ഥാനം പിടിക്കും. ഇന്ത്യൻ ഓയിൽ പട്ടികയിൽ നിന്നും പുറത്താക്കപ്പെടും.
Bharat Electronics: യുദ്ധ ടാങ്കുകളുടെ-ടി-90 കമാൻഡർ സൈറ്റിന്റെ റെട്രോ-മോഡിഫിക്കേഷനായി കമ്പനിയുമായി 1,075 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Infosys: ഉപഭോക്താക്കൾ, ജോലിസ്ഥലം, ഉൽപ്പന്നങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വെർച്വൽ, ഓഗ്‌മെന്റഡ് പരിതസ്ഥിതികൾ ഉൾപ്പെടെയുള്ള സംരംഭങ്ങളുടെ പര്യവേക്ഷണം എളുപ്പമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി കമ്പനി മെറ്റാവേർസ് ഫൗണ്ടറിക്ക് തുടക്കമിട്ടു.
Hinduja Global: യുകെ പൗരന്മാർക്ക് രണ്ട് വർഷത്തേക്ക് നിർണായകമായ ഉപഭോക്തൃ പിന്തുണ നൽകുന്നതിനായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ നിന്നും കമ്പനി 2,100 കോടി രൂപയുടെ കരാർ സ്വന്തമാക്കി.
Wipro: അടുത്ത സാമ്പത്തിക വർഷം ബ്രസീലിൽ 500 അധികം ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഇന്നത്തെ വിപണി സാധ്യത
റഷ്യൻ ആക്രമണത്തെ തുടർന്ന് ഇന്നലെ വലിയ ഗ്യാപ്പ് ഡൌണിൽ 16607 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ രൂക്ഷമായ വിൽപ്പന അരങ്ങേറി. തുടർന്ന് 815 പോയിന്റുകൾ/4.8 ശതമാനം താഴെയായി 17248 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി വലിയ ഗ്യാപ്പ് ഡൌണിൽ 36256 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങി. 36000ന് മുകളിൽ നിലനിൽക്കാൻ ശ്രമിച്ച സൂചിക പിന്നീട് താഴേക്ക് വീണു. തുടർന്ന് 2164 പോയിന്റുകൾ/ 5.79 ശതമാനം മുകളിലായി 35228 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും കുത്തനെ താഴേക്ക് വീണു.
യൂഎസ് വിപണി ഗ്യാപ്പ് ഡൌണിൽ തുറന്നതിന് പിന്നാലെ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ കുത്തനെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ ഫ്യൂച്ചേഴ്സ് നേരിയ തോതിൽ താഴ്ന്ന നിലയിൽ കാണപ്പെടുന്നു.
SGX NIFTY 16,500-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,200, 16,130, 16,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,400, 16,500, 16,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,000, 34,850, 34,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,500, 35,700, 36,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഒഐ ഡാറ്റ ഇന്ന് ഒരു തരത്തിലും നിങ്ങൾക്ക് ഉപകാരപ്രദമാകില്ല.
വിക്സ് 32 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 6,500 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 7,700 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
റഷ്യ ഉക്രൈന് മേൽ ആക്രമണം നടത്തിയതിന് പിന്നാലെ വിപണികൾ ചോരക്കളമായത് എങ്ങനെ എന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ. അയൽ രാജ്യങ്ങളെ ആക്രമിക്കണം എന്ന ആഗ്രഹം തങ്ങൾക്ക് ഇല്ലെന്നും എന്നാൽ നാറ്റോയുടെ വിപുലീകരണം തടയാൻ മറ്റു മാർഗങ്ങളില്ലെന്നും പുടിൻ പറഞ്ഞു. റഷ്യക്ക് എതിരെ മറ്റു രാജ്യങ്ങൾ നീക്കം നടത്തിയാൽ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഉക്രൈന്റെ സൈനിക താവളങ്ങളിലും പുറത്തുമായി അനേകം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആയുധം താഴെ വച്ച് കീഴടങ്ങിയ സൈനികരോട് ബഹുമാനത്തോടെയാണ് പ്രതികരിച്ചതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഉക്രൈൻ സർക്കാരിന്റെ തലയറുക്കാനാണ് പുടിന്റെ പദ്ധതിയെന്ന് യുഎസ് പറഞ്ഞു.
2020 ജൂണിൽ ആയിരുന്നു വിക്സ് ഇതിന് മുമ്പ് 30ൽ കാണപ്പെട്ടിരുന്നത്. രൂക്ഷമായ ചാഞ്ചാട്ടം വിപണിയിൽ നിലനിൽക്കുമ്പോൾ വ്യാപാരം നടത്തുന്നത് അത്ര നല്ലതായേക്കില്ല. വലിയ നഷ്ടത്തിൽ തുറന്ന യുഎസ് വിപണി ബൈഡന്റെ ഉപരോധ പ്രഖ്യാപനം വന്നതിന് പിന്നാലെ യുദ്ധം സംബന്ധിച്ച ആശങ്കകൾ അകറ്റി. ഇത് വിപണിക്ക് പോസിറ്റീവ് പിന്തുണ നൽകി.
16000 എന്ന സപ്പോർട്ട് നിലനിർത്താൻ നിഫ്റ്റിക്ക് സാധിക്കുമോ എന്ന് നോക്കി കണ്ടതിന് ശേഷം മാത്രം നിക്ഷേപകർ ഓഹരികൾ വാങ്ങുന്നതാകും നല്ലത്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

