പ്രധാനതലക്കെട്ടുകൾ
യുകെയിൽ മൊബിലിറ്റി ഉത്പ്പന്നങ്ങൾക്കായി ഒരു നൂതന ഡിസൈൻ സെന്റർ ആരംഭിക്കാൻ ഒരുങ്ങി M&M.
SBI Life -ന്റെ 3.5 ശതമാനം ഓഹരി 945 കോടി രൂപയ്ക്ക് വിൽക്കാൻ പദ്ധതിയിട്ട് കാർലെെൽ ഗ്രൂപ്പ്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് കമ്പനി ഇൻഫിനിറ്റി സർക്കിൾ അതിന്റെ വെൽത്ത് മാനേജുമെന്റ് പ്ലാറ്റ്‌ഫോമായി Zensar-നെ തിരഞ്ഞെടുത്തു.
Hero Motocorp: മാർച്ചിലെ നാലാം പാദത്തിൽ ഇരുചക്രവാഹന നിർമാതാക്കളുടെ ഏകീകൃത അറ്റാദായം 39 ശതമാനം വർദ്ധിച്ച് 865 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 613.81 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്.
Tata Consumer Products : മാർച്ചിലെ നാലാം പാദത്തിൽ കമ്പനി 133.34 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 50 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു.
Coforge Limited: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 17 ശതമാനം വർദ്ധിച്ച് 133 കോടി രൂപയായി.
IEX: ഏപ്രിലിൽ ഐഇഎക്സിന്റെ വെെദ്യുതി വിപണിയുടെ പ്രതിവർഷ വോളിയം 90.2 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
Bajaj Healthcare: കൊവിഡ് ചികിത്സയ്ക്കായി കമ്പനി ഇവെജാജ് ടാബ്ലെറ്റുകൾ അവതരിപ്പിച്ചു.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:
- HDFC
- Ultratech Cement
- Cholamandalam Investment and Finance Company
- Dabur India
- EIH
- Kansai Nerolac Paints
- Navin Fluorine International
- Steel Strips Wheels
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 14600നും 14700നും ഇടയിലായി അസ്ഥിരമായി കാണപെട്ടു. അവസാന നിമിഷത്തിൽ ഉണ്ടായ ശക്തമായ മുന്നേറ്റം സൂചികയെ 14700ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സഹായിച്ചു. ഐടി, മെറ്റൽ, ഓട്ടോ ഓഹരികളാണ് സൂചികയ്ക്ക് ശക്തി പകർന്നത്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റി അത്ര ബുള്ളിഷായിരുന്നില്ല. 32550- 32900 എന്ന റേഞ്ചിനുള്ളിൽ തന്നെ സൂചിക ഏറെ നേരം അസ്ഥിരമായി നിന്നു. നിഫ്റ്റി മുകളിലേക്ക് കുതിച്ചുകയറിയപ്പോൾ പോലും ബാങ്ക് നിഫ്റ്റിക്ക് 32900 എന്ന പ്രതിരോധം മറികടക്കാനായില്ല.
നിഫ്റ്റി ഫാർമ, നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഒഴികെ എല്ലാം മേഖലാ സൂചികകളും ഇന്നലെ ലാഭത്തിലാണ് അടയ്ക്കപെട്ടത്.
യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണി ഫ്ലാറ്റായാണ് വ്യാപാരം നടത്തിയതെങ്കിലും അവസാന നിമിഷം ശക്തിപ്പെടുന്നത് കാണാനായി.
ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഉയർന്ന നിലയിലാണുള്ളത്. SGX NIFTY 14855-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
14,850-14,900 എന്നിവിടെ വളരെ ശക്തമായ പ്രതിരോധം അനുഭവപെട്ടേക്കാം. വിപണി ഇവിടെ തുറന്നാൽ സൂചിക ഒരുപക്ഷേ താഴേക്ക് വീണേക്കാം.
14850-14900 എന്നിവിടെ നിഫ്റ്റിയിൽ പെട്ടന്ന് ഉള്ള പ്രതിരോധം അനുഭവപെട്ടേക്കാം. ഇതിന് മുകളിലായി 15000 ശക്തമായ പ്രതിരോധം സൃഷ്ടിച്ചേക്കും. 33,000, 33,200, 33,500എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 33000 മുമ്പ് അനേകം തവണ പരീക്ഷിക്കപെട്ടിട്ടുണ്ട്.
14,750, 14,700, 14,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 32,300, 32,000, 31,500 എന്നത് ബാങ്ക് നിഫ്റ്റിക്കും ശക്തമായ സപ്പോർട്ടായി പരിഗണിക്കാം. 32000ന് താഴേക്ക് വീണാൽ സൂചിക ദുർബലമാണെന്ന് കരുതാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1222 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 632 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
എച്ച്.ഡി.എഫ്.സി ഇന്ന് ഫലങ്ങൾ പ്രഖ്യാപിക്കുകയാണ്. HDFC, HDFCBANK എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുക.
ബാങ്ക് നിഫ്റ്റിയുടെ പിന്തുണ ഇല്ലാതെയാണ് നിഫ്റ്റി ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. ബാങ്കുകൾ കൂടി ഇന്ന് മുകളിലേക്ക് കയറിയാൽ നിഫ്റ്റി കൂടുതൽ ഉയരങ്ങൾ കീഴടക്കിയേക്കും.
14200-15000 എന്നീ റേഞ്ചിനുള്ളിൽ തന്നെ നിഫ്റ്റി ഏറെ നാളായി അസ്ഥിരമായി നിൽക്കുകയാണ്. 15000ന് സമീപമായി സൂചിക ഈ ആഴ്ച വ്യാപാരം അവസാനിപ്പിക്കുന്നത് വെെകാതെ തന്നെ നിഫ്റ്റി ഈ പ്രതിരോധം മറികടക്കുമെന്ന സൂചന നൽകുന്നു. അതിനാൽ ഇന്ന് വിപണി അടയ്ക്കുന്നത് ഏറെ നിർണായകമാകും.
കഴിഞ്ഞ വെള്ളിയാഴ്ച ഈ നിലയിൽ നിന്നാണ് സൂചിക താഴേക്ക് വീണത്. അതിൽ തന്നെ 14900-15000 എന്ന റേഞ്ചിൽ ശക്തമായ ലാഭമെടുപ്പിനുള്ള സാധ്യതയുണ്ട്. ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

