ഇന്ധന വില കുറയ്ക്കാൻ സംസ്ഥാനങ്ങൾ
ചർച്ചയ്ക്ക് തയ്യാറാകണം; ധനമന്ത്രി നിർമ്മല സീതാരാമൻ
രാജ്യത്തെ ഇന്ധന വില കുറയ്ക്കുന്നതിനായി സംസ്ഥാനങ്ങൾ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഇന്ധന വില വർദ്ധന നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണെന്നും കേന്ദ്രത്തിന് ഇതിന് മുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 ദിവസമായി രാജ്യത്തെ പെട്രോൾ, ഡീസൽ വില വർദ്ധിച്ചു വരികയാണ്. ചില നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് നൂറ് രൂപ കടന്നു. ഡൽഹിയിൽ പെട്രോൾ വില 90 രൂപയും ഡീസൽ വില 80.97 രൂപയുമായി.
ലക്ഷ്മി വിലാസ് ബാങ്കുമായി ലയിച്ച ശേഷം കേസുകൾ നേരിടുന്നതായി ഡി.ബി.എസ്
ഇന്ത്യയിൽ ലക്ഷ്മി വിലാസ് ബാങ്കുമായി (LVB) ലയിച്ചത്തിന് ശേഷം നിരവധി സിവിൽ കേസുകൾ നേരിടേണ്ടി വന്നതായി ഡി.ബി.എസ് ബാങ്ക് വ്യക്തമാക്കി. ഡി.ബി.എസിന്റെ വിവിധ പ്രാദേശിക യൂണിറ്റുകൾക്ക് എതിരെ വിവിധ ഹെെക്കോടതികളിലായി കേസ് നിലനിൽക്കുന്നതായും ബാങ്ക് അറിയിച്ചു.
ഉത്തർപ്രദേശിൽ 5 മെഗാവാട്ട് സൗരോർജ്ജ പദ്ധതി നടപ്പാക്കുമെന്ന് എൻ.ടി.പി.സി
ഉത്തർപ്രദേശിലെ ഒറയ്യയിൽ 5 മെഗാവാട്ട് സൗരോർജ്ജ പദ്ധതി നടപ്പാക്കുമെന്ന് എൻ.ടി.പി.സി ലിമിറ്റഡ് അറിയിച്ചു. ഇതോടെ എൻ.ടി.പി.സി, എൻ.ടി.പി.സി ഗ്രൂപ്പ് എന്നിവയുടെ മൊത്തം ശേഷി യഥാക്രമം 52,115 മെഗാവാട്ടും 64,880 മെഗാവാട്ടും ആയി മാറും.
ഡീസൽ വില വർദ്ധനവ് ടെലികോം കമ്പനികളുടെ ചെലവ് വർദ്ധിപ്പിച്ചേക്കും
ഡീസൽ വില വർദ്ധിക്കുന്നത് ടെലികോം മേഖലയിലെ പ്രവർത്തന ചെലവ് 7 മുതൽ 8 ശതമാനം വരെ വർദ്ധിപ്പിച്ചേക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഇത് മാെത്തം വരുമാനത്തിന്റെ 1 ശതമാനം മാത്രമെ ബാധിക്കുകയുള്ളു. വെെദ്യൂതിയുടെ അഭാവത്തിൽ ടവറുകൾ, ജനറേറ്ററുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനായി ടെലികോം കമ്പനികൾക്ക് ഡീസലിനായി 8 ശതമാനം മാത്രമാണ് ചെലവ് വരിക.
കടങ്ങൾ തീർക്കുന്നതിനായി കമ്പനിയുടെ 76.15 ഇക്യൂറ്റി ഓഹരികൾ ഇഷ്യൂ ചെയ്യാനൊരുങ്ങി വാൻബറി
കടങ്ങൾ തീർക്കുന്നതിനായി കമ്പനിയുടെ 76.15 ഇക്യൂറ്റി ഓഹരികൾ ഇഷ്യൂ ചെയ്യാനൊരുങ്ങി വാൻബറി. ഓഹരി ഒന്നിന് 65 രൂപ വീതം 49.9 കോടി രൂപയുടെ ഓഹരികളാണ് കമ്പനി വിതരണം ചെയ്യുക.
മുംബെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമ കമ്പനിയാണ് വാൻബറി.
സ്പെഷ്യാലിറ്റി കെമിക്കൽസ്, എം.ടി.എ.ആർ ടെക്നോളജീസ് എന്നിവയുടെ ഐ.പി.ഒക്ക് സെബി അനുമതി നൽകി
സ്പെഷ്യാലിറ്റി കെമിക്കൽസ് കമ്പനിയായ ലക്ഷ്മി ഓർഗാനിക്സിനും പ്രിസിഷൻ എഞ്ചിനീയറിംഗ് സൊല്യൂഷൻസ് കമ്പനിയായ എം.ടി.എ.ആർ ടെക്നോളജീസിനും തങ്ങളുടെ പ്രഥമ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) സെബി അനുമതി നൽകി. മാർച്ച് ആദ്യ വാരം തന്നെ ഇരു കമ്പനികളുടെയും ഐ.പി.ഒ പൊതു വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലക്ഷ്മി ഓർഗാനിക്സ് ഐ.പി.ഒ വഴി 500 കോടി രൂപ സമാഹരിക്കും. എം.ടി.ആർ ടെക്നോളജീസ് ഐ.പി.ഒ വഴി 40 ലക്ഷം ഓഹരികൾ പുതുതായി വിതരണം ചെയ്യും.
നാച്ചുറൽ ഗ്യാസ് വാഹന വിൽപ്പന 59 ശതമാനം ഉയരുമെന്ന് മാരുതി സുസുക്കി
പ്രകൃതിവാതകത്തിൽ പ്രവർത്തിക്കുന്ന കാറുകളുടെ വിൽപ്പന 2021-22 സാമ്പത്തിക വർഷം 59 ശതമാനം ഉയരുമെന്ന് മാരുതി സുസുക്കി ഇന്ത്യ പ്രതീക്ഷിക്കുന്നു. പെട്രോൾ വില കുതിച്ചുയരുന്നതിനാൽ കൂടുതൽ ആളുകളും ഹരിത വാഹനങ്ങളിലേക്ക് ചേക്കേറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്..
മഹീന്ദ്ര സി.ഐ.ഇ ക്യു 4 ഫലം: അറ്റാദായം 111 കോടി രൂപയായി
ഡിസംബറിലെ നാലാം പാദത്തിൽ മഹീന്ദ്ര സി.ഐ.ഇയുടെ അറ്റാദായം 702.23 ശതമാനം ഉയർന്ന് 111.67 കോടി രൂപയായി. ജനുവരി- ഡിസംബർ മാസ സാമ്പത്തിക വർഷമാണ് കമ്പനി പിന്തുടരുന്നത്. പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 13.62 ശതമാനം ഉയർന്ന് 1,957.64 കോടി രൂപയായി.

