പ്രധാനതലക്കെട്ടുകൾ

ZEEL: പ്രത്യേകമായി പൊതുയോഗം വിളിച്ചു ചേർക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇൻവെസ്കോ ഡെവലപ്പിംഗ് മാർക്കറ്റ്സ് ഫണ്ടും ഒഎഫ്ഐ ഗ്ലോബൽ ചൈന ഫണ്ടും കമ്പനിക്കെതിരെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു.

NTPC: കടപത്രവിതരണത്തിലൂടെ 18000 കോടി രൂപ സമാഹരിക്കാൻ കമ്പനിയുടെ ഓഹരി ഉടമകൾ അനുമതി നൽകി.

Coal India:
കൽക്കരി സ്റ്റോക്കുകൾ കുറയ്ക്കുന്നതിനും ആവശ്യമായ അളവിൽ നിർമിക്കുന്നതിനും രാജ്യത്തെ വൈദ്യുതി യൂട്ടിലിറ്റികൾക്കുള്ള ഇന്ധന വിതരണം കമ്പനി വർദ്ധിപ്പിക്കും. രാജ്യത്തുടനീളമുള്ള വൈദ്യുത നിലയങ്ങൾ കൽക്കരി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

IndusInd Bank: 50 ലക്ഷം ഓഹരികൾ പണയം വച്ചു കൊണ്ട് മക്ലിയോഡ് റസ്സൽ ഇന്ത്യയിലെ എംബറ്റഡ് ടീ പ്ലാന്റേഷൻ സ്ഥാപനത്തിന്റെ 4.79 ശതമാനം ഓഹരികൾ ബാങ്ക് സ്വന്തമാക്കി.

Emami : കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്.എം.സി.ജി കമ്പനി വളർച്ച വർദ്ധിപ്പിക്കുന്നതിനായി വിവിധ വിതരണ സംരംഭങ്ങളും ഗ്രാമീണ വിപുലീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു.

Birla Corporation: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സിമൻറ് നിർമാണ ശേഷി പ്രതിവർഷം 30 ദശലക്ഷം ടൺ ആയി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായി ബിർള ഗ്രൂപ്പ് പറഞ്ഞു.

Piramal Enterprises: 34,250 കോടി രൂപയ്ക്ക് ഡിഎച്ച്എഫ്എല്ലിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി കമ്പനി.

SpiceJet: അവധിക്കാല ബുക്കിംഗിനായി ഈസി മൈ ട്രിപ്പുമായി കൈകോർത്ത് വിമാന കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടെങ്കിലും അവസാന നിമിഷം മുകളിലേക്ക് കയറി 17700ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ ബുള്ളിഷായി കാണപ്പെട്ടു. എസ്.ബി.ഐയുടെ പിന്തുണയോടെ സൂചിക ശക്തമായ മുന്നേറ്റം നടത്തുകയും 37800ന് താഴെയായി വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

നിഫ്റ്റി പി.എസ്.യു ബാങ്ക് 2.7 ശതമാനം, നിഫ്റ്റി മെറ്റൽ 2.3 ശതമാനം, നിഫ്റ്റി ഫാർമ 1.6 ശതമാനം, നിഫ്റ്റി റിയൽറ്റി 1.1 ശതമാനം എന്നിങ്ങനെ നേട്ടം കെെവരിച്ചു. മറ്റു സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ആഗോള വിപണികളും ഇന്നലെ അസ്ഥിരമായി കാണപ്പെട്ടു. യൂറോപ്യൻ വിപണികൾ  1 ശതമാനം നേട്ടത്തിൽ അടച്ചു. യുഎസ് വിപണി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ഏറെയും നേരിയ ലാഭത്തിലാണ് കാണപ്പെടുന്നത്. ചെെനയിൽ നിന്നുള്ള ഫാക്ടറി കണക്കുകൾ പോസിറ്റീവ് ആണ്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.



17,680, 17,600-17,580, 17,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  17,700, 17,740, 17,800 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,500, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38000, 38350 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1896 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 3262 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

18000,17900 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 17600, 17500 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണാം.

ബാങ്ക് നിഫ്റ്റിയിൽ 38000-ലാണ് ഉയർന്ന കോൾ ഒഐ ഉള്ളത്. 37000, 37500 എന്നിവിടെ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 19ലാണ് നിലകൊള്ളുന്നത്. വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടവും അപ്രതീക്ഷിത നീക്കങ്ങളും സംഭവിച്ചേക്കാം. ഇന്ന് ആഴ്ചയിലെയും മാസത്തെയും എക്സ്പെയറി ആയതിനാൽ തന്നെ ഏവരും ശ്രദ്ധിക്കേണ്ടതാണ്.

നിഫ്റ്റിക്ക് താഴേക്ക് 17600 ശ്രദ്ധിക്കാവുന്നതാണ്. ഇത് തകർത്താൽ കോൾ ഓപ്ഷൻ സെൽ ചെയ്യാവുന്നതാണ്. മുകളിലേക്ക് 17780-17800 എന്നിവ പരിഗണിക്കാം. ഇത് തകർത്ത് മുകളിലേക്ക് നീങ്ങിയാൽ പുട്ട് സെൽ ചെയ്യാവുന്നതാണ്.

വിപണി ഇടിഴുമ്പോൾ എല്ലാം തന്നെ കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങി കൂട്ടുന്ന പ്രവണത നമ്മൾ കണ്ടുവരുന്നതാണ്. ഹെവിവെയിറ്റ് ഓഹരികൾ ഒന്നും തന്നെ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തിയിരുന്നില്ല. ഇവയിൽ ഇന്ന് ശ്രദ്ധിക്കുക. ഈ ഓഹരികൾ കയറിയാൽ നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകൾ മുന്നേറ്റം നടത്തിയേക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement