ഇന്നത്തെ വിപണി വിശകലനം
പലിശ നിരക്ക് വർദ്ധിപ്പിച്ച് ആർബിഐ, കുത്തനെ വീണ് വിപണി.
17111 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 16920 എന്ന നിലയിൽ സപ്പോർട്ട് എടുക്കാൻ ശ്രമംനടത്തിയ സൂചിക അവിടെ തന്നെ കാണപ്പെട്ടു. ആർബിഐ ഗവർണറുടെ പ്രഖ്യാപനത്തിന് പിന്നാലെ വിപണി കുത്തനെ താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 391 പോയിന്റുകൾ/ 2.29 ശതമാനം താഴെയായി 16677 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
36288 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മൊത്തം വിപണിക്കൊപ്പം താഴേക്ക് കൂപ്പുകുത്തി. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം
വിപണി 1000 പോയിന്റുകൾ ഇടിഞ്ഞു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 899 പോയിന്റുകൾ/ 2.49 ശതമാനം താഴെയായി 35264 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ(-.2%), നിഫ്റ്റി റിയൽറ്റി(-.2%), നിഫ്റ്റി മെറ്റൽ (-3.2%) എന്നിവ ഏറെയും വീണു.
ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിന് പിന്നാലെ ONGC (+3.7%) ഓഹരി നേട്ടത്തിൽ അടച്ചു. മറ്റു പവർ ഓഹരികളായ PowerGrid (+2.6%), Petronet (+2.6%), Gujarat Gas (+1.2%) എന്നിവ നേട്ടത്തിൽ അടച്ചു.
പ്രതിവർഷ അറ്റാദായം 30 ശതമാനം ഉയർന്നതിന് പിന്നാലെ ലാഭമെടുപ്പിനെ തുടർന്ന് Adani Ports (-5.1%) ഓഹരി കുത്തനെ വീണു.
ആഗോള തലത്തിൽ അലൂമിനിയം വില ഇടിഞ്ഞതിന് പിന്നാലെ Hindalco (-4.7%) ഓഹരി താഴേക്ക് വീണു. National Aluminium ഓഹരിയും ഇടിഞ്ഞു.
Bajaj Finserv (-4.2%), Bajaj Finance (-4.3%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 7 ശതമാനം ഇടിഞ്ഞതിന് പിന്നാലെ Titan (-4%) ഓഹരി നഷ്ടത്തിൽ അടച്ചു.
നാലാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Britannia (+3.5%) ഓഹരി നേട്ടം കൈവരിച്ചു.
വിപണി മുന്നിലേക്ക്
പലിശ നിരക്ക് വർദ്ധിപ്പിക്കുന്നതായി ആർബിഐ ഗവർണർ പറഞ്ഞതിന് പിന്നാലെ വിപണി തകർന്നടിഞ്ഞു.
വശങ്ങളിലേക്ക് അസ്ഥിരമായി നിന്ന നിഫ്റ്റി താഴേക്ക് വീണ് 45 ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി. മാർച്ച് 7ന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്.
നിക്ഷേപ സ്ഥാപനങ്ങൾ ശക്തമായ വിൽപ്പന നടത്തി കൊണ്ട് ലാഭമെടുക്കുകയാണ്. നല്ല കാര്യം എന്തെന്നാൽ, എൽഐസി ഐപിഒയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതായി കാണാം. സബ്സ്ക്രിപ്പ്ഷൻ 61 ശതമാനമായി. പോളിസി ഹോൾഡേഴ്സ് എല്ലാവരും തന്നെ അപ്ലേ ചെയ്യുന്നതാകാം.
പലിശ നിരക്ക് വർദ്ധിപ്പിച്ചതിനാൽ തന്നെ ബാങ്കിംഗ് ഇതര സ്ഥാപനങ്ങളും തങ്ങളുടെ പലിശ ഉയർത്തിയേക്കാം.
ഫ്ലോട്ടിംഗ് പലിശ നിരക്കുകളുള്ള ദീർഘകാല വായ്പകൾ സ്വയമേവ ക്രമീകരിച്ചേക്കാം.
നാളെ ആഴ്ചയിലെ എക്സെപയറി ആയതിനാൽ തന്നെ അനേകം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യുഎസിൽ ഇന്ന് രാത്രി ഫെഡ് റിസർവിന്റെ യോഗം നടക്കുന്നുണ്ട്. അവിടെയും പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കാം.
ഇന്ത്യ വിക്സ് മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

