ഇന്നത്തെ വിപണി വിശകലനം

രാവിലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച വിപണി ഉച്ചയ്ക്ക് ശേഷം ബെയറിഷായി കാണപ്പെട്ടു.

16862 എന്ന നിലയിൽ 200 പോയിന്റുകൾക്ക് മുകളിലായി ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസത്തെ ഉയർന്ന നിലയായ 16950 രേഖപ്പെടുത്തി. ഇവിടെ നിന്നും 300 പോയിന്റുകൾ താഴേക്ക് വീണ സൂചിക നേരിയ വീണ്ടെടുപ്പ് നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 5 പോയിന്റുകൾ/ 0.03 ശതമാനം മുകളിലായി 16682 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35713 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. 35900 മറികടന്നതോടെ ദുർബലമായ സൂചിക 800 പോയിന്റുകൾ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.09 ശതമാനം താഴെയായി 35232 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി(+2.1%) നേട്ടത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി(-1.62%) കുത്തനെ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ഐടി ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. TechM(+4.17%), Infosys(+3.23%), HCL Tech(+2.59%), Wipro(+1.91%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

Hero MotoCorp, Tata Steel എന്നീ ഓഹരികൾ ഇന്നത്തെ പതനത്തിന് ശേഷം നേട്ടത്തിൽ അടച്ചു.

IndusInd Bank ഓഹരി ഇന്ന് കുത്തനെ താഴേക്ക് വീണു. ICICI Bank, Kotak Bank എന്നിവ നേട്ടത്തിൽ അടച്ചു. 

Adani Green, Adani Power എന്നിവ നാലാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ നേട്ടത്തിൽ അടച്ചു.

നാലാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ ABB India നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

റിപ്പോ നിരക്ക് വർദ്ധിപ്പിക്കാനുള്ള ആർബിഐയുടെ നടപടി വിപണിയെ വലിയ രീതിയിൽ ബാധിച്ചതായി കാണാം. ഇതേതുടർന്ന് ഇന്നും വിപണി കുത്തനെ വീണു. ആഗോള വിപണികൾ പോസിറ്റീവായി കാണപ്പെട്ടതിന് പിന്നാലെ രാവിലെ ശക്തമായി നിന്ന വിപണി ഉച്ചയ്ക്ക് ശേഷം താഴേക്ക് വീണു.

യുഎസ് വിപണി ലാഭത്തിൽ അടച്ചതിന് ശേഷമാണ് ഇതെന്നുള്ളതും ശ്രദ്ധേയമാണ്. നാസ്ഡാക് 3 ശതമാനം ഉയർന്നതാണ് നിഫ്റ്റി ഐടിക്ക് പിന്തുണ നൽകിയത്. നമ്മുടെ സൂചിക ഗ്യാപ്പ് അപ്പിൽ ഉയർന്നതിനാൽ തന്നെ ഫ്ലാറ്റായി അടച്ചു.

ദിവസത്തെ സൂചിക ബെയറിഷായി കാണപ്പെടുന്നു. എന്നിരുന്നാലും കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില മറികടന്നിട്ടില്ല. ഇത് തകർത്താൽ കൂടുതൽ പതനം ഉണ്ടായേക്കാം.

വിക്സ് കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാവുന്നതാണ്. വിപണി ആഴ്ചയിൽ അടയ്ക്കാൻ പോകുന്നതിനാൽ തന്നെ ബിഗ് പ്ലെയേഴ്സ് പോസിഷൻ സ്കോയർ ഓഫ് ചെയ്യാനുള്ള സാധ്യത കാണുന്നു.

മുകളിലേക്ക് 16950 കടക്കുക എന്നത് നിഫ്റ്റിക്ക് കഠിനകരമായേക്കും. താഴേക്ക് 16600 പരിഗണിക്കാവുന്നതാണ്. നിങ്ങൾക്ക് ഇന്നത്തെ എക്സ്പെയറി എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement